അമേരിക്കൻ വാർത്ത

സൗത്ത് ഫ്ലോറിഡ നവകേരള മലയാളി അസോസിയേഷന്റെ പുതിയ ഭരണസമിതി ഔപചാരികമായി അധികാരമേറ്റു

സൗത്ത് ഫ്ലോറിഡ: നവകേരള മലയാളി അസോസിയേഷന്റെ  പുതിയ ഭരണസമിതി ഔപചാരികമായി അധികാരമേറ്റു. മലയാളി സമൂഹത്തിന്റെ ഐക്യവും സാംസ്കാരിക പൈതൃക സംരക്ഷണവും സാമൂഹ്യ സേവനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അസോസിയേഷന്റെ പ്രസിഡന്റായി ലിജോ പണിക്കർ സ്ഥാനമേറ്റു. നഴ്സിംഗ് രംഗത്തെ പ്രൊഫസറായ ലിജോ പണിക്കർ, മുൻകാലങ്ങളിൽ സംഘടനയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അനുഭവസമ്പത്തോടെ അസോസിയേഷനെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി. നവകേരള മലയാളി അസോസിയേഷൻ, Federation of Malayalee Associations of Americas (FOMAA) യുമായി അഫിലിയേറ്റ് ചെയ്ത സംഘടനയായി പ്രവർത്തിക്കുന്നു. സംഘടനയുടെ ഭാഗമായി ‘തേജസ്വിനി’ വനിതാ ഫോറവും Kids & Youth Committee യും നിലവിലുണ്ട്.

അമേരിക്കൻ സമൂഹത്തോടും  ജീവിത രീതിയോടും ഇഴുകി ചേരുന്നതിനോടൊപ്പം, കുട്ടികളുടെയും യുവജനങ്ങളുടെയും വളർച്ച, കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ, സാമൂഹ്യ ഇടപെടലുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിന് നവസമിതി പ്രതിജ്ഞാബദ്ധമാണെന്ന്  അസോസിയേഷൻ അറിയിച്ചു. സൗത്ത് ഫ്ലോറിഡയിലെ മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്നതിലും അടുത്ത തലമുറയ്ക്ക് നമ്മുടെ ഭാഷയും സംസ്കാരവും കൈമാറുന്നതിലും,  നവകേരള മലയാളി അസോസിയേഷൻ തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തുമെന്നും പുതിയ നേതൃത്വം ഉറപ്പുനൽകി.

നവകേരള മലയാളി അസോസിയേഷൻ – 2026 എക്സിക്യൂട്ടീവ് കമ്മിറ്റി
* പ്രസിഡന്റ്: ലിജോ പണിക്കർ
* വൈസ് പ്രസിഡന്റ്: ദീപു സെബാസ്റ്റ്യൻ
* സെക്രട്ടറി: ലക്ഷ്മി സുരജ്
* ട്രഷറർ: സുശീൽ നാലകത്തു  
* ജോയിന്റ് സെക്രട്ടറി: രഞ്ജൻ പുളിമൂട്ടിൽ 
* ജോയിന്റ് ട്രഷറർ: അഭിലാഷ് ശശിധരൻ
* എക്‌സ്-ഓഫീഷ്യോ അംഗം: സൈമൺ പാറത്താഴം

കമ്മിറ്റി അംഗങ്ങൾ:
* ജിൻസ് തോമസ്
* ടിങ്കു തോമസ്
* അഞ്ജു മോഹൻ
* ആര്യ ജോർജ്
* ബാലഗോപാൽ മേനോൻ
* ബെന്നി  വർഗീസ്
* ജോബി സെബാസ്റ്റ്യൻ
* സീജാ സാമുവൽ
* ഡെന്നി ജോസഫ്
* ജിഷ പോൾ
* ജിമ്മി പെരേപ്പാടൻ
* റിച്ചാർഡ് ജോസഫ്
* നിതിയ ജെയ്ൻ
* റോണി വർഗീസ്
* സഞ്ജു അബി
* വിഷ്ണുലാൽ പദ്മകുമാർ

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തപ്രധാന വാർത്തശാസ്ത്രീയം

ചന്ദ്രന്റെ കാണാപ്പുറങ്ങള്‍ കണ്ട ശേഷം Artimes II തിരിച്ചെത്തി; ഓറിയോണ്‍ പേടകം പസഫിക് സമുദ്രത്തില്‍ പതിച്ചു

ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്...

അമേരിക്കൻ വാർത്ത

ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് ഏപ്രില്‍ 16 വ്യാഴാഴ്ച

ഹൂസ്റ്റണ്‍: ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ച ഫോമാ ഇടക്കാല ജനറല്‍ ബോഡി സൂം മീറ്റിങ് പുതുക്കിയ...

അമേരിക്കൻ വാർത്ത

ലോക സമാധാനത്തിനായി സംഗീതമൊരുക്കി ‘സാധക’; സമാധാന ഗീതങ്ങളുമായി പ്രമുഖ കലാകാരന്മാര്‍ ഒന്നിക്കുന്നു

ന്യൂയോര്‍ക്ക് : യുദ്ധങ്ങളും സംഘര്‍ഷങ്ങളും കലുഷിതമാക്കുന്ന ലോകത്തിന് സമാധാനത്തിന്റെ സന്ദേശം പകര്‍ന്നുനല്‍കാന്‍ സംഗീതവുമായി ‘സാധക’ മ്യൂസിക്...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്ത

അമേരിക്കയിലെ ഇന്ത്യൻ പൗരന്മാർക്ക് സഹായഹസ്തം നീട്ടി ന്യൂയോർക്ക് കോൺസുലേറ്റ്

ന്യൂയോർക്ക്: അമേരിക്കയിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രമുഖ സംഘടനാ...