കേരള വാർത്തപ്രധാന വാർത്ത

ഗുരുവായൂർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പ്: ഹരിയാന സ്വദേശി അറസ്റ്റിൽ

തൃശൂർ : ഗുരുവായൂർ ക്ഷേത്രം റെസ്റ്റ് ഹൗസുകളുടെ വ്യാജ വെബ്സൈറ്റ് നിർമിച്ച് തട്ടിപ്പുനടത്തിയ ഹരിയാനക്കാരനായ പ്രതിയെ ഉത്തർപ്രദേശിലെ ഡൻകോറിൽനിന്നു പിടികൂടി. മേവാത്ത് സ്വദേശി മുഹമ്മദ് ഷാനെ (24) ആണ് തൃശൂർ സിറ്റി സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് നിർമാണത്തിന് ഉപയോഗിച്ച ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റു ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.

‘പാഞ്ചജന്യം’, ‘കൗസ്തുഭം’ എന്നീ റെസ്റ്റ് ഹൗസുകളുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് ഗുരുവായൂർ ക്ഷേത്ര ദർശനത്തിനൊരുങ്ങുന്ന ഭക്തരിൽ നിന്ന് ഓൺലൈൻ വഴി പണം തട്ടിയെടുക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.

രാജ്യത്തെ പ്രസിദ്ധമായ വിവിധ ക്ഷേത്രങ്ങളുടെ സമീപത്തെ റെസ്റ്റ് ഹൗസുകളുടെ പേരിലും ഒട്ടേറെ വ്യാജ വെബ്സൈറ്റ് സൃഷ്ടിച്ചും സമാന തട്ടിപ്പുനടത്തിയതായി പ്രാഥമിക ചോദ്യം ചെയ്യലിൽ കണ്ടെത്തി. പ്രതിയുടെ കൂട്ടാളികളായ രാജസ്ഥാൻ, ഹരിയാന സംസ്ഥാനക്കാരെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്. തട്ടിപ്പിനിരയാകുന്ന ആളുകൾക്ക് നഷ്ടമാകുന്ന തുക ചെറുതായതിനാൽ പലരും പരാതി നൽകാറില്ലായിരുന്നു. തട്ടിപ്പിനുപയോഗിച്ച അക്കൗണ്ട് പരിശോധിച്ചതിൽ 15 ദിവസത്തിനുള്ളിൽ 97 ലക്ഷം രൂപയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ചെറിയ തുകകളായി എത്തിയിട്ടുള്ളത്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...