അമേരിക്കൻ വാർത്ത

ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് കിക്കോഫ്

ന്യൂജേഴ്സി : മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ വാര്‍ഷിക  ഫാമിലി ആന്‍ഡ് യൂത്ത്  കോണ്‍ഫറന്‍സ് രജിസ്‌ട്രേഷന് ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ്  മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഉജ്വല തുടക്കം.

2026 ജൂലൈ 15 മുതല്‍ 18 വരെ പെന്‍സില്‍വേനിയയിലെ ലാങ്കസ്റ്ററിലാണ്   കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്. ‘കൃപയുടെ പാത്രങ്ങള്‍’ എന്നതാണ് ചിന്താ വിഷയം.

കോണ്‍ഫറന്‍സ്  പ്രചാരണത്തിന്റെ ഭാഗമായി ക്ലിഫ്റ്റണ്‍ സെന്റ് ഗ്രീഗോറിയോസ്  മലങ്കര ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഡോ. റെബേക്ക പോത്തന്‍ (സുവനീര്‍ എഡിറ്റര്‍), ജോഷ്വ വര്‍ഗീസ് (സ്പോര്‍ട്സ് കോര്‍ഡിനേറ്റര്‍) എന്നിവരുള്‍പ്പെടുന്ന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ്  ടീം സന്ദര്‍ശനം നടത്തി.

ഇടവക വികാരി  ഫാ. യേശുദാസന്‍ പപ്പന്‍,  ദേവാലയ സെക്രട്ടറി ശ്രീ. രഞ്ജിത് മാത്യു എന്നിവര്‍ കോണ്‍ഫറന്‍സ് ടീമിനെ ഊഷ്മളമായി സ്വാഗതം ചെയ്തു.

ഡോ. റെബേക്ക പോത്തന്‍ കോണ്‍ഫറന്‍സ് ടീമിനെ പരിചയപ്പെടുത്തുകയും ഈ വര്‍ഷത്തെ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകര്‍, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു.  

ഡോ. തോമസ് മാര്‍ അത്താനാസിയോസ് (കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പോലീത്ത), ഹൈറോമോങ്ക് വാസിലിയോസ് (സെയിന്റ്  ഡയോണിഷ്യസ് മൊണാസ്ട്രി), ഫാ. ഡോ. എബി ജോര്‍ജ് (ലോങ്ങ്  ഐലന്‍ഡ് സെന്റ് തോമസ് ഇടവക വികാരി), ലിജിന്‍ തോമസ് (സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനം) എന്നിവരാണ് കോണ്‍ഫറന്‍സിലെ പ്രധാന പ്രഭാഷകര്‍.

രജിസ്‌ട്രേഷന്‍, സ്‌പോണ്‍സര്‍ഷിപ്പ്, റാഫിള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ജോഷ്വ വര്‍ഗീസ് പങ്കു വെച്ചു

ഡോ. റെബേക്ക പോത്തന്‍ ഇടവക അംഗങ്ങളോട് സുവനീറിലേക്ക് ലേഖനങ്ങള്‍ അയക്കാന്‍ ആവശ്യപ്പെടുകയും, ”ജോഷ്വ” യുടെ സൈറ്റ് & സൗണ്ട് തിയേറ്റര്‍ ഷോയെക്കുറിച്ചു  സംസാരിക്കുകയും ചെയ്തു.

ഇടവക വികാരി  ഫാ. യേശുദാസന്‍ പപ്പന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോണ്‍ഫറന്‍സ് ടീം ദേവാലയം സന്ദര്‍ശിച്ചതിനും, ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനായി ടീം അംഗങ്ങള്‍ നടത്തി വരുന്ന എല്ലാ ശ്രമങ്ങള്‍ക്കും അദ്ദേഹം നന്ദി പറയുകയും  ദേവാലയത്തിലെ  എല്ലാ  അംഗങ്ങളും കോണ്‍ഫറന്‍സില്‍ രജിസ്റ്റര്‍ ചെയ്യാനും, സുവനീറില്‍ വ്യക്തിഗത പരസ്യങ്ങള്‍ നല്‍കാനും, റാഫിള്‍ ടിക്കറ്റുകള്‍ വാങ്ങാനും അദ്ദേഹം പ്രോത്സാഹിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി  https://fycnead.org/  സന്ദര്‍ശിക്കുകയോ താഴെ പറഞ്ഞിരിക്കുന്ന ഭാരവാഹികളെ ബന്ധപ്പെടുകയോ ചെയ്യുക.

ഫാ. അലക്‌സ് കെ ജോയ് (കോണ്‍ഫറന്‍സ് കോര്‍ഡിനേറ്റര്‍): 973-489-6440
ജെയ്സണ്‍ തോമസ് (കോണ്‍ഫറന്‍സ് സെക്രട്ടറി): 917-612-8832
ജോണ്‍ താമരവേലില്‍ (കോണ്‍ഫറന്‍സ് ട്രഷറര്‍): 917-533-3566

Report – ജിനേഷ് തമ്പി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...