അമേരിക്കൻ വാർത്ത

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പുതിയ പാരിഷ് കൗൺസിൽ സ്ഥാനമേറ്റു

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ 2026-27 വർഷത്തേക്കുള്ള പുതിയ പാരീഷ് കൗൺസിൽ സ്ഥാനമേറ്റു. ഇതോടനുബന്ധിച്ചു സ്ഥാനമൊഴിയുന്ന 2024-25 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും 2026-27 വർഷത്തെ പാരീഷ് കൌൺസിൽ അംഗങ്ങളുടെയും ഒരു സംയുക്ത യോഗം ഫെബ്രുവരി മൂന്നാം തീയതി ചേരുകയുണ്ടായി.

കഴിഞ്ഞ രണ്ടു വർഷം ഇടവകയുടെ എല്ലാവിധത്തിലുള്ള പുരോഗതിക്കായി കഠിന അധ്വാനം ചെയ്ത പഴയ എക്സിക്യൂട്ടീവിനും പാരീഷ് കൗൺസിൽ അംഗങ്ങൾക്കും വികാരി ഫാദർ സിജു മുടക്കോടിൽ, അസിസ്റ്റന്റ് വികാരി ഫാദർ അനീഷ് മാവേലി പുത്തൻപുരയിൽ എന്നിവർ നന്ദി രേഖപ്പെടുത്തി. നാലുവർഷം ട്രസ്റ്റി കോഡിനേറ്റർ ആയി പ്രവർത്തിച്ച സാബു കട്ടപ്പുറം, കഴിഞ്ഞ പ്രവർത്തന വർഷത്തെ ട്രസ്റ്റിമാരായ ബിനു പൂത്തറയിൽ, ജോർജ് മറ്റത്തിപറമ്പിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, നിബിൻ വെട്ടിക്കാട്ട് സെക്രട്ടറി സണ്ണി മേലേടം, ഓഫീസ് സെക്രട്ടറി സിസ്റ്റർ ഷാലോം, പി.ആർ. ഓ അനിൽ മറ്റത്തിക്കുന്നേൽ, അക്കൗണ്ടന്റ് ജെയിംസ് ജെയിംസ് മന്നാകുളം എന്നിവരെ യോഗം പ്രത്യേകം അനുമോദിച്ചു. 

സ്ഥാനം ഒഴിയുന്ന എക്സിക്യൂട്ടീവ് അംഗങ്ങളെ പ്രതിനിധീകരിച്ച് സാബു കട്ടപ്പുറം കഴിഞ്ഞ വർഷങ്ങളിൽ ഇടവക സമൂഹവും വൈദികരും സിസ്റ്റേഴ്സും പാരിഷ് കൗൺസിൽ അംഗങ്ങളും നൽകിയ പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തി. പുതിയ ട്രസ്റ്റിമാരായ സേവ്യർ നടുപ്പറമ്പിൽ, ജോബി പോളയ്ക്കൽ, മജോ കുന്നശ്ശേരി, ഫെലിക്സ് പാലകൻ , സെക്രട്ടറി സണ്ണി മേലേടം, സിസ്റ്റർ ശാലോം എന്നിവർ ഈ സംയുക്ത മീറ്റിങ്ങിന്റെ സുഗമമായ നടത്തിപ്പിന് നേതൃത്വം നൽകി.

Report   റോയി ചേലമലയിൽ പി.ആർ. ഓ

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...