അമേരിക്കൻ വാർത്ത

ചിക്കാഗോ എക്യൂമെനിക്കൽ കൗൺസിൽ ഭാരവാഹികൾ 2026

ചിക്കാഗോ: എക്യൂമെനിക്കൽ കൗൺസിലിന്റെ  ഒരു സംയുക്ത സമ്മേളനം ചിക്കാഗോ മാർത്തോമാ ചർച്ചിൽ വച്ച് നടന്നു. കൗൺസിൽ പ്രസിഡന്റ് റവറന്റ് ഫാദർ തോമസ് മാത്യുവിന്റെ അഭാവത്തിൽ വൈസ് പ്രസിഡണ്ട് റവറന്റ് ബിജു യോഹന്നാൻ അധ്യക്ഷത വഹിച്ചു. വെരി റവറെന്റ് ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ ധ്യാന പ്രസംഗം നടത്തി. പുതുവർഷത്തിൽ ദൈവത്തോട് കൂടെ ആയിരിപ്പാനും, വിനയം ഉള്ളവരായി സ്വയം അച്ചടക്കം പാലിച്ച്, മറ്റുള്ളവരിൽ നന്മ കാണുവാനും- ക്രിസ്തീയ ജീവിതത്തിൽ എളിമപ്പെട്ട്, വിശ്വാസത്തിന്റെ  നാനാത്വത്തിൽ ഏകത്വമുള്ളവരായിരിക്കുവാനും കൗൺസിൽ അംഗങ്ങളെ പ്രബോധിപ്പിച്ചു.

സെക്രട്ടറി അച്ഛൻ കുഞ്ഞ് മാത്യു 2025 ലെ റിപ്പോർട്ട് വിശദമായി അവതരിപ്പിച്ചു. ട്രഷറർ  ജോർജ് മാത്യു ഓഡിറ്റെഡ് അക്കൗണ്ട് അവതരിപ്പിച്ചു.  കാര്യവിചാരങ്ങൾക്ക് ശേഷം റിപ്പോർട്ടും അക്കൗണ്ട്സും പാസാക്കി.

പുതു വർഷത്തെ ചുമതലക്കാരായി താഴെ പറയും വിധം വ്യക്തികൾ ചുമതലകൾ ഏറ്റെടുത്തു.

പ്രസിഡന്റ്: റവ. ബിജു യോഹന്നാൻ-

വൈസ് പ്രസിഡന്റ് വെരി റവ.   ഫാദർ മാത്യു കരുത്തലയ്ക്കൽ കോർ എപ്പിസ്കോപ്പ-

സെക്രട്ടറി  ബെഞ്ചമിൻ തോമസ്-

ജോയിന്റ് സെക്രട്ടറി ജാസ്മിൻ ഇമ്മാനുവൽ-

ട്രഷറർ ജേക്കബ് കെ ജോർജ്-

ജോയിന്റ് ട്രഷറർ ജോയ്സ് ചെറിയാൻ-

യൂത്ത് ഫോറം റവറന്റ് ആശിഷ് തോമസ്, റോഡ്നി സൈമൺ, സിബി മാത്യു-

ഓഡിറ്റർ പ്രേംജിത്ത് വില്യംസ്-

മീഡിയ& പബ്ലിസിറ്റി ഡി. കുര്യൻ പി ജോർജ്, ജോൺസൺ വള്ളിയിൽ.

പ്രാർത്ഥന ആശിർവാദത്തിന് ശേഷം ഡിന്നറോടെ മീറ്റിംഗ് അവസാനിച്ചു.

പി ആർ ഓ : Dn. കുര്യൻ ജോർജ്, ജോൺസൻ വള്ളിയിൽ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...