അമേരിക്കൻ വാർത്ത

ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ധ്യാനം ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ ഓസ്റ്റിന്‍ പി.ഡി.എം ധ്യാന കേന്ദ്രത്തില്‍

ഓസ്റ്റിന്‍: ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍ നേതൃത്വം കൊടുക്കുന്ന ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം. ധ്യാന കേന്ദ്രത്തില്‍ നിരവധി ധ്യാനങ്ങള്‍ എല്ലാമാസവും വിജയകരമായി നടത്തിവരുന്നു.

ഈ മാസത്തെ ധ്യാനം  ഫെബ്രുവരി 27,28, മാര്‍ച്ച് 1 തീയതികളില്‍ നടക്കും. റവ.ഫാ. സാംസണ്‍ മണ്ണൂര്‍ നയിക്കുന്ന ഹീലിംഗ് ആന്‍ഡ് ഡെലിവെറന്‍സ് ധ്യാനം മൂന്നു ദിവസങ്ങളിലായാണ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിന്റെ വിജയത്തിനായി അനോയിന്റിംഗ് ഫയര്‍ കത്തോലിക്കാ മിനിസ്ട്രീസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ ധ്യാനത്തിന് നിരവധി ക്രമീകരണങ്ങളാണ് ഓസ്റ്റിന്‍ പി.ഡി.എം. ധ്യാനകേന്ദ്രത്തില്‍ നടത്തിയിരിക്കുന്നത്.

ധ്യാനം ഫെബ്രുവരി 27 വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ച് ഞായറാഴ്ച വൈകുന്നേരം അവസാനിക്കും.

ഈ ഹീലിംഗ് ആന്‍ഡ് ഡെലിവെറന്‍സ് ധ്യാനത്തില്‍ വചനപ്രഘോഷണവും, വിശുദ്ധ കുര്‍ബാന, വിടുതല്‍ ശുശ്രൂഷകള്‍, കുട്ടികള്‍ ഇല്ലാത്തവര്‍ക്കുള്ള പ്രത്യേക പ്രാര്‍ത്ഥനകള്‍, വെഞ്ചരിപ്പ് ശുശ്രൂഷകള്‍, പരിശുദ്ധ കുര്‍ബാനയുടെ ആരാധന തുടങ്ങി നിരവധി ശുശ്രൂഷകള്‍ ഉണ്ടായിരിക്കുന്നതാണ്. കൗണ്‍സിലിംഗിനും, കുമ്പസാരത്തിനും, സ്പിരിച്വല്‍ ഷെയറിംഗിനും പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. എല്ലാ മാസങ്ങളിലും ഇവിടെ നടക്കുന്ന ധ്യാനങ്ങളില്‍ പങ്കെടുത്ത് ദൈവാനുഗ്രഹം പ്രാപിക്കാന്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി ആളുകളാണ് ഓസ്റ്റിനില്‍ പ്രവര്‍ത്തിക്കുന്ന പി.ഡി.എം ധ്യാന കേന്ദ്രത്തിലേക്ക് എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നത്.

ഈ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറച്ച് സീറ്റുകള്‍ കൂടി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും സീറ്റുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഫ്‌ളെയറില്‍ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ വിളിക്കുക 832 758 1080, 408 643 4888. 

Report സണ്ണി തോമസ്

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...