അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്ത

ഹമാസ് പീഡനത്തിന്‍റെ 491 നാൾ; ഇരുട്ടറ ജീവിതം പുസ്തകമാക്കി ഏലി ഷറാബി

ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി 491 ദിവസം ബന്ദിയാക്കി ഭൂമിക്കടിയിലെ ഇരുട്ടറയിൽ പാർപ്പിച്ച ഇസ്രേലി പൗരനാണ് ഏലി ഷറാബി. തടവിൽ താൻ അനുഭവിച്ച കൊടും പീഡനങ്ങളുടെ വിവരണമാണ് ഷറാബി എഴുതിയ -ഹോസ്റ്റേജ്- എന്ന പുസ്തകം.

അയാളുടെ പേര് ഏലി ഷറാബി, ഇസ്രയേൽ പൗരൻ. കി​ബു​ട്സ് ബേ​രിയിൽനിന്നു ഹമാസ് ഭീകരർ തട്ടിക്കൊണ്ടുപോയി കൊടിയ പീഡനത്തിനിരയാക്കിയ; മരണത്തെ മുഖാമുഖം കണ്ട, നരകയാതനയുടെ വടുക്കളുമായി, 491 ദിവസത്തിനുശേഷം സ്വന്തം നാട്ടിലേക്കു മടങ്ങിയെത്തിയ 53കാരൻ. ഷറാബിയെപ്പോലെ നിരവധിപ്പേരെയാണ് 2023 ഒ​ക്ടോ​ബ​ർ ഏഴിന് ​കി​ബു​ട്സ് ബേ​രി​യി​ൽനിന്നും മറ്റിടങ്ങളിൽനിന്നും ഹമാസ് ഭീകരർ ഗാസയിലേക്കു തട്ടിക്കൊണ്ടുപോയത്. അക്കൂട്ടത്തിൽ സ​ർ​ഫിം​ഗ് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന ഷറാബിയുടെ സഹോദരൻ യോ​സി​യുമുൾപ്പെടുന്നു. ത​ട​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ യോ​സി കൊ​ല്ല​പ്പെ​ടുകയായിരുന്നു.

ഭാ​ര്യയുടെയും 13-ഉം 16-​ഉം പ്രായമുള്ള മ​ക്ക​ളുടെയും മുന്നിൽവച്ചാണ് ഷറാബിയെ തട്ടിക്കൊണ്ടുപോകുന്നത്. ഭീകരർ ഷറാബിയുടെ വീട്ടിലേക്കു വെടിയുതിർക്കാൻ തുടങ്ങിയപ്പോൾ ഭാ​ര്യ മ​ക​ൾ നോ​യ​യെ പൊതിഞ്ഞുപിടിച്ച് അ​വ​ൾ​ക്കു ക​വ​ച​മാ​യി. ഷറാബി തന്‍റെ ശ​രീ​രം കൊ​ണ്ട് യാ​യ​ലി​നെ സം​ര​ക്ഷി​ച്ചു. ത​ങ്ങ​ളെ വെറുതെവിടണമെന്ന് അ​വ​ർ യാചിച്ചെങ്കിലും, ഭീ​ക​രിലൊരാൾ ഷറാബിയെ വീ​ട്ടി​ൽനി​ന്നു പു​റ​ത്തേ​ക്കു കൊ​ണ്ടു​വരാൻ ഉ​ത്ത​ര​വി​ട്ടു. ആ ​നി​മി​ഷം, തന്നെ ത​ട്ടി​ക്കൊ​ണ്ടു​പോ​കുകയാണെന്നു ഷറാബി മനസിലാക്കി. ഭ​യ​ന്നു​വി​റ​ച്ച മ​ക്ക​ളു​ടെ ക​ണ്ണു​ക​ളി​ലേ​ക്കു നോ​ക്കി, താ​ൻ തി​രി​ച്ചു​വ​രു​മെ​ന്ന് പ​റ​ഞ്ഞ് അ​വ​രെ ശാ​ന്ത​രാ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ച്ചു. ഭീ​ക​ര​ർ ഇ​തെല്ലാം ആർത്തുചി​രി​ച്ചു​കൊ​ണ്ട് കാ​മ​റ​യി​ൽ പ​ക​ർ​ത്തു​ന്നു​ണ്ടാ​യി​രു​ന്നുവെന്നു ഷറാബി പറഞ്ഞു.

ത​ട​വി​ലാ​യി​രു​ന്ന 491 ദി​വ​സ​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും സൂ​ര്യ​പ്ര​കാ​ശം ക​ട​ക്കാ​ത്ത തു​ര​ങ്ക​ങ്ങ​ളി​ലാ​യി​രു​ന്നു ഷറാബിയെ പാർപ്പിച്ചിരുന്നത്. 485 ദി​വ​സ​ത്തോ​ളം ഇ​രു​മ്പു​ച​ങ്ങ​ല​യി​ൽ ബ​ന്ധി​ക്ക​പ്പെ​ട്ട നി​ല​യി​ലാ​യി​രു​ന്നു. ക്രൂ​ര​മാ​യ പീ​ഡ​ന​ങ്ങ​ളാ​ണ് ഹമാസ് ഭീകരർ നടത്തിയതെന്നു ഷറാബി പുസ്തകത്തിൽ വെളിപ്പെടുത്തുന്നുണ്ട്. മറ്റു ചില തടവുകാരും അവിടെയുണ്ടായിരുന്നു. മൂ​ന്നു മാ​സ​ത്തോ​ളം എ​ഴു​ന്നേ​ൽ​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത വി​ധം ക്രൂ​ര​മാ​യി മ​ർദിക്ക​പ്പെ​ട്ടു. ഭക്ഷണം പോലും ഭീകരർ നൽകയിരുന്നില്ല. വല്ലപ്പോഴും കിട്ടുന്ന കുറച്ചു പാ​സ്ത, അ​ല്ലെ​ങ്കി​ൽ മറ്റെന്തെങ്കിലും ലഘുഭക്ഷ്യവസ്തുക്കൾ കൊണ്ടാണ് വിശപ്പടക്കിയിരുന്നത്. കുടിക്കാൻ വെള്ളം പോലും കിട്ടാത്ത ദിവസങ്ങളെക്കുറിച്ചും ഷറാബി പറയുന്നു. മോ​ചി​ത​നാ​കു​മ്പോ​ൾ ഷറാബിയുടെ ഭാ​രം വെ​റും 44 കി​ലോഗ്രാം മാ​ത്ര​മാ​യി​രു​ന്നു.

ഇരുട്ടറയിലെ നരകയാതനകൾക്കിടയിലും തന്‍റെ ആരോഗ്യം നിലനിർത്താൻ അദ്ദേഹം ശ്രമിക്കുന്നുണ്ട്. കാലുകൾ ബന്ധിച്ചിരുന്നെങ്കിലും, ചങ്ങലയുടെ നീളംവരെ നടത്തം ശീലമാക്കിയിരുന്നു. ഭാര്യയ്ക്കും മക്കൾക്കും തിരിച്ചുവരുമെന്നു കൊടുത്ത വാക്കാണ് തന്നെ നിലനിർത്തിയതെന്ന് ഷറാബി പറഞ്ഞു. തന്‍റെ ഭാ​ര്യ​യും മ​ക്കളും കൊല്ലപ്പെട്ടെന്ന് ഒരു ഭീകരൻ വെളിപ്പെടുത്തിയപ്പോഴാണ് ഗാ​സ​യി​ൽ വച്ച് താൻ ക​ര​ഞ്ഞ​തെ​ന്നു ഷറാബി ഓർക്കുന്നു. എന്നാൽ, അതു സത്യമാണോയെന്നു ഷറാബിക്ക് അറിയില്ലായിരുന്നു. ഒ​ടു​വി​ൽ മോ​ചി​ത​നാ​കു​മ്പോ​ൾ, അ​തി​ർ​ത്തി​യി​ൽ തന്‍റെ കു​ടും​ബം ത​ന്നെ കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടാ​കു​മെ​ന്നായിരുന്നു ഷറാബിയുടെ വിശ്വാസം. എ​ന്നാ​ൽ, സന്നദ്ധ പ്രവർത്തകൻ തന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും കാ​ത്തു​നി​ൽ​ക്കു​ന്നു​ണ്ടെന്നു പ​റ​ഞ്ഞ​പ്പോ​ൾത്ത​ന്നെ അ​ദ്ദേഹം ആ സ​ത്യം തി​രി​ച്ച​റി​ഞ്ഞു, ത​ന്‍റെ ഭാ​ര്യ​യും മ​ക്ക​ളും ഒ​ക്ടോ​ബ​ർ ഏഴിലെ ​ആ​ക്ര​മ​ണ​ത്തെ അ​തി​ജീ​വി​ച്ചി​ല്ല. ഉറ്റവരെല്ലാംതന്നെ വിട്ടുപോയെന്ന സത്യവുമായി പൊരുത്തപ്പെടാൻ ഷറാബിക്ക് ഏറെ നാളുകൾ വേണ്ടിവന്നു.

ഗാ​സ​യു​ടെ നി​യ​ന്ത്ര​ണം ഹമാസിന്‍റെ കൈകളിൽ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ഇ​നി​യും തു​ട​രു​മെ​ന്നു ഷറാബി പറയുന്നു. ഇ​സ്രയേ​ലി​നെ ത​ക​ർ​ക്കാ​നാ​ണ് അ​വ​ർ ആ​ഗ്ര​ഹി​ക്കു​ന്ന​ത്, ഭീകരർ ത​ങ്ങ​ളോ​ട് എ​പ്പോ​ഴും പ​റ​യു​മാ​യി​രു​ന്നുവെന്നും ഷറാബി വെളിപ്പെടുത്തി. -ത​ട​വി​ൽ ക​ഴി​ഞ്ഞ ആ 491 ​ദി​വ​സവും, മ​നു​ഷ്യ​നാ​യി തു​ട​രാ​നായിരുന്നു എന്‍റെ തീ​രു​മാ​നം. അ​താ​യി​രു​ന്നു എ​നി​ക്കു ഏ​റ്റ​വും പ്ര​ധാ​നം…- ഏ​ലി ഷ​റാ​ബി പറഞ്ഞു.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

അമേരിക്കൻ വാർത്തകേരള വാർത്ത

ശാന്തിഗിരി ഡയസ്പോറ സെന്റര്‍ ഉദ്ഘാടനം ചെയ്തു

ഡാളസ് /മാരാമണ്‍ : മാരാമണ്‍ കണ്‍വെന്‍ഷന്‍ നഗറില്‍ നടന്ന ചടങ്ങില്‍ ശാന്തിഗിരി ഡയസ്പോറ സെന്ററിന്റെ ഔദ്യോഗിക...

അമേരിക്കൻ വാർത്ത

വേൾഡ് മലയാളി കൗൺസിൽ ‘ആർദ്രം 2026’ ഫെബ്രുവരി 25 ന്; ഒരു കോടി രൂപയുടെ നഴ്സിംഗ് സ്കോളർഷിപ്പ് പദ്ധതിക്ക് തുടക്കം

തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ വേൾഡ് മലയാളി കൗൺസിൽ സംഘടിപ്പിക്കുന്ന ഹെൽത്ത് കെയർ...