സിനിമ

വിനായക് ശശികുമാറിന്റെ തിരക്കഥ,ജീത്തു ജോസഫ് ഷോ റണ്ണർ;’സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ ട്രെയ്ലർ പുറത്ത്

ജിയോ ഹോട്‌സ്റ്റാറിന്റെ ഏറ്റവും പുതിയ വെബ് സീരീസ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ ട്രെയ്‌ലർ പുറത്ത്. ചിത്രം ഫെബ്രുവരി 27-ന് സ്ട്രീമിങ് ആരംഭിക്കും. പ്രശസ്ത ഗാനരചയിതാവ് വിനായക് ശശികുമാർ ആദ്യമായി തിരക്കഥ എഴുതിയ സീരീസിന്റെ ഷോ റണ്ണർ മലയാളത്തിന്റെ പ്രിയ സംവിധായകൻ ജീത്തു ജോസഫാണ്. സുമേഷ് നന്ദകുമാർ സംവിധാനം ചെയ്തിരിക്കുന്ന സീരീസ് നിർമിച്ചിരിക്കുന്നത് സെൻട്രൽ അഡ്വർടൈസിങ്ങിന്റെ ബാനറിൽ മാത്യു ജോർജാണ്.

റോസ്ലിൻ എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉദ്വേഗഭരിതമായ നിമിഷങ്ങളാണ് സീരീസിന്റെ ഇതിവൃത്തം. സഞ്ജന ദിപു, മീന, വിനീത്, ഹക്കിം ഷാ തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാഠി എന്നീ ഏഴ് ഭാഷകളിലാണ് ‘സീക്രട്ട് സ്റ്റോറീസ്: റോസ്ലിൻ’ സ്ട്രീം ചെയ്യുന്നത്.

പി.എം. ഉണികൃഷ്ണൻ ഛായാഗ്രഹണം നിർവ്വഹിച്ച വെബ് സീരീസിന്റെ എഡിറ്റിങ് റിയാസ് കെ. ബദറാണ്. സംഗീതം വിഷ്ണു ശ്യാം. പിആർഓ: റോജിൻ കെ റോയ്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...