ചരമം

കാലിഫോര്‍ണിയയില്‍ അന്തരിച്ച മലയാളി ശാസ്ത്രജ്ഞ നിജു നാരായണന്റെ സംസ്‌കാരം ഫെബ്രുവരി 18 ബുധനാഴ്ച

മൗണ്ടൻ ഹൌസ്, സിലിക്കോൺ വാലി:  ലോസ് അലാമോസ് നാഷണൽ ലാബോറട്ടറിയിലും  യൂണിവർഴ്സിറ്റി ഓഫ് ബെർക്കിലി ലാബിലും ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ച നിജു നാരായണൻ (47) അന്തരിച്ചു.

കോഴിക്കോട് സ്വദേശിയാണെങ്കിലും ഗുജറാത്തിലാണ് വളർന്നത്. ലോകപ്രശസ്തമായ ഐഐടി ഡൽഹിയിൽ നിന്ന് എംഎസ് ബിരുദവും കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിൽ നിന്ന് കെമിക്കൽ എൻജിനീയറിംഗിൽ പിഎച്ച്‌ഡിയും നേടി ബർക്കിലി ലാബിൽ ശാസ്ത്രജ്ഞയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ശ്രീജിത്ത് ചാലയിൽ ശിവനാണ് ഭർത്താവ്. അർഷിയ ശ്രീജിത്ത്, അർജുൻ ശ്രീജിത്ത് എന്നിവർ മക്കളാണ്. ഗുജറാത്ത് ഇഫ്കോയിലെ (IFFCO റിട്ടയേർഡ് എൻജിനീയർ നാരായണൻ കണാരക്കുട്ടി പണിക്കരുടെയും ജയശ്രീ തയ്യുള്ളതിലിന്റെയും മകളാണ്. നീരജ് നാരായണൻ സഹോദരനാണ്.

പ്രിയപ്പെട്ടവരുടെയും സഹപ്രവർത്തകരുടെയും ആദരവ് ഏറ്റുവാങ്ങിയ ഡോ. നിജുവിന്റെ വിയോഗത്തിൽ അമേരിക്കയിലെ മലയാളി സമൂഹവും വിവിധ മേഖലകളിലെ പ്രമുഖരും അനുശോചനം രേഖപ്പെടുത്തി.

അന്ത്യോപചാര ശുശ്രൂഷകൾ ട്രേസിയിലുള്ള ഫ്രൈ മെമ്മോറിയൽ ചാപ്പലിൽ വെച്ച് നടക്കും. ഫെബ്രുവരി 17 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ 5 മണി വരെയും, ഫെബ്രുവരി 18 ബുധനാഴ്ച രാവിലെ 9:30 മുതൽ 10:30 വരെയും പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് സംസ്കാര ചടങ്ങുകൾ നടക്കും.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ചരമംസിനിമ

നടൻ അജിത്കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു, ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം

തമിഴ് സൂപ്പർതാരം അജിത്കുമാറിന്റെ അമ്മ മോഹിനി മണി (85) അന്തരിച്ചു. ശനിയാഴ്ച രാവിലെ ചെന്നൈയിൽ വെച്ചായിരുന്നു...

ചരമം

കോൺഗ്രസ് നേതാവ് കെ.പി.ധനപാലൻ അന്തരിച്ചു

കൊച്ചി∙ ചാലക്കുടി മുൻ എംപിയും എറണാകുളം ഡിസിസി മുൻ പ്രസിഡന്റുമായ കെ.പി. ധനപാലൻ (76) അന്തരിച്ചു....

ചരമം

മലയാളി വിദ്യാർഥി അയർലൻഡിൽ അന്തരിച്ചു

ഡബ്ലിൻ: അയർലൻഡിലെ ഡബ്ലിൻ ലൂക്കനിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ലൂക്കൻ ബാലിയോവൻ അബിഡെയ്ൽ...

ചരമം

രാജു ജോൺ മറ്റത്തിൽ ഹൂസ്റ്റണിൽ അന്തരിച്ചു

ഹൂസ്റ്റൺ: ചങ്ങനാശ്ശേരി മറ്റത്തിൽ കുടുംബാംഗമായ രാജു ജോൺ (69) കാഷ്ണിൽ അന്തരിച്ചു. സൂസമ്മ രാജുവാണ് ഭാര്യ....