സിനിമ

ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കുമെന്ന് കരുതുന്നു, ഏപ്രിൽ രണ്ടിനായി കാത്തിരിക്കുന്നു -ആശ ശരത്

ലയാള സിനിമാ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ജീത്തു ജോസഫ് ടീം വീണ്ടുമൊന്നിക്കുന്ന ദൃശ്യം 3. ഏപ്രിൽ രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിനിമയെക്കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പങ്കുവെച്ചിരിക്കുകയാണ് നടി ആശ ശരത്. ആദ്യരണ്ടുഭാഗങ്ങൾ പോലെ ദൃശ്യം 3-യും പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ എത്തിക്കുമെന്ന പ്രതീക്ഷയും അവർ പങ്കുവെച്ചു. ക്ലബ് എഫ്എമ്മിനോടായിരുന്നു അവരുടെ പ്രതികരണം.

“ദൃശ്യം 3 പ്രേക്ഷകരെ ഞെട്ടിക്കണമല്ലോ. ദൃശ്യം സിനിമയുടെ രണ്ടുഭാഗങ്ങളും നമ്മളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയാണല്ലോ. അങ്ങനെ പ്രതീക്ഷിക്കാം. ചിത്രം ഷൂട്ടിങ് കഴിഞ്ഞപ്പോൾ സന്തോഷമായി. ഏപ്രിൽ രണ്ടിന് അതിന്റെ ഫലം കിട്ടും. പ്രേക്ഷകരിൽ എപ്പോഴും ആകാംക്ഷ നിറച്ചിട്ടുള്ള സിനിമയാണ് ദൃശ്യം. തിരക്കഥ വായിക്കുമ്പോഴും അഭിനയിക്കുമ്പോഴും കാണുമ്പോഴും അത്രയേറെ ആശ്ചര്യമുണ്ടായിട്ടുണ്ട്. ഞാനും ഈ ഏപ്രിൽ രണ്ടിനുവേണ്ടി കാത്തിരിക്കുകയാണ്.” ആശ ശരത്തിന്റെ വാക്കുകൾ.

ദൃശ്യത്തിന്റെ ആദ്യ രണ്ടുഭാഗങ്ങളിലും ആശ ശരത് അവതരിപ്പിച്ച ഐ.ജി ഗീത പ്രഭാകർ എന്ന കഥാപാത്രം ഏറെ ശ്രദ്ധേയമാണ്. ജീത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ദൃശ്യത്തിന്റെ ഷൂട്ടിങ് ഡിസംബർ ആദ്യം അവസാനിച്ചിരുന്നു.

മോഹൻലാലിനൊപ്പം മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ എന്നിവർ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തും. ചിത്രത്തിന്റെ ആദ്യരണ്ടുഭാഗങ്ങൾ വലിയ വിജയമായിരുന്നു. ദൃശ്യം 3യുടെ ലോകമെമ്പാടുമുള്ള തിയേറ്റർ, ഡിജിറ്റൽ അവകാശങ്ങൾ പനോരമ സ്റ്റുഡിയോസും പെൻ സ്റ്റുഡിയോസും സംയുക്തമായി സ്വന്തമാക്കിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...