സിനിമ

ഫിലിം പ്രൊമോഷനിൽനിന്ന് പിന്മാറി; നിര്‍മാതാവിന് 15 ലക്ഷം നല്‍കാന്‍ ബിജു മേനോനോട് നിര്‍മാതാക്കളുടെ സംഘടന

കൊച്ചി: നടൻ ബിജു മേനോൻ പ്രൊമോഷൻ അഭിമുഖത്തിൽ പങ്കെടുക്കാത്തതിനെത്തുടർന്ന് 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന ‘നടന്ന സംഭവം’ ചിത്രത്തിന്റെ നിർമാതാവ് അനൂപ് കണ്ണന്റെ പരാതിയിൽ ഇടപെട്ട് നിർമാതാക്കളുടെ സംഘടന. നിർമാതാവിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാൻ ബിജു മേനോനോട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ഇക്കാര്യം കാണിച്ച് ബിജു മേനോന് കത്തുനൽകി.

ബിജു മേനോൻ കരാറിലെത്തുന്ന അടുത്ത ചിത്രത്തിന്റെ അഡ്വാൻസ് തുകയിൽനിന്ന് പണം ഈടാക്കാനാണ് നീക്കം. ഇക്കാര്യം അനൂപ് കണ്ണനേയും സംഘടന രേഖാമൂലം അറിയിച്ചു.

കരാർ പ്രകാരമുള്ള പ്രൊമോഷൻ അഭിമുഖത്തിൽനിന്ന് ബിജു മേനോൻ പിന്മാറിയതിനെത്തുടർന്ന് 25 ലക്ഷം രൂപ നഷ്ടമായെന്ന് കാണിച്ച് അനൂപ് കണ്ണൻ നിർമാതാക്കളുടെ സംഘടനയ്ക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയിലാണ് സംഘടനയുടെ നടപടി. സിനിമയിലെ തൊഴിലാളി യൂണിയനായ ഫെഫ്ക ചെയർമാൻ ബി. ഉണ്ണികൃഷ്ണന്റെ വെളിപ്പെടുത്തലോടെയാണ് സംഭവം പുറംലോകം അറിയിഞ്ഞത്.

‘നടന്ന സംഭവം’ എന്ന ചിത്രത്തിന്റെ ഒടിടി റിലീസിന് മുന്നോടിയായി ഒരു ചാനലിലെ അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബിജു മേനോൻ ഇത് അംഗീകരിക്കുകയുംചെയ്തു. പിന്നീട് പ്രൊമോഷനിൽനിന്ന് പിന്മാറിയെന്നാണ് നിർമാതാവിന്റെ പരാതി.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...