അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസില്‍ സ്ഥാനമൊഴിഞ്ഞ എക്‌സിക്യൂട്ടീവിന് ഇടവകയുടെ ആദരം

ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദേവാലയത്തില്‍ സ്ഥാനമൊഴിഞ്ഞ എക്‌സിക്യൂട്ടീവിനെ ആദരിച്ചു. കഴിഞ്ഞ നാല് വര്‍ഷമായി ട്രസ്റ്റീ കോഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന സാബു കട്ടപ്പുറം, കഴിഞ്ഞ രണ്ടു വര്‍ഷമായി കൈക്കാരന്മാരായി സേവനം അനുഷ്ടിച്ചിരുന്ന ബിനു പൂത്തുറയില്‍, ജോര്‍ജ് മറ്റത്തിപ്പറമ്പില്‍, ലൂക്കോസ് പൂഴിക്കുന്നേല്‍, നിബിന്‍ വെട്ടിക്കാട്ട് എന്നിവരെയും, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ആയി പ്രവര്‍ത്തിച്ചിരുന്ന അനില്‍ മറ്റത്തിക്കുന്നേലിനെയും ആണ് ആദരിച്ചത്. 

ഫെബ്രുവരി 15, ഞായറാഴ്ച 10 മണിക്കുള്ള കുര്‍ബാനക്ക് ശേഷം വികാരി ഫാ. സിജു മുടക്കോലിന്റെ നേതൃത്വത്തില്‍ ആണ് ഈ പ്രത്യേക ചടങ്ങു നടന്നത്. ഫാ. സിജു മുടക്കോടില്‍, സ്ഥാനമൊഴിഞ്ഞ ഓരോരുത്തരുടെയും പ്രവര്‍ത്തങ്ങള്‍ പ്രത്യേകം അനുസ്മരിക്കുകയും ഇടവകയുടെ ആദരത്തിന്റെ പ്രതീകമായി പ്രശംസാ ഫലകം സമ്മാനിക്കുകയും ചെയ്തു. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് താങ്ങും തണലുമായി ഒപ്പമുണ്ടായിരുന്ന ജീവിതപങ്കാളികളെയും യോഗത്തില്‍ പ്രത്യേകം അനുസ്മരിച്ചു. സ്ഥാനമൊഴിഞ്ഞ ഭാരവാഹികളെ പ്രതിനിധീകരിച്ചു സാബു കട്ടപ്പുറം തന്റെ മറുപടി പ്രസംഗത്തില്‍ തങ്ങളുടെ കാലയളവില്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നിസ്സീമമായ സഹകരണം നലകിയ വിവിധ വൈദികര്‍, സിസ്റ്റേഴ്‌സ്, പാരീഷ് കൌണ്‍സില്‍, സര്‍വോപരി എല്ലാ ഇടവക ജനങ്ങള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി രേഖപ്പെടുത്തി.

ചടങ്ങുകള്‍ക്ക് അസിസ്റ്റന്റ് വികാരി ഫാ. അനീഷ് മാവേലിപുത്തന്‍പുരയില്‍, കൈക്കാരന്മാരായ സേവ്യര്‍ നടുപറമ്പില്‍,  സണ്ണി കണ്ണാല, ജോബി പോളക്കല്‍, മജോ കുന്നശ്ശേരി, ഫെലിക്‌സ് പാലകന്‍, എന്നിവരും സണ്ണി മേലേടം, സി. ശാലോം, റോയി ചേലമലയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Report റോയി ചേലമലയില്‍

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...