കേരള വാർത്തപ്രധാന വാർത്ത

ജോലിസമയം ആഴ്‌ചയിൽ 48 മണിക്കൂർ, സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം

തിരുവനന്തപുരം: ഗ്രാമീണമേഖലകളിൽ വാഹനസൗകര്യം കുറവായതിനാൽ എല്ലാ ആശുപത്രികളിലും നഴ്‌സുമാർക്ക് ത്രീ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തണമെന്ന് ആരോഗ്യവകുപ്പ്. രാത്രി ഷിഫ്റ്റ് വൈകീട്ട് ആറുമുതൽ രാവിലെ ആറുവരെയായി ക്രമീകരിക്കണം. പകൽഷിഫ്റ്റ് എട്ടുമണിക്കൂർ ആയിരിക്കും. ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറായി നിശ്ചയിക്കണമെന്നും നിർദേശമുണ്ട്. യുവജനക്ഷേമവും യുവജന കാര്യവും സംബന്ധിച്ച നിയമസഭാസമിതിയുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിർദേശം.

– ഒരുദിവസം അധികമായി ചെയ്യുന്ന ജോലിസമയം പരമാവധി മൂന്നുമണിക്കൂറായി നിജപ്പെടുത്തി ഓവർടൈം വേതനമോ പകരം അവധിയോ നൽകണം

– 50 വയസ്സ് കഴിഞ്ഞവരെ രാത്രി ഷിഫ്റ്റിൽ നിന്ന് ഒഴിവാക്കണം

– നഴ്‌സുമാർക്കായി വാഹന സൗകര്യമോ ഹോസ്റ്റൽ സൗകര്യമോ ഏർപ്പെടുത്തണം.

– ന്യായമായ ആവശ്യങ്ങൾക്കായി സമരംചെയ്യുന്ന ജീവനക്കാരോട് പ്രതികാരമനോഭാവം സ്വീകരിക്കരുത്

– ന്യായമായ ആവശ്യങ്ങൾ നിഷേധിക്കാനും പാടില്ല

– ഇക്കാര്യത്തിൽ സർക്കാർ നിർദേശം പാലിക്കാത്ത ആശുപത്രികൾക്കെതിരേ നടപടി സ്വീകരിക്കും

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...