കൗതുകങ്ങൾശാസ്ത്രീയം

മനുഷ്യർ ജീവിതത്തിൽ ഏറ്റവും പ്രയാസപ്പെടുന്ന കാലം വാർദ്ധക്യമല്ല, തിരിച്ചറിഞ്ഞ് ശാസ്‌ത്രലോകം

ജീവിതത്തിൽ ഏറ്റവും പ്രയാസമേറിയ കാലഘട്ടം രോഗവും ഏകാന്തതയും അനുഭവിക്കുന്ന വാർദ്ധക്യം ആണെന്ന് പൊതുവെ ധാരണയുണ്ട്. ഇക്കാലത്ത് ശരീരം ഏറെ ദുർബലവും ഓർമ്മകളിലും ആരോഗ്യത്തിലും ഗണ്യമായ കുറവ് വരികയും ചെയ്യാറുണ്ട് എന്നാണ് ധാരണ. എന്നാൽ ഈ ധാരണ പൊതുവെ തെറ്റാണ് എന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ദി കൺവർസേഷൻ എന്ന ശാസ്‌ത്ര പ്രസിദ്ധീകരണത്തിൽ അടുത്തിടെ വന്ന പഠനം അനുസരിച്ച് ഒരു മനുഷ്യന് ഏറ്റവും പ്രയാസം നേരിടുന്ന പതിറ്റാണ്ട് അയാളുടെ നാൽപതുകളാണ്.

നാൽപതുകളിലെ മാറ്റം‌

തൊഴിൽ ആരംഭിച്ച് അൽപം മുതിർന്ന പദവികളിലേക്ക് ഒരു മനുഷ്യൻ മാറുന്ന കാലമാണ് ഇത്. മാത്രമല്ല കുടുംബജീവിതത്തിലും പുതിയ ഉത്തരവാദിത്വങ്ങളിലേക്ക് മാറുന്നതും നാൽപതുകളിൽ തന്നെ. ജോലിക്ക് കയറുന്ന ഇരുപതുകളിൽ രണ്ട് ഷിഫ്റ്റുകളിൽ മാറി ജോലി ചെയ്യുന്നതെല്ലാം എളുപ്പം സാധിക്കും. എന്നാൽ നാൽപതുകളിൽ അത്തരം ജോലി രീതി പിന്തുടർന്നാൽ ആശുപത്രി വാസം ഉറപ്പാണ്. 30കളിൽ കുടുംബജീവിതം ആരംഭിക്കുമ്പോൾ അന്ന് ചെറുപ്പത്തിന്റെ ചുറുചുറുക്ക് ഉണ്ടാകും. എന്നാൽ 40കളിൽ നാം ശരീരം കാത്തുസൂക്ഷിക്കാനും മറ്റുമായി ഒരു ചിട്ട രൂപീകരിച്ചിട്ടുണ്ടാകും അതിൽ മാറ്റം വരുത്തുക എളുപ്പമല്ല. ഏറ്റവുമധികം മാറ്റമുണ്ടാകുന്ന പ്രായം 36 മുതൽ 46 വരെയുള്ള കാലത്താണ്.

ഇരുപതുകളിലേതുപോലെയല്ല നാൽപതുകൾ‌‌

ബ്രിസ്‌റ്റോൾ സർവകലാശാലയിലെ അനാട്ടമി വിഭാഗം പ്രൊഫസറായ മൈക്കൽ സ്‌പിയർ പറയുന്നത് ഇങ്ങനെയാണ്: ‘നിങ്ങളുടെ ഇരുപതുകളിൽ മോശം ഉറക്കമോ സമ്മർദ്ദമോ അതിജീവിക്കാൻ കഴിയും. എന്നാൽ നാൽപതുകളിൽ അതുമൂലമുള്ള പ്രശ്‌നങ്ങൾ തുറന്നുകാട്ടപ്പെടും. അതിൽ നിന്ന് പുറത്തുവരിക ഏറെ ചിലവേറിയതാണ്.

പലർക്കും ഉറക്കത്തിന് ആവശ്യത്തിന് സമയമുണ്ടെങ്കിലും അവയ്‌ക്ക് ഇടവേള വരുന്നതായും ആഴത്തിലുള്ള ഉറക്കം കുറയുന്നത് ശരീരത്തിന് സ്വയം റിപ്പയർ ചെയ്യാനുള്ള സമയം നഷ്‌ടപ്പെടുകയാണ്. ഇക്കാരണക്കാൽ നാൽപതുകളിൽ ക്ഷീണം ഏറി നിൽക്കും. ശരീരത്തിലെ ഹോർമോണുകളും നാൽപതുകളിൽ വ്യത്യാസപ്പെടും. ഇത് ശരീര താപനില, ഊർജം, ഉറക്കത്തിന്റെ കുറവ് ഇവയൊക്കെ വരുത്താം. പ്രത്യേകിച്ച് സ്‌ത്രീകളിൽ. ജീവിതശൈലി പ്രശ്‌നങ്ങളും ഈ കാലയളവിൽ ഇവർക്ക്‌ പ്രതിബന്ധമാകാം.’

മാറ്റം നാശത്തിനല്ല നന്നാവാനാണ്

എന്നാൽ നാൽപതുകളിലുണ്ടാകുന്ന ഈ മാറ്റങ്ങൾ ശരീരത്തിന്റെ നാശത്തിനല്ല കാരണമാകുക. പകരം അവ അറുപതുകളിൽ സ്ഥിരത നേടും. 20കളിൽ നമുക്കുണ്ടായിരുന്ന എനർജി അറുപതുകളിലും നേടിയെടുക്കാം എന്നുതന്നെയാണ് ഗവേഷകർ പറയുന്നത്.

പ്രായം ചെല്ലുംതോറും മസിലിന്റെയും എല്ലിന്റെയും ശക്തി കുറയുന്നതായ പ്രശ്‌നമുണ്ടാകാം. ഇത് പരിഹരിക്കാൻ നാൽപതുകളിൽ തന്നെ സ്‌ട്രെംഗ്‌ത് ട്രെയിനിംഗും ശരീരത്തിന്റെ ചലനാത്മകത വർദ്ധിപ്പിക്കുന്ന പരിശീലനങ്ങളും വഴി ജീവിതത്തിന്റെ അടുത്ത ഘട്ടത്തെ സധൈര്യം നേരിടാം.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...