കുട്ടി വാർത്തകൗതുകങ്ങൾശാസ്ത്രീയം

തുമ്പിക്കൈയിലെ രോമം ഒരു ഇന്ദ്രിയമാണ്; ഒരിക്കൽ നശിച്ചാൽ പിന്നെ കിളിർക്കില്ല; ജർമനിയിലെ ഗവേഷണഫലം

ലണ്ടൻ: കാഴ്ചയിൽ രോമമില്ലാത്ത പരുക്കൻ തൊലിയാണെങ്കിലും ആനയുടെ ശരീരത്തിൽ അവിടവിടെ രോമമുണ്ട്. തുമ്പിക്കൈയിൽ മാത്രമുണ്ട് ആയിരത്തോളം. ഇതുവെറും പൂടയല്ല, സ്പർശനേന്ദ്രിയമാണെന്നു കണ്ടെത്തിയിരിക്കുന്നു ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസിലെ ഗവേഷകർ.

ഉടൽവലുതെങ്കിലും അതിനൊത്ത വലുപ്പമുള്ള കണ്ണോ കാഴ്ചയോ ഇല്ലാത്ത ആന തുമ്പിക്കൈകൊണ്ട് തപ്പിയും തിരഞ്ഞുമാണ് ആഹാരമുൾപ്പെടെയുള്ള കാര്യങ്ങൾ മനസ്സിലാക്കുന്നത്. പരസ്പരമുള്ള സംവേദനത്തിലും തുമ്പിക്കൈ നിർണായകമാണ്. മേൽച്ചുണ്ടും മൂക്കും ചേർന്നുണ്ടായ തുമ്പിക്കൈയിൽ നിറയെ സ്പർശനനാഡികളാണ്. അവയുടെ ക്ഷമതയേറ്റുന്ന ഇന്ദ്രിയമാണ് ഓരോ രോമവുമെന്നു പറയുന്നു ഗവേഷണത്തിൽ പങ്കാളിയായ ആൻഡ്രൂ ഷുൾസ്. തുമ്പിക്കൈയുടെ അഗ്രം വസ്തുവിനെ തൊട്ടറിയാനും വലുപ്പം മനസ്സിലാക്കാനും പിടിച്ചെടുക്കാനുമൊക്കെ കഴിയുന്നതാണ്. വസ്തുവിൽത്തൊടുമ്പോൾ തുമ്പിക്കൈയിലെ രോമം ഒന്നു വളയും.

അതുവഴിയൊരു സ്പന്ദനമുണ്ടാകും. ആ സ്പന്ദനം, രോമത്തിന്റെ അടിഭാഗത്തു സ്ഥിതിചെയ്യുന്ന, സ്പർശനത്തെ മനസ്സിലാക്കുന്ന മെക്കനോറിസപ്‌റ്റേഴ്‌സ് എന്ന കോശങ്ങളിലേക്കു കൈമാറ്റംചെയ്യപ്പെടും. അങ്ങനെയാണ് തിരിച്ചറിയൽ. ഒരിക്കൽ നശിക്കുകയോ കേടുപറ്റുകയോ ചെയ്താൽ ഈ രോമം പിന്നെ വളരില്ല.

സ്‌കാനിങ്ങിലൂടെയാണ് ഏഷ്യൻ ആനകളുടെ തുമ്പിക്കൈരോമത്തിന്റെ ബാഹ്യാകൃതിയും ആന്തരിക ഘടനയും ഗവേഷകർ മനസ്സിലാക്കിയത്. ഛേദിച്ചുനോക്കിയാൽ, പുല്ലുമുറിച്ചപോലെയിരിക്കും. ട്യൂബ്യൂളുകൾ എന്നു വിളിക്കുന്ന പൊള്ളയായ അറകളാണ് ഉള്ളിൽ. തുമ്പിക്കൈ നീളുന്നഭാഗത്തേക്കുള്ള രോമങ്ങളുടെ വളയൽ എളുപ്പമാക്കുന്നത് ഈ ഘടനയാണെന്ന് മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റലിജന്റ് സിസ്റ്റംസിലെ റോബോട്ടിക്‌സ് ഗവേഷക കാതറീൻ കുചെൻബെക്കർ പറഞ്ഞു.

കാര്യമായ പരിക്കേൽക്കാതെ രോമങ്ങളെ കാക്കുന്നതും ഈ ഘടനയാണ്. തൊലിയിൽ ഉറപ്പിച്ചിരിക്കുന്ന രോമഭാഗത്തിന് പ്ലാസ്റ്റിക്കിന്റെ കട്ടിയുള്ളപ്പോൾ അഗ്രം 40 മടങ്ങ് മൃദുലമാണ്. ഏതാണ്ട് മൃദുവായ റബ്ബറുപോലെയിരിക്കും. ‘സയൻസ്’ ജേണലിൽ ഈയാഴ്ചയാണ് ഗവേഷണഫലം പ്രസിദ്ധീകരിച്ചത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...