അമേരിക്കൻ വാർത്ത

കലിഫോർണിയയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി

കലിഫോർണിയ: ബെർക്ക​ലിയിലെ കലിഫോർണിയ സർവകലാശാലയിലെ ഇന്ത്യൻ വിദ്യാർഥിയായ സാകേത് ശ്രീനിവാസയ്യയെ(22) ഈ മാസം ഒൻപത് മുതൽ കാണാതായി.

ബെർക്ക​ലി കുന്നുകളിലെ അൻസ തടാകത്തിന് സമീപമാണ് സാകേതിനെ അവസാനമായി കണ്ടത്. സാകേതിന്റെ കുടുംബവുമായും ബന്ധപ്പെട്ട പ്രാദേശിക അധികാരികളുമായും കോൺസുലേറ്റ് ജനറൽ ബന്ധപ്പെടുന്നുണ്ടെന്ന് സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ എംബസി ശനിയാഴ്ച ട്വീറ്റ് ചെയ്തു.‌‌‌

സാകേത് കർണാടക സ്വദേശിയാണ്. യുവാവിനെ സംബന്ധിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു. 2025 ൽ ഐഐടി മദ്രാസിൽ നിന്ന് കെമിക്കൽ എൻിനീയറിങ്ങിൽ ബിടെക് ബിരുദം നേടിയ സാകേത് നിലവിൽ യുസി ബെർക്ക​ലിയിൽ നിന്ന് കെമിക്കൽ ആൻഡ് ബയോമോളിക്യുലാർ എൻിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടുകയാണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

ഫോമായുടെ ചരിത്ര കണ്‍വന്‍ഷനിലേയ്ക്ക് ഏവര്‍ക്കും ഹൃദ്യമായ സ്വാഗതം: പ്രസിഡന്റ് ബേബി മണക്കുന്നേല്‍

ഹൂസ്റ്റണ്‍: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ സാമൂഹിക-സാംസ്‌കാരിക കൂട്ടായ്മയായ ഫോമായുടെ ഒമ്പതാമത് ദേശീയ കുടുംബസമ്മേളനത്തിലേക്ക് ഏവര്‍ക്കും ഹൃദയപൂര്‍വ്വം...

അമേരിക്കൻ വാർത്ത

ഫോമാ കണ്‍വന്‍ഷന്‍ അഞ്ചു ദിവസമാക്കും; ഒരു ദിവസം പൂര്‍ണമായും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി നീക്കിവയ്ക്കും

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ ഏറ്റവും വലിയ കുടുംബസംഗമമായ ഫോമാ ഇന്റര്‍നാഷണല്‍ ഫാമിലി കണ്‍വന്‍ഷനെ നിലവിലെ നാല്...

അമേരിക്കൻ വാർത്ത

ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ ‘ഫാമിലി പിക്നിക് 2026’ ആകർഷകമായി

ഡാളസ്: ഡാളസ് കേരള ലിറ്റററി സൊസൈറ്റിയുടെ വാർഷിക കുടുംബ സംഗമവും പിക്നിക്കും ( ഗാർലൻഡിലെ വൺ...

അമേരിക്കൻ വാർത്ത

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽ

ബീറ്റ്സ് ഓഫ് കേരള USAയുടെ മെഗാ ഓണം മഹാസദ്യ 2026 ഓഗസ്റ്റ് 22-ന് പാറ്റേഴ്സണിൽന്യൂജേഴ്സി: അമേരിക്കയിലെ...