കേരള വാർത്തകൗതുകങ്ങൾ

പൊലീസുകാരെ വിസർജ്യമെറിയുമെന്ന് ഭീഷണിപ്പെടുത്തി; സ്വർണമാല വിഴുങ്ങിയ യുവതി തൊണ്ടി ക്ളോസറ്റിൽ ഒഴുക്കി

കോഴിക്കോട്: നിലമ്പൂരിൽ കുട്ടിയുടെ കഴുത്തിൽ നിന്ന് സ്വർണമാല മോഷ്ടിച്ച് വിഴുങ്ങിയ യുവതി പൊലീസുകാർക്ക് തൊണ്ടിമുതൽ ലഭിക്കാതിരിക്കാൻ ക്ളോസറ്റിൽ ഒഴുക്കിക്കളഞ്ഞു. കഴിഞ്ഞ അഞ്ചുദിവസമായി പൊലീസുകാർ കാവലിരിക്കുന്നതിനിടെയായിരുന്നു യുവതിയുടെ തന്ത്രം.

പൊലീസുകാർ യുവതിക്ക് ഡയപ്പറും നൽകിയിരുന്നതായി വിവരമുണ്ട്. ഇന്നലെ രാത്രിയാണ് യുവതി ടോയ്‌ലറ്റിൽ പോയപ്പോൾ മാല പുറത്തേയ്ക്ക് വന്നത്. തുടർന്ന് ഇവർ വിസർജ്യം പൊലീസുകാർക്കുനേരെയെറിയുമെന്ന് ഭീഷണിപ്പെടുത്തി. പിന്നാലെ മാല ക്ളോസറ്റിൽ ഒഴുക്കിക്കളയുകയായിരുന്നു. യുവതിക്കെതിരെ തൊണ്ടിമുതൽ നശിപ്പിച്ചുവെന്ന കുറ്റവും, പൊലീസുകാരുടെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്റവും അധികമായി ചുമത്തിയിട്ടുണ്ട്.

മു​ക്ക​ട്ട​യി​ൽ​ ​പാ​ലേ​മാ​ട് ​ക​ല്ല​ൻ​കു​ന്ന​ൻ​ ​സ​മീ​ന (35) ആണ് മോഷണം നടത്തിയത്. ആശുപത്രിയിൽ വന്ന കുട്ടിയെ ലാളിച്ചതിനുശേഷം മാല തട്ടിയെടുക്കുകയും ശേഷം പിടിക്കപ്പെടുമെന്നായപ്പോൾ വിഴുങ്ങുകയുമായിരുന്നു. ​ 3.5​ ​ഗ്രാം​ ​തൂ​ക്ക​മു​ള്ള​ ​സ്വ​ർ​ണ​മാ​ല​യാണ് വിഴുങ്ങിയത്. ക​ഴി​ഞ്ഞ​ ​വ്യാ​ഴാ​ഴ്ച​യാ​യിരുന്നു സംഭവം. തുടർന്ന് സമീനയെ പൊലീസ് കോ​ഴി​ക്കോ​ട് ​ഗ​വ.​ ​മെ​ഡി​ക്ക​ൽ​ ​കോ​ള​ജ് ​ആ​ശു​പ​ത്രി​യി​ൽ ​​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ​

മാ​ല​ ​വീ​ണ്ടെ​ടു​ക്കാ​നാ​യി കഴിഞ്ഞദിവസം​ ​ന​ട​ത്തി​യ​ ​എ​ക്സ്റേ​ ​പ​രി​ശോ​ധ​ന​യി​ൽ ​വ​യ​റ്റി​ൽ​ ​മാ​ല​യ്ക്ക് ​പു​റ​മെ​ ​സ്വ​ർ​ണ​ക്ക​മ്മ​ൽ​ ​കൂ​ടി​ ​ക​ണ്ടെ​ത്തി​യിരുന്നു.​ ​ഇ​ത്​ സമീനയുടെ​ ​ക​മ്മ​ൽ​ ​ത​ന്നെ​യാണെ​ന്നാ​ണ് ​സം​ശ​യം.​ ​കു​ട്ടി​യു​ടെ​ ​സ്വ​ർ​ണ​മാ​ല​യ​ല്ല​ ​ത​ന്റെ​ ​സ്വ​ർ​ണ​മാ​ണ് ​വി​ഴു​ങ്ങി​യ​തെ​ന്ന് ​വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ​ ​യു​വ​തി​ ​ത​ന്റെ​ ​ക​മ്മ​ൽ​ ​വി​ഴു​ങ്ങി​യ​തെ​ന്നാ​ണ് ​നിഗമനം.​ കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്ത​ ​പ്ര​തി​യെ​ ​തൊ​ണ്ടി​ ​മു​ത​ൽ​ ​ക​ണ്ടെ​ത്തു​ന്ന​തി​നാ​യി​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ൽ​ ​വാ​ങ്ങു​ക​യാ​യി​രു​ന്നു.​ ​റി​മാ​ൻ​ഡ് ​കാ​ലാ​വ​ധി​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​യു​വ​തി​യെ​ ​മ​ഞ്ചേ​രി​ ​സ​ബ് ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റിയിരിക്കുകയാണ്.​

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...