കേരള വാർത്തപ്രധാന വാർത്ത

മാരാമൺ കൺവൻഷൻ 8 മുതൽ 15 വരെ; ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ഈ വർഷത്തെ മാരാമൺ കൺവൻഷൻ ഫെബ്രുവരി 8 മുതൽ 15 വരെ മാരാമൺ മണൽപ്പുറത്ത് തയാറാക്കിയ വിശാലമായ പന്തലിൽ നടക്കും. 8ന് 2.30ന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ഐസക് മാർ പീലക്സിനോസ് അധ്യക്ഷത വഹിക്കും.

പ്രഫ. ഡോ. ക്ലിയോഫസ് ജെ.ലാറു (യുഎസ്എ), റവ. മോളോ വിൽസൻ മെസവാൻഡിലെ (സൗത്ത് ആഫ്രിക്ക), ബിഷപ് ഡോ. പോൾ സ്വരൂപ് (ന്യൂഡൽഹി) എന്നിവർ മുഖ്യപ്രാസംഗികരാണ്. 8 മുതൽ 14 വരെ രാവിലെ 7.30 മുതൽ 8.30 വരെ ബൈബിൾ ക്ലാസുകൾ കൺവൻഷൻ പന്തലിലും കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിലും നടക്കും.

രാവിലെയുള്ള പൊതുയോഗം ദിവസവും 9.30ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് 12ന് അവസാനിക്കും. സായാഹ്ന യോഗങ്ങൾ വൈകിട്ട് 6ന് ഗാനശുശ്രൂഷയോടെ ആരംഭിച്ച് രാത്രി 7.30ന് സമാപിക്കും. 9നും 10നും ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങൾ. 12 മുതൽ 14 വരെ വൈകിട്ട് 4ന് യുവവേദി യോഗങ്ങൾ. 11 മുതൽ 14 വരെ രാത്രി 7.30 മുതൽ 9 വരെയുള്ള സമയം ഹിന്ദി, ഒഡിയ, തെലുങ്ക്, തമിഴ്, കന്നഡ ഭാഷാടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകളുണ്ട്. 13ന് രാവിലെ 9.30ന് എക്യുമെനിക്കൽ സമ്മേളനത്തിൽ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ മുഖ്യസന്ദേശം നൽകും. ഉച്ചയ്ക്ക് 2.30ന് സാമൂഹ്യ തിന്മകൾക്കെതിരെയുള്ള പ്രത്യേക സമ്മേളനത്തിൽ ബിഷപ് ടോണി നീലങ്കാവിൽ മുഖ്യസന്ദേശം നൽകും. 12ന് 2.30ന് സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ച 2.30ന് സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളും നടത്തും. 14ന് 2.30ന് മിഷനറി സമ്മേളനം.

പൂർണസമയ സുവിശേഷവേലയ്ക്കു സമർപ്പിക്കുന്ന 12 വയസ്സിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാശുശ്രൂഷ 13നും 12 വയസ്സിന് മുകളിലുള്ള പ്രതിഷ്ഠാ ശുശ്രൂഷ 14നും രാവിലെ 7.30ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടത്തും. 15ന് രാവിലെ 7.30ന് മാരാമൺ, കോഴഞ്ചേരി, ചിറയിറമ്പ് പള്ളികളിൽ കുർബാന. 2.30ന് സമാപന സമ്മേളനത്തിൽ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രപ്പോലീത്തയുടെ സന്ദേശത്തോടെ കൺവൻഷൻ സമാപിക്കും.

31ന് പരിസ്ഥിതി സൗഹൃദ സന്ദേശ ജലയാനം കല്ലിശേരി കടവിൽ മാളികയിൽ നിന്നും ചെറുകോൽപുഴ കടവിൽ നിന്നും ആരംഭിക്കും. സമ്മേളനം വൈകിട്ട് 4.30ന് മാരാമൺ മണൽപ്പുറത്ത് ചേരും. പന്തലിന്റെ ഓലമേയൽ ഇന്നു രാവിലെ 7ന് തുടങ്ങും. മണൽപ്പുറത്തേക്കുള്ള 3 താൽക്കാലിക പാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നുണ്ടെന്നു ജനറൽ കൺവീനർ റവ.എബി കെ.ജോഷ്വ, പ്രഫ. ഏബ്രഹാം പി.മാത്യു, റവ.ജിജി വർഗീസ്, ഡോ.എബി തോമസ് വാരിക്കാട്, സാം ചെമ്പകത്തിൽ, റ്റിജു എം.ജോർജ് എന്നിവർ പറഞ്ഞു.

Photo : പ്രഫ. ഡോ.ക്ലിയോഫസ് ജെ.ലാറു (യുഎസ്), റവ. മോളോ വിൽസൻ മെസവാൻഡിലെ (സൗത്ത് ആഫ്രിക്ക), ബിഷപ് ഡോ.പോൾ സ്വരൂപ് (ന്യൂഡൽഹി)

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഐഎസ്‌ഐ ബന്ധമുള്ള ഒമ്പത് ഭീകരർ അറസ്റ്റിൽ: പിടിയിലായത് രാജ്യതലസ്ഥാനത്ത് ഭീകരാക്രമണ പദ്ധതിയിട്ടവർ

ന്യൂഡൽഹി: ഡൽഹിയിൽ ഭീകരാക്രമണത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്ത ഒമ്പത് ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാന...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...