കേരള വാർത്ത

ടിസാക് (TISAC) കോട്ടയം സിഎംഎസ് കോളേജിൽ വിദ്യാഭ്യാസ ധന സഹായം നൽകി

ഹൂസ്റ്റൺ : സംഘാടക മികവ് കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ജന ശ്രദ്ധയാകർഷിച്ച  അന്താരാഷ്ട്ര വടംവലിയും  വൈവിധ്യവും വ്യത്യസ്തവുമായ മത്സരങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിച്ച മൈൻഡ് & മൂവ്‌സ് ടൂർണമെന്റും സംഘടിപ്പിച്ച്‌ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നിരയിലേക്ക് ഉയർന്ന  ടെക്സാസ് ഇന്റർനാഷണൽ സ്പോർട്സ് ആൻഡ് ആർട്സ് ക്ലബ് (TISAC) വിദ്യാഭ്യസ രംഗത്തും ശ്രദ്ധ പതിപ്പിയ്ക്കുന്നു.

സാമ്പത്തിക രംഗത്തു പിന്നോക്കം നിൽക്കുന്നതും അക്കാദമിക രംഗത്ത്  മികച്ചതും കായികമേഖലയിൽ സജീവവുമായുള്ള കോളേജ്  വിദ്യാർത്ഥികൾക്ക് അർഹമായ സാമ്പത്തിക സഹായം നൽകുമെന്നു അന്തരാഷ്ട്ര വടം വലി മത്സരത്തിന്റെ ഉത്‌ഘാടന വേളയിൽ നടത്തിയ പ്രഖ്യാപനം പ്രവർത്തികമാക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ഭാരവാഹികൾ പറഞ്ഞു

ജനുവരി 12 നു കോട്ടയം സിഎംഎസ് കോളേജിൽ നടന്ന പ്രത്യേക സമ്മേളനത്തിൽ സിഎംഎസ് കോളേജിലെ അർഹരായ വിദ്യാർഥികൾക്ക് സാമ്പത്തിക സഹായത്തിന്റെ ആദ്യ ഗഡു  കോളേജ് പ്രിൻസിപ്പാൾ ഇൻ ജോർജ് ഡോ.അഞ്ജു  സൂസൻ ജോർജിനു  ടിസാക്ക് പ്രവർത്തകർ കൈമാറി. ഹൂസ്റ്റൺ സിഎസ്ഐ ഇടവക മുൻ വികാരി റവ. ബെന്നി തോമസ്, ടിസാക് മുൻ പിആർഓ ജിജു കുളങ്ങര, ആൽബിൻ സണ്ണി എന്നിവർ ചേർന്നാണ് ചെക്ക് കൈമാറിയത്.

ഈ മഹത്തായ സംരംഭത്തിന് വിവിധ വിഭാഗങ്ങളിൽ നിന്നുള്ള അർഹരായ വിദ്യാർത്ഥികളെ കണ്ടെത്തി ഈ ഉദ്യമം വിജയിപ്പിക്കാൻ ശ്രമിച്ച സിഎംഎസ് കോളേജ്  പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. അഞ്ജു സൂസൻ ജോർജിനെ  ഭാരവാഹികൾ  നന്ദി അറിയിച്ചു.

ഭാവിയിൽ കൂടുതൽ വിദ്യാർത്ഥികളെയും യുവാക്കളെയും  പ്രോത്സാഹിപ്പിക്കുന്നതിന് ടിസാക് പദ്ധതികൾ ആവിഷ്ക്കരിച്ചു വരുന്നുവെന്ന് ടിസാക്ക്‌ ഭാരവാഹികൾ അറിയിച്ചു. 

Report ജീമോൻ റാന്നി

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...