കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

മാങ്ങയും കാന്താരിയും ചേർന്ന കിടിലൻ വൈൻ ഏപ്രിൽ മുതൽ ബെവ്കോയിൽ; ഇതിനൊപ്പം ചക്ക വൈനും

കൊല്ലം: പച്ച മാങ്ങയുടെ പുളിയും കാന്താരി മുളകിന്റെ ഏരിവും ചേർന്നൊരു കിടിലൻ ആൽക്കഹോളിക് വൈൻ. പേര് ചില്ലി മാംഗോ. ആൽക്കഹോളിന്റെ അംശം 15.5%. ഇതിനൊപ്പം ചക്കയിൽ നിന്ന് നിർമ്മിക്കുന്ന വൈനും റെഡി. ബെവ്കോ ഷോപ്പുകളിലും ബാറുകളിലും ഏപ്രിൽ എട്ടു മുതൽ വിതരണത്തിനെത്തും. ബ്രാൻഡ് നെയിം ‘സിറ’. എക്സൈസിൽ നിന്ന് സംസ്ഥാനത്ത് ആൽക്കഹോളിക് വൈൻ നിർമ്മാണത്തിന് ലൈസൻസ് ലഭിച്ച കൊട്ടാരക്കര കോക്കാട് പനങ്കുന്നിൽ വീട്ടിൽ പി.ഒ.തോമസിന്റെ എസ്.എസ് വൈനറിയാണ് നിർമ്മാണം.

2024 ഏപ്രിൽ മുതൽ ‘സിറ ബ്രാൻഡ്’ കൈതച്ചക്ക, മുന്തിരി ആൽക്കഹോളിക് വൈനുകൾ ബിവറജേസ് ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്. ഇതിനൊപ്പമാണ് പുതിയ വൈനുകളും എത്തുന്നത്. കാർഷിക സർവകലാശാലയ്ക്കും പയ്യാവൂർ സഹകരണ സംഘത്തിനും കൂടാതെ എസ്.എസ് വൈനറിയടക്കം മൂന്ന് സ്വകാര്യ സ്ഥാപനങ്ങൾക്കും മാത്രമാണ് സംസ്ഥാനത്ത് ആൽക്കഹോളിക് വൈൻ നിർമ്മാണത്തിന് ലൈസൻസുള്ളത്. എസ്.എസ് വൈനറി മാത്രമേ നിലവിൽ നിർമ്മാണ രംഗത്തുള്ളൂ. 14 ഇനം പഴങ്ങളിൽ നിന്ന് വൈൻ നിർമ്മിക്കാനാണ് ലൈസൻസ്.

മുംബയിൽ പ്രമുഖ മദ്യ കമ്പനിയിലെ ജീവനക്കാരനായിരുന്നു പി.ഒ.തോമസ്. അവിടെ നിന്നാണ് വൈൻ ബ്ലെൻഡിംഗ് പഠിച്ചത്. തുടർന്ന് വത്തിക്കാനിലെ വൈൻ യാർഡിൽ പതിനഞ്ച് വർഷം ജോലി ചെയ്തു. പത്തുവർഷം മുൻപ് നാട്ടിലെത്തി വൈൻ നിർമ്മാണം തുടങ്ങി.

ലോകത്തെ ഏറ്റവും മുന്തിയ ഇനം മുന്തിരിയാണ് സിറ. ഇതാണ് തന്റെ വൈനുകൾക്ക് തോമസ് ബ്രാൻഡ് നെയിമായി നൽകിയിരിക്കുന്നത്. മുന്തിരി വൈൻ നിർമ്മാണത്തിനുള്ള കിസ്‌‌മിസ് ലെബനനിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ചക്കയും മാങ്ങയും കൈതച്ചക്കയും നാട്ടിൽ നിന്ന് സംഭരിക്കും. ചക്കയ്ക്ക് കിലോ 20 രൂപവരെ നൽകിയാണ് സംഭരിക്കുന്നത്. പച്ച മാങ്ങകൊണ്ട് വൈൻ നിർമ്മിക്കുമ്പോഴാണ് കാന്താരി മുളക് ചേർക്കുന്നത്. പഴുത്ത മാങ്ങയാണെങ്കിൽ കാന്താരി ഉണ്ടാവില്ല.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...