സിനിമ

ഉദയനാണ് താരം’ റീറിലീസ് ഫെബ്രുവരി 20ന്

റോഷൻ ആൻഡ്രൂസ്- മോഹൻലാൽ- ശ്രീനിവാസൻ കൂട്ടുകെട്ടിലിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ഉദയനാണ് താരം, 21 വർഷത്തിനുശേഷം 4കെ ദൃശ്യ മികവോടെ റീറിലീസിന് ഒരുങ്ങി. മുൻപ് ഫെബ്രുവരി ആറിന് റിലീസ് പ്രഖ്യാപിച്ചിരുന്നെങ്കിലും ചില സാങ്കേതിക പ്രശ്‌നങ്ങൾ കാരണം റിലീസ് മാറ്റിവെച്ചിരുന്നു. ഇരുപതിന് സിനിമ വീണ്ടും ബിഗ് സ്‌ക്രീനിലേക്ക് എത്തുമെന്നതിന്റെ പുതിയ പോസ്റ്റർ റിലീസായി. റോഷൻ ആൻഡ്രൂസിന്റെ സംവിധാന അരങ്ങേറ്റ ചിത്രം കാൾട്ടൺ ഫിലിംസിന്റെ ബാനറിൽ സി. കരുണാകരനാണ് നിർമിച്ചത്. കാൾട്ടൺ ഫിലിംസ് തന്നെയാണ് ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ കൈകാര്യം ചെയ്യുന്നതും.

അന്ന് ചെറിയ മാറ്റം.. ഇത്തവണ ഉറപ്പിച്ചുതന്നെ; 'ഉദയനാണ് താരം' റീറിലീസ് ഫെബ്രുവരി 20ന്

സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം, ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. ശ്രീനിവാസന്റെ തിരക്കഥയിൽ എത്തിയ ചിത്രത്തിൽ, വിനീത് ശ്രീനിവാസൻ പാടിയ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനങ്ങളുൾപ്പെടെ മറ്റു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഛായാഗ്രഹണം നിർവഹിച്ചത് എസ്. കുമാറാണ്. ദീപക് ദേവ് ആണ് സംഗീതം. ഗാനരചന കൈതപ്രം നിർവഹിച്ചപ്പോൾ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ചിത്രത്തിന്റെ 4സ റീമാസ്റ്ററിങ് കൈകാര്യം ചെയ്തിരിക്കുന്നത് ഹൈ സ്റ്റുഡിയോസ് ആണ്.

എഡിറ്റർ: രഞ്ജൻ ഏബ്രഹാം, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആന്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി. കരുൺ, മാർക്കറ്റിങ് ഹെഡ്: ബോണി അസ്സനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, കളറിസ്റ്റ്: രാജ പാണ്ഡ്യൻ (പ്രസാദ് ലാബ്), ഷാൻ ആഷിഫ് (ഹൈ സ്റ്റുഡിയോസ്), മിക്‌സിങ്: രാജാകൃഷ്ണൻ, സ്റ്റിൽസ്: മോമി & ജെ.പി., ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഒ.: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...