അമേരിക്കൻ വാർത്ത

അടുത്ത അധ്യയന വര്ഷം ഹൂസ്റ്റൺ ഐ.എസ്.ഡി (HISD) 12 സ്കൂളുകൾ നിർത്തലാക്കാൻ ഒരുങ്ങുന്നു

ഹൂസ്റ്റൺ: അടുത്ത അധ്യയന വർഷത്തേക്ക് തങ്ങളുടെ കീഴിലുള്ള 12 സ്കൂളുകൾ നിർത്തലാക്കാൻ ഹൂസ്റ്റൺ ഇൻഡിപെൻഡന്റ് സ്കൂൾ ഡിസ്ട്രിക്റ്റ്  ആലോചിക്കുന്നു. വ്യാഴാഴ്ച നടന്ന യോഗത്തിലാണ് സൂപ്രണ്ട് മൈക്ക് മൈൽസ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്.

സ്കൂളുകളിൽ കുട്ടികളുടെ എണ്ണം കുറയുന്നത്.കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും മറ്റും വരുന്ന അമിത ചിലവ്.മെച്ചപ്പെട്ട പഠനസൗകര്യങ്ങൾ കുറഞ്ഞ ഇടങ്ങളിൽ നിന്ന് കൂടുതൽ സൗകര്യങ്ങളുള്ള ഇടങ്ങളിലേക്ക് നിക്ഷേപം കേന്ദ്രീകരിക്കാനുള്ള തീരുമാനം എന്നിവയാണ് സ്കൂളുകൾ അടച്ചുപൂട്ടുന്നതിനുള്ള  പ്ര ധാന കാരണങ്ങൾ:

സ്കൂളുകൾ അടച്ചുപൂട്ടുന്നത് ഡിസ്ട്രിക്റ്റിന്റെ പുതിയ പരിഷ്കരണ പദ്ധതിയുടെ ഭാഗമാണ്. ആധുനിക വിദ്യാഭ്യാസം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത പഠനം, വെർച്വൽ സ്കൂളിംഗ് എന്നിവ ഇതിലൂടെ ലക്ഷ്യമിടുന്നു.

അൽക്കോട്ട് എലിമെന്ററി, ഫ്ലെമിംഗ് മിഡിൽ സ്കൂൾ, ഹോബി എലിമെന്ററി തുടങ്ങി 12 ഓളം ക്യാമ്പസുകളാണ് പട്ടികയിലുള്ളത്.

ഈ നിർദ്ദേശത്തിന്മേൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഫെബ്രുവരി 26-ന് നടക്കുന്ന ബോർഡ് യോഗത്തിൽ വോട്ടെടുപ്പിലൂടെയാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാവുക.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...