ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

വ്യാഴാഴ്ച ദേശീയ പണിമുടക്ക്: മാരാമൺ കൺവൻഷനെയും ശബരിമല, മഞ്ഞനിക്കര തീർഥാടകരെയും ഒഴിവാക്കി

ന്യൂഡൽഹി: കോർപറേറ്റ്‌ അനുകൂല നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്‌ച അർധരാത്രി മുതൽ ആരംഭിക്കും. സിഐടിയു ഉൾപ്പെടെ കേന്ദ്ര ട്രേഡ്‌ യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിൽ കർഷക, കർഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാർഢ്യവുമായി അണിനിരക്കും. ബാങ്ക്‌, ഇൻഷുറൻസ്‌, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരും ഭാഗമായി പണിമുടക്ക്‌ മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ്‌ പ്രതിപക്ഷ പാർടികളും പണിമുടക്കിന്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

13 വ്യാഴാഴ്ച നടക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് മാരാമൺ കൺവൻഷൻ നടക്കുന്ന കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെ ഒഴിവാക്കിയതായി സംയുക്ത സമരസമിതി ജില്ലാ കൺവീനർ കെ.സി.രാജഗോപാലൻ അറിയിച്ചു.

മാരാമണ്ണിലേക്ക് വരുന്ന കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ വാഹനങ്ങളെയും എല്ലാ സ്വകാര്യ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നടതുറക്കുന്നതിനാൽ ശബരിമല തീർഥാടകരെയും പെരുന്നാൾ നടക്കുന്നതിനാൽ മഞ്ഞനിക്കര തീർഥാടകരുടെയും വാഹനങ്ങളെയും ഒഴിവാക്കിയിട്ടുണ്ട്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...