അമേരിക്കൻ വാർത്ത

കേരള ലിറ്ററെറി സൊസൈറ്റി പ്രവർത്തന ഉദ്ഘാടനത്തിനോട് അനുബന്ധിച്ചു സാഹിത്യ സദസ്സ് ഫെബ്രുവരി 8 ന്

ഡാളസ് : കേരള ലിറ്ററെറി സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രവർത്തനോദ്ഘാടനത്തിനോടു അനുബന്ധിച്ചു പ്രവാസ ലോകത്തെ എഴുത്തുകാരും സാമൂഹ്യ സാംസ്‌കാരിക നായകരും ഒന്നിച്ചു എത്തുന്ന സാഹിത്യ സദസ്സ് ഫെബ്രുവരി 8,ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് കേരള അസോസിയേഷൻ ഹാളിൽ വെച്ച് സംഘടിപ്പിക്കുന്നു. മുഖ്യാതിഥി പ്രശസ്ത സിനിമ സംവിധായകൻ ഷാജിയേം പ്രവർത്തനോൽഘാടനം നിർവഹിക്കും. പ്രശസ്ത സിനിമ തിരക്കഥാകൃത്ത് എസ്. എൻ സ്വാമിയുടെ സാന്നിധ്യം (സൂം വഴി ) ഉണ്ടായിരിക്കും.    

കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രസിഡന്റ്‌ ഷിജു എബ്രഹാം, ഇന്ത്യ പ്രെസ്സ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ്‌ സണ്ണി മാളിയേക്കൽ, ഇന്ത്യ കൽക്ചറർ ആന്റ് എഡ്യൂക്കേഷൻ സെന്റർ പ്രസിഡന്റ്‌ നൈനാൻ മാത്യു, ലിറ്ററെറി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (ലാനാ) പ്രസിഡന്റ്‌ സാമൂവൽ യോഹന്നാൻ, സാഹിത്യക്കാരൻ ജോസഫ് നമ്പി മഠം (ഹുസ്റ്റൺ )  സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യം പി.സി മാത്യുഎന്നിവർ പരിപാടിയിൽ അഭിവാദ്യം ചെയ്തു സംസാരിക്കും.

 പ്രസ്തുത പരിപാടി സാഹിത്യ – കലാ പ്രതിഭകളുടെ ഒരു സംഗമമായിരിക്കുമെന്നുംഎല്ലാ സാഹിത്യ പ്രേമികളെയും സാദരം ക്ഷണിക്കുന്നതായും കെ എൽ എസ് കമ്മിറ്റി വ്യക്തമാക്കുകയുണ്ടായി. കൂടാതെ സഞ്ചരിക്കുന്ന വായനശാലയുടെ ഉദ്ഘാടനം  സാഹിത്യ സ്നേഹിയും എഴുത്തുകാരനുമായ രാജു വർഗീസ് കെ.എൽ.എസ് മുതിർന്ന അംഗവും എഴുത്തുകാരനുമായ സി. വി ജോർജിനു നൽകി നിർവഹിക്കും. തുടർന്ന്   സാഹിത്യ സദസ്, “സാഹിത്യവും സിനിമയും ” എന്ന വിഷയത്തിൽ സംവിധായാകൻ ഷാജിയേം, സിനിമ നിർമ്മാതക്കളായ രാജൻ തോമസ് ചിറ്റാർ, ജോ കൈതമറ്റം, ഹരിദാസ് തങ്കപ്പൻ, സന്തോഷ്‌ പിള്ള, സണ്ണി മാളിയേക്കൽ, പി. പി ചെറിയാൻ, ജോജോ കോട്ടക്കൽ, സിജു വി ജോർജ്, ജിജി പി സ്കറിയ എന്നിവർ സംബന്ധിക്കും.

പുതിയ പ്രവർത്തന കാലയളവിലേക്കുള്ള പ്രസിഡണ്ടായി അനശ്വരം മാമ്പിള്ളിയെയും,  സെക്രട്ടറിയായി ബാജി ഓടംവേലിയെയും , ട്രഷററായി സാറ ചെറിയാനെയും തെരെഞ്ഞെടുത്തിരുന്നു.   മറ്റു ഭാരവാഹികൾ – പി. പി ചെറിയാൻ ( വൈസ്. പ്രസിഡന്റ്‌)  ജോയിന്റ് സെക്രട്ടറി  ദർശന മനയത്ത്, ജോയിന്റ് ട്രഷറർ സി. വി ജോർജ്, സാമൂവൽ യോഹന്നാൻ, ഷാജു ജോൺ, സിജു വി. ജോർജ് എന്നിവരാണ്. സാഹിത്യ പ്രേമികൾക്ക് KLS ൽ അംഗമാകാൻ അവസരം ഉണ്ടായിരിക്കുമെന്ന് കമ്മിറ്റി അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ബാജി ഓടം വേലി (സെക്രട്ടറി ) – 915 613 6566 

Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...