കൗതുകങ്ങൾസിനിമ

നടി ശ്രീലീല ഇനി ഡോക്ടർ; കയ്യടിച്ച് സിനിമാലോകവും ആരാധകരും

ക്ഷിണേന്ത്യയിൽ ഏറെ ആരാധകരുള്ള യുവനടി ശ്രീലീല ഇനി ഡോക്ടർ. അഭിനയ ജീവിതത്തിലെ തിരക്കുകൾക്കിടയിലും അവർ പഠനം ഉപേക്ഷിക്കാതെ മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു. ഈ മാസം പത്തിന് മുംബൈയിലെ ഡി.വൈ പാട്ടീൽ സർവ്വകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

ബിരുദദാന ചടങ്ങിൽ ചുവപ്പുനിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ ശ്രീലീല, തന്റെ സഹപാഠികൾക്കൊപ്പം ഹിപ്പോക്രാറ്റിക് സത്യപ്രതിജ്ഞ ചൊല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണിപ്പോൾ. ബിരുദം സ്വീകരിച്ച ശേഷം വേദിയിൽ വെച്ച് താരം തന്റെ കുടുംബത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടു. 2020 ബാച്ചിലെ വിദ്യാർത്ഥിനിയാണ് ശ്രീലീല. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ തന്റെ അമ്മ സ്വർണ്ണലതയുടെ പാത പിന്തുടർന്നാണ് ശ്രീലീലയും വൈദ്യശാസ്ത്രം തിരഞ്ഞെടുത്തത്.

സിനിമയും പഠനവും ഒരുപോലെ കൊണ്ടുപോകാൻ ശ്രീലീല കാണിച്ച ആത്മാർത്ഥതയേയും കഠിനാധ്വാനത്തേയും ആരാധകരും ചലച്ചിത്ര ലോകവും പ്രശംസിച്ചു. ചലച്ചിത്ര മേഖലയിൽ തിരക്കുള്ള നായികയായി നിൽക്കുമ്പോൾതന്നെയാണ് ശ്രീലീല ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത് എന്നതാണ് ശ്രദ്ധേയം.

സിനിമാ ഷൂട്ടിംഗും കഠിനമായ പഠനവും എങ്ങനെ ഒരേപോലെ കൊണ്ടുപോയി എന്നതിൽ ആരാധകർ വലിയ അത്ഭുതം പ്രകടിപ്പിക്കുന്നുണ്ട്. മൂന്ന് കുട്ടികളെ ദത്തെടുത്ത് വളർത്തുന്നതിനോടൊപ്പമാണ് താരം ഈ നേട്ടം കൈവരിച്ചതെന്നും ചിലർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

2001-ൽ അമേരിക്കയിലെ ഡെട്രോയിറ്റിൽ ഒരു തെലുങ്ക് കുടുംബത്തിൽ ജനിച്ച ശ്രീലീല ബെംഗളൂരുവിലാണ് വളർന്നത്. 2017-ലെ തെലുങ്ക് ചിത്രമായ ചിത്രാംഗദയിൽ സിന്ധു ടോളാനിയുടെ കഥാപാത്രത്തിൻ്റെ ചെറുപ്പകാലം അവതരിപ്പിച്ചാണ് അവർ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. 2019-ൽ കന്നഡ ചിത്രമായ കിസ്സിലൂടെ നായികയായി. അതേ വർഷം കന്നഡയിൽ ഭരാട്ടേ എന്ന ചിത്രത്തിലും അവർ അഭിനയിച്ചു.

2021-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ പെല്ലി സന്ദഡ്ലൂടെ ശ്രീലീല തെലുങ്കിൽ അരങ്ങേറി. സൂപ്പർതാരങ്ങളായ രവി തേജ, ബാലകൃഷ്ണ, മഹേഷ് ബാബു തുടങ്ങിയ താരങ്ങളോടൊപ്പം ധമാക്ക, ഭഗവന്ത് കേസരി, ഗുണ്ടൂർ കാരം തുടങ്ങിയ ചിത്രങ്ങളിൽ നായികയായി. അല്ലു അർജുന്റെ പുഷ്പ 2: ദ റൂളിലെ കിസ്സിക്കാ എന്ന പ്രത്യേക ഗാനത്തിലും അവർ പ്രത്യക്ഷപ്പെട്ടു. 2025-ൽ തെലുങ്ക് ചിത്രങ്ങളായ റോബിൻഹുഡ്, ജൂനിയർ, മാസ് ജാത്തറ എന്നിവയിലും അഭിനയിച്ചു.

സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി എന്ന ചിത്രത്തിലൂടെ ഈ വർഷം തമിഴിലും ശ്രീലീല തുടക്കംകുറിച്ചു. പവൻ കല്യാണിനൊപ്പം ഉസ്താദ് ഭഗത് സിംഗ്, ധനുഷിനും സായ് പല്ലവിക്കുമൊപ്പമുള്ള പേരിടാത്ത ഒരു ചിത്രവും അവരുടേതായി വരുന്നുണ്ട്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്തശാസ്ത്രീയം

രാജ്യാന്തര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിച്ച് സഞ്ചാരി; ദൃശ്യങ്ങൾ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ യോഗ അഭ്യസിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ട് യൂറോപ്യൻ സ്‌പേസ് ഏജൻസി. ബഹിരാകാശ...

അന്താരാഷ്ട്ര വാർത്തകുട്ടി വാർത്തകൗതുകങ്ങൾ

പണം കായ്ക്കുന്ന മരം?​ എടുത്താൽ അഞ്ച് വർഷം ദൗർഭാഗ്യം; സഞ്ചാരികളെ അമ്പരപ്പിച്ച് ‘വിഷിംഗ് ട്രീസ്’

ലണ്ടൻ: പണം മരത്തിൽ കായ്ക്കാറില്ലെന്ന് നമ്മളിൽ ചിലരെങ്കിലും പലപ്പോഴും പറയാറുണ്ട്. എന്നാൽ ബ്രിട്ടനിലെ ചില ഭാഗങ്ങളിൽ...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾപ്രധാന വാർത്ത

ജീവിത പങ്കാളിയെ വേണോ? പിങ്ക് ബാസ്‌ക്കറ്റ് കയ്യിലെടുത്ത് സൂപ്പർ മാർക്കറ്റിലേക്ക് വിട്ടോ; പുതിയ ട്രെൻഡ് ചർച്ചയാകുന്നു

ഇക്കാലത്ത് പ്രണയ ബന്ധങ്ങൾ കണ്ടെത്തുന്നത് വളരെ സങ്കീർണ്ണമായി മാറിയിരിക്കുകയാണ്. ആയിരക്കണക്കിന് ഡേറ്റിംഗ് ആപ്പുകൾ ഇന്ന് പ്രചാരത്തിലുണ്ടെങ്കിലും...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...