അമേരിക്കൻ വാർത്ത

മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കിക്കോഫ് സംഘടിപ്പിച്ചു

ന്യൂജേഴ്‌സി: മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ വാർഷിക ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് റജിസ്ട്രേഷന് മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഉജ്വല തുടക്കം കുറിച്ചു.

‘കൃപയുടെ പാത്രങ്ങൾ’ എന്ന ചിന്താവിഷയത്തിൽ ജൂലൈ 15 മുതൽ 18 വരെ പെൻസിൽവേനിയയിലെ ലാങ്കസ്റ്ററിൽ കോൺഫറൻസ് സംഘടിപ്പിച്ചിരിക്കുന്നത്. കോൺഫറൻസ് പ്രചാരണത്തിന്റെ ഭാഗമായി മൗണ്ട് ഒലീവ് സെന്റ് തോമസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഫെബ്രുവരി ഒന്നിന് ആശ ജോർജ് (ജോയിന്റ് സെക്രട്ടറി), ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കമ്മിറ്റി) എന്നിവരുൾപ്പെടുന്ന കോൺഫറൻസ് ടീം സന്ദർശനം നടത്തി.

കിക്കോഫ് മീറ്റിങ്ങിൽ ഇടവക വികാരി ഫാ. ഷിബു ഡാനിയേൽ, ഡീക്കൻ എമിൽ പീറ്റർ, ദേവാലയ സെക്രട്ടറി എൽസി തോമസ്, ട്രസ്റ്റി അനിത ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. സെക്രട്ടറി എൽസി തോമസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു.

ഫിലിപ്പ് തങ്കച്ചൻ മുൻകാലങ്ങളിൽ കോൺഫറൻസുകളിൽ പങ്കെടുത്തതിന്റെ അനുഭവം പങ്കുവയ്ക്കുകയും ഈ വർഷത്തെ കോൺഫറൻസിൽ പങ്കെടുക്കാൻ എല്ലാ ഇടവകാംഗങ്ങളെയും, പ്രത്യേകിച്ച് ഇടവകയിലെ യുവാക്കളെയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആശ ജോർജ് ഈ വർഷത്തെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ തീയതി, തീം, മുഖ്യ പ്രഭാഷകർ, സ്ഥലം എന്നിവയെക്കുറിച്ച് സംസാരിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞ റജിസ്ട്രേഷൻ നിരക്കുകളുടെ വിശദാംശങ്ങളും, ‘ജോഷ്വ’യുടെ സൈറ്റ് & സൗണ്ട് തിയറ്റർ സന്ദർശനം, റാഫിൾ ടിക്കറ്റ്, സുവനീറിൽ പരസ്യം നൽകി കോൺഫറൻസിനെ പിന്തുണക്കേണ്ടതിനെക്കുറിച്ചും ആശ പറഞ്ഞു.

ഫാ. ഷിബു ഡാനിയേൽ ദേവാലയം സന്ദർശിച്ചതിനും, ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനായി ടീം അംഗങ്ങൾ നടത്തിവരുന്ന എല്ലാ ശ്രമങ്ങൾക്കും നന്ദി പറഞ്ഞുകൊണ്ട് കിക്കോഫ് അവസാനിപ്പിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന ഭാരവാഹികളെ ബന്ധപ്പെടുക:
ഫാ. അലക്സ് കെ ജോയ് (കോൺഫറൻസ് കോഓർഡിനേറ്റർ): 973-489-6440
ജെയ്‌സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി): 917-612-8832
ജോൺ താമരവേലിൽ (കോൺഫറൻസ് ട്രഷറർ): 917-533-3566

Report : ജിനേഷ് തമ്പി

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അമേരിക്കൻ വാർത്ത

എ.കെ.എം.ജി 47-ാം കൺവൻഷൻ ന്യൂജേഴ്‌സിയിൽ ആഗസ്റ്റ് 6 മുതൽ 9 വരെ

ന്യൂജേഴ്സി: അമേരിക്കയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ AKMG യുടെ അന്താരാഷ്ട്ര കൺവൻഷൻ, 2026 ആഗസ്റ്റ് 6...

അമേരിക്കൻ വാർത്ത

പ്രത്യാശയുടെയും പ്രേക്ഷിത ദൗത്യത്തിന്റെയും ആഹ്വാനത്തോടെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷൻ സമാപിച്ചു

സ്റ്റാംഫോർഡ്, കണക്റ്റിക്കട്ട്: വടക്കേ അമേരിക്കയിലെ 12-ാമത് സിറോ-മലങ്കര കത്തോലിക്കാ ഫാമിലി കൺവെൻഷന് പ്രൗഢഗംഭീരമായ സമാപനം. ഭക്തിനിർഭരമായ...

അമേരിക്കൻ വാർത്തകായികംകുട്ടി വാർത്ത

മലയാളി ബാലിക യു.എസ് റോളർ സ്കേറ്റിംഗ് ദേശീയ ചാമ്പ്യൻ; ഇത് ചരിത്ര വിജയം

ന്യു ജേഴ്‌സി: നെബ്രാസ്കയിലെ ലിങ്കണിൽ നടന്ന യുഎസ്എ റോളർ സ്കേറ്റിംഗ് നാഷണൽ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ പതിനൊന്നുകാരിയായ...

അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷന്റെ ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ ചാരിറ്റി സംരംഭം ശ്രദ്ധേയമായി

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ഫീഡ് മൈ സ്റ്റാർവിങ് ചിൽഡ്രൻ’ (Feed My...