അമേരിക്കൻ വാർത്തകൗതുകങ്ങൾ

കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ

മിസിസിപ്പി: 1982ൽ കടൽത്തീരത്തു വച്ച് നഷ്ടപ്പെട്ടുപോയ തന്റെ മോതിരം യുഎസിലെ മിസിസിപ്പി സ്വദേശിക്ക് 44 വർഷങ്ങൾക്കിപ്പുറം തിരികെ ലഭിച്ചു.പാസ് ക്രിസ്റ്റ്യൻ ഹൈസ്കൂളിലെ അവസാന വർഷ വിദ്യാർഥിയായിരിക്കെ, സുഹൃത്തുക്കളോടൊപ്പം പാസ് ക്രിസ്ത്യൻ ബീച്ചിൽ ഒരു പാർട്ടിയിൽ പങ്കെടുക്കുന്നതിനിടെയാണ് ഡാരിയൻ ലാഡ്നറിന് മോതിരം നഷ്ടമായത്. ഒരുപാട് തിരഞ്ഞെങ്കിലും അത് കണ്ടെത്താനായില്ലെന്നു ലാഡ്നർ പറയുന്നു.

സ്കൂളിലെ അസിസ്റ്റന്റ് പ്രിൻസിപ്പലിനൊപ്പം മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ചും ലാഡ്നർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ മോതിരം വെട്ടപ്പെട്ടില്ല. ഈ ആഴ്ചയാണ് സമി ജുവൽ എന്നയാളിൽ നിന്ന് ലാഡ്നറിന് ഫെയ്സ്ബുക്കിൽ സന്ദേശം ലഭിക്കുന്നത്. കടൽത്തീരത്ത് തന്റെ മെറ്റൽ ഡിറ്റക്ടറുമായി നിധി തേടിയിറങ്ങിയപ്പോൾ മോതിരം കണ്ടെത്തുകയായിരുന്നുവെന്ന് സമി അറിയിച്ചു.മോതിരം നഷ്ടപ്പെട്ട അതേ സ്ഥലത്തുനിന്നു തന്നെയാണ് അത് കണ്ടെത്തിയതെന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന് അദ്ഭുതം അടക്കാനായില്ല.

1982ൽ മോതിരം നഷ്ടമായശേഷം 7 ചുഴലിക്കാറ്റുകളും അഞ്ച് ഉഷ്ണമേഖലാ കൊടുങ്കാറ്റുകളും ഈ തീരത്തുകൂടി കടന്നുപോയിട്ടുണ്ട്. ബീച്ചിലൂടെ ഭാരമേറിയ വാഹനങ്ങൾ ഓടുന്ന പതിവുമുണ്ട്. ഇതെല്ലാം കണക്കിലെടുത്താൽ, ആ മോതിരം ഒരുപാട് അതിജീവിച്ചിട്ടുണ്ട്.ചെറിയൊരു പോറൽ ഒഴിച്ചാൽ മോതിരത്തിന് മറ്റ് കേടുപാടുകളൊന്നുമില്ലെന്നും അത് മികച്ച അവസ്ഥയിലാണെന്നും ലാഡ്നർ പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിലും സമാനമായ ഒരു സംഭവം യുഎസിൽ നടന്നിരുന്നു.അന്നും ഒരു വ്യക്തിക്ക് 44 വർഷത്തിനുശേഷം, തന്റെ കളഞ്ഞുപോയ മോതിരം തിരിച്ചുകിട്ടി. ഒഹായോയിലെ അഷ്ട‌ബുലയിലുള്ള ഈറി തടാകത്തിന്റെ കരയിൽനിന്നാണ് അന്നു മോതിരം തിരികെക്കിട്ടിയത്. അഷ്ടബുലയിലെ റെയ്മോ കാംഗസ് എന്ന വ്യക്തിയായിരുന്നു മോതിരത്തിന്റെ ഉടമ.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...