അമേരിക്കൻ വാർത്ത

ഹ്യൂസ്റ്റൺ എച്ച്.പി.എഫ്. വാർഷിക കൺവെൻഷൻ ഫെബ്രുവരി 20– 22 തീയതികളിൽ

ഹ്യൂസ്റ്റൺ: ഹ്യൂസ്റ്റൺ പെന്തക്കോസ്തൽ ഫെലോഷിപ്പ് (HPF) സംഘടിപ്പിക്കുന്ന വാർഷിക കൺവെൻഷൻ 2026 ഫെബ്രുവരി 20, 21, 22 തീയതികളിൽ സ്റ്റാഫോർഡിലുള്ള Living Waters Christian Church ൽ (845 Staffordshire Rd, Stafford, TX 77477) നടക്കും.

വെള്ളിയാഴ്ച, ഫെബ്രുവരി 20-ന് വൈകിട്ട് 6:30 മുതൽ 9:00 വരെ ഉദ്ഘാടന സമ്മേളനം നടക്കും. ശനിയാഴ്ച, ഫെബ്രുവരി 21-ന് വൈകിട്ട് 6:00 മുതൽ 9:00 വരെയും, ഞായറാഴ്ച, ഫെബ്രുവരി 22-ന് രാവിലെ 9:00 മുതൽ സംയുക്ത ആരാധനാ ഉണ്ടായിരിക്കും. ഫെബ്രുവരി 21-ന് രാവിലെ 10:00 മുതൽ 12:00 വരെ വനിതാ സമ്മേളനവും ക്രമീകരിച്ചിട്ടുണ്ട്.

Church of God World Missions-ന്റെ Asia/Pacific Field Director ആയ റവ്. ആൻഡ്രൂ ബിൻഡ, ഇന്ത്യയിൽ നിന്നുള്ള പാസ്റ്റർ റോയ് മാർക്കാര, ബഹ്റൈനിൽ നിന്നുള്ള ഡോ. സൂസൻ തോമസ് എന്നിവർ മുഖ്യ പ്രസംഗകരായി പങ്കെടുക്കും. HPF പ്രസിഡന്റ് പാസ്റ്റർ മാത്യു കെ. ഫിലിപ്പ് ഉദ്ഘാടനം നിർവഹിക്കും. ആരാധനയ്ക്ക് HPF Choir നേതൃത്വം നൽകും.

കൺവെൻഷന്റെ സുഗമമായ നടത്തിപ്പിനായി പാസ്റ്റർ മാത്യു കെ. ഫിലിപ്പ് (President), പാസ്റ്റർ ബൈജു തോമസ് (Vice President), ഡോ. സാം ചാക്കോ (Secretary), ബ്ര. ജയ്മോൻ തങ്കച്ചൻ (Treasurer), ഡാൻ ചെറിയാൻ (Worship Coordinator), ജോൺ മാത്യു (Mission & Charity), പാസ്റ്റർ മാത്യു ജോൺ പൂമൂട്ടിൽ (Prayer & Care), ഫിന്നി രാജു ഹ്യൂസ്റ്റൺ (Media), സ്റ്റീഫൻ സാമുവൽ (Hindi Song Coordinator) എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഹ്യൂസ്റ്റണിലും സമീപ പ്രദേശങ്ങളിലുമായി പ്രവർത്തിക്കുന്ന 16 സഭകളുടെ സംയുക്ത സഹകരണത്തോടെ നടക്കുന്ന ഈ ആത്മീയ സമ്മേളനം വിശ്വാസികളുടെ ആത്മീയ നവീകരണത്തിനും ഐക്യത്തിനും വേദിയാകുമെന്ന് സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
Pr. Mathew K. Philip – (281) 736-6008
Dr. Sam Chacko – (609) 498-4823

Report ഫിന്നി രാജു, ഹ്യൂസ്റ്റൺ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...