അമേരിക്കൻ വാർത്ത

ഫിലാഡൽഫിയ ‘കല’യുടെ 2026  ലേക്കുള്ള ഭരണസമിതി അധികാരം ഏറ്റു

ഫിലാഡൽഫിയ: ഇന്ത്യൻ റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ഫിലഡൽഫിയയിൽ വച്ചു നടന്ന കലയുടെ വാർഷിക ബാങ്ക്വറ്റിൽ വച്ച് സുജിത് ശ്രീധറിന്റെ നേത്യത്വത്തിലുള്ള കലയുടെ 2026  ലേക്കുള്ള ഭരണസമിതി പുതിയ ആശയങ്ങളും പ്രതീക്ഷകളുമായി അധികാരമേറ്റു. സുജിത് ശ്രീധറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി സ്വപ്ന സജി  വന്നു കൂടിയ ഏവർക്കും സ്വാഗതം ആശംസിച്ചു. കലയുടെ മുൻ പ്രസിഡന്റും. മുൻ ഫോമ്മ rvp ജോജോ കോട്ടൂർ റിപ്പബ്ലിക്ക് സന്ദേശം നൽകി.

പ്രസിഡന്റ് സുജിത് ശ്രീധരോടൊപ്പം റോഷിൻ പ്ലാമൂട്ടിൽ (ജനറൽ സെക്രട്ടറി), ഷാജി മിറ്റത്താനി(ട്രഷറർ), സജി സെബാസ്റ്റ്യൻ (വൈസ് പ്രസിഡന്റ്), സിബി ജോർജ്ജ് (ജോയിന്റ് സെക്രട്ടറി), സിബിച്ചൻ മുക്കാടൻ (ജോയിന്റ് (ട്രഷറർ) എന്നിവർ അധികാരം ഏറ്റു.
എക്‌സിക്യൂട്ടീവ് മെംബേർസ് ആയി ജിമ്മി ചാക്കോ, ജോർജ് വി. ജോർജ്, രാജേഷ് നായർ, ജയ്മോൾ ശ്രീധർ, ജയ്ബി ജോർജ്ജ്, തെരസ്യ മാത്യു, ദിലീപ് നായർ എന്നിവരും, എക്സ് ഒഫ്ഫിഷയൽസ്  ആയി സ്വപ്ന സജി യും ജോജോ കോട്ടൂരും, അഡ്വൈസറി കമ്മിറ്റി മെംബേർസ് ആയി ജോർജ് മാത്യു സി.പി. എ (ചെയർമാൻ), ജെയിംസ് കുറിച്ചി. സണ്ണി എബ്രഹാം, അലക്സ് ജോൺ, രാജപ്പൻ നായർ, ഓഡിറ്റേർസ് ആയി ബിജു സക്കറിയ, ജോയ് കരുമത്തി എന്നിവരും പുതിയ ഭരണ സമിതിയിൽ അങ്ങൾ ആണ്.

പൂർണിമയും അർച്ചനയും അവതരിപ്പിച്ച കലാ പരിപാടികൾ ഏവരും ആസ്വദിച്ചു. ജോർജ് മാത്യു സി.പി. എ, ജയ്മോൾ  ശ്രീധർ, സണ്ണി എബ്രഹാം എന്നിവർ ആശംസകൾ നേർന്നു. വൈസ് പ്രസിഡന്റും, ഈവർഷത്തെ എക്‌സിക്യൂട്ടീവ് മെമ്പറുമായ ജോർജ് വി. ജോർജ് വന്നു കൂടിയ എല്ലാവര്ക്കും നന്ദി പ്രകാശനവും നടത്തി. വിഭവസമൃദ്ധമായ അത്താഴ വിരുന്നോടുകൂടി പരിപാടികൾക്ക് പരിസമാപ്‌തിയായി.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...