ചരമം

വാഷിംഗ്ടൺ കേരള അസോസിയേഷൻ മുൻ പ്രസിഡന്റ് സന്തോഷ് നായർ കോട്ടയത്ത് അന്തരിച്ചു

കോട്ടയം: വാഷിംഗ്ടൺ കേരള അസോസിയേഷൻ (KAW) മുൻ പ്രസിഡന്റും പസഫിക് നോർത്ത് വെസ്റ്റ് ഇന്ത്യൻ സമൂഹത്തിലെ സജീവ സാന്നിധ്യവുമായിരുന്ന സന്തോഷ് നായർ (57) കോട്ടയത്ത്  അന്തരിച്ചു. നാട്ടിൽ അവധിക്കാലം ചെലവഴിക്കുന്നതിനിടെയാണ് മരണം  സംഭവിച്ചത്.

മൂന്ന് പതിറ്റാണ്ടിലധികമായി പസഫിക് നോർത്ത് വെസ്റ്റ് ഇന്ത്യൻ സമൂഹത്തിൽ സജീവസാന്നിധ്യമായിരുന്ന സന്തോഷ് നായർ, കേരള അസോസിയേഷൻ ഓഫ് വാഷിംഗ്ടൺ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ പ്രസിഡന്റായി നിരവധി  തവണ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംഘടനയുടെ വിവിധ സാമൂഹിക-സാംസ്കാരിക പ്രവർത്തനങ്ങളിൽ അദ്ദേഹം നിർണായക പങ്കുവഹിച്ചിരുന്നു.

ഭാര്യ ലതാ നായർ (നിലവിലെ KAW വൈസ് പ്രസിഡന്റ്), മകൾ ഗായത്രി നായർ, മകൻ ഗോവിന്ദ് നായർ.

സന്തോഷ് നായരുടെ അപ്രതീക്ഷിത വിയോഗത്തിൽ വാഷിംഗ്ടൺ കേരള അസോസിയേഷൻ  ഭാരവാഹികൾ അനുശോചനം അറിയിച്ചു.

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....