അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ഇന്ത്യക്ക് അണ്ടർ-19 ആറാം ലോകകിരീടം, വൈഭവ് കൊടുങ്കാറ്റിൽ കടപുഴകി ഇംഗ്ലണ്ട്

ഹരാരെ: ഹരാരെയിലെ പുൽമൈതാനത്ത് ഇന്ത്യൻ കൗമാരവീര്യം ചരിത്രത്തിന്റെ പുതിയ അധ്യായം രചിച്ചു. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ നിഷ്പ്രഭരാക്കി ഇന്ത്യ തങ്ങളുടെ ആറാംകിരീടം ഉയർത്തിയിരിക്കുന്നു. ഇംഗ്ലീഷ് ബൗളർമാരെ മുട്ടുകുത്തിച്ച ബാറ്റിങ് വിസ്‌ഫോടനത്തിനൊടുവിൽ ഇന്ത്യ ഉയർത്തിയ 412 റൺസെന്ന ഹിമാലയൻ ലക്ഷ്യത്തിന് മുന്നിൽ ഇംഗ്ലണ്ടിന്റെ പോരാട്ടം 311 റൺസിൽ അവസാനിച്ചു. നൂറ് റൺസിന്റെ ജയം. ബാറ്റിങ്ങിൽ ഒരു മഹാപ്രളയം കണക്കെ ഇന്ത്യൻ ബാറ്റർമാർ റൺസ് അടിച്ചുകൂട്ടിയപ്പോൾ, ഇംഗ്ലണ്ടിന്റെ കിരീടസ്വപ്നങ്ങൾ വെറും മണൽക്കൊട്ടാരങ്ങൾപോലെ തകർന്നടിഞ്ഞു. കൗമാര ക്രിക്കറ്റിലെ ഇന്ത്യയുടെ ആധിപത്യം ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലെ ഈ സമ്പൂർണ വിജയം.

വെറും 14 വയസ്സുകാരനായ വൈഭവ് സൂര്യവംശി എന്ന ബാറ്റിങ് വിസ്മയമാണ് ഈ ഫൈനലിന്റെ വിധി കുറിച്ചതെന്ന് നിസ്സംശയം പറയാം. മൈതാനത്തിന്റെ നാലുപാടും സിക്‌സറുകളും ഫോറുകളും പായിച്ച്, വെറും 80 പന്തിൽ 175 റൺസ് നേടിയ വൈഭവിന്റെ പ്രകടനം ഇംഗ്ലീഷ് ബൗളർമാരുടെ ആത്മവിശ്വാസം തകർത്തു. അസാമാന്യമായ കരുത്തും പക്വതയും ഒത്തുചേർന്ന ഈ ഇന്നിംഗ്സ് അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ തന്നെ സമാനതകളില്ലാത്ത പോരാട്ടവീര്യമായി വാഴ്ത്തപ്പെടുകയാണ്. ഒരു ഫൈനലിന്റെ സമ്മർദ്ദമില്ലാതെ ബാറ്റ് വീശിയ ഈ കൊച്ചു മിടുക്കൻ, വരാനിരിക്കുന്ന ക്രിക്കറ്റ് ലോകം തന്റേതാണെന്ന് പ്രഖ്യാപിച്ചുകൊണ്ടുകൂടിയാണ് ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്.

ടോസ് നേടി ആദ്യം ബാറ്റുചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 411 റൺസ് നേടി. വൈഭവ് സൂര്യവംശിയുടെ റെക്കോർഡ് സെഞ്ചുറിയുടെ (175) കരുത്തിൽ ഇന്ത്യ പടുത്തുയർത്തിയ കൂറ്റൻ സ്‌കോറിനെതിരേ പൊരുതിയ ഇംഗ്ലണ്ട് 40.2 ഓവറിൽ 311-ന് എല്ലാവരും പുറത്തായി.

ഇംഗ്ലണ്ടിനായി ഓപ്പണർ ബെൻ ഡോക്കിൻസ് മികച്ച രീതിയിൽ തുടങ്ങി. 56 പന്തിൽ നിന്ന് 66 റൺസ് നേടിയ ഡോക്കിൻസിനെ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് മാത്രെ പുറത്താക്കിയതോടെയാണ് ഇംഗ്ലണ്ടിന്റെ തകർച്ച തുടങ്ങിയത്.

പിന്നീട് ക്രീസിലെത്തിയ കാലേബ് ഫാൽക്കണർ തകർപ്പൻ ബാറ്റിംഗിലൂടെ ഇംഗ്ലീഷ് സ്‌കോർ ഉയർത്തി. 67 പന്തിൽ ഏഴ് സിക്സും ഒൻപത് ഫോറും സഹിതം 115 റൺസെടുത്ത് പത്താമനായാണ് കീഴടങ്ങിയത്. ബെൻ മയേസ് (45), നായകൻ തോമസ് റ്യൂ (31), ജെയിംസ് മിന്റോ (28) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും വലിയ സ്‌കോറിലേക്ക് എത്താനായില്ല.  ഇന്ത്യക്കായി ആർ.എസ്. അംബ്രിഷ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. ദീപേഷ് ദേവേന്ദ്രൻ, കനിഷ്‌ക് ചൗഹാൻ എന്നിവർ നിർണായക ഘട്ടങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ സമ്മർദത്തിലാക്കി. ക്യാപ്റ്റൻ ആയുഷ് മാത്രെയും ഖിലാൻ പട്ടേലും ഇംഗ്ലീഷ് മധ്യനിരയെ തകർക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

നേരത്തേ ഇംഗ്ലണ്ടിനെതിരേ നിശ്ചിത 50 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 411 റൺസെടുത്തു. വൈഭവ് സൂര്യവംശി വെടിക്കെട്ട് സെഞ്ചുറിയുമായി കത്തിക്കയറിയതോടെയാണ് കലാശപ്പോരിൽ ഇന്ത്യ റെക്കോഡ് സ്‌കോറിലേക്ക് കുതിച്ചത്. 80 പന്തിൽ നിന്ന് 175 റൺസെടുത്താണ് വൈഭവ് പുറത്തായത്. 32 പന്തിൽ അർധസെഞ്ചുറി തികച്ച വൈഭവ് 55 പന്തിലാണ് സെഞ്ചുറി തികച്ചത്. ഇംഗ്ലണ്ടിനെ കീഴടക്കി ആറാം ലോകകപ്പ് കിരീടത്തിൽ മുത്തമിടുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശ്രദ്ധയോടെയാണ് ബാറ്റേന്തിയത്. പവർപ്ലേയിലെ ആദ്യ ഓവറുകളിൽ പതിയെ ആണ് ഇന്ത്യൻ ബാറ്റർമാർ സ്‌കോറുയർത്തിയത്. സെമിയിൽ സെഞ്ചുറി നേടിയ മലയാളി താരം ആരോൺ ജോർജ് വെറും ഒൻപത് റൺസ് മാത്രമെടുത്ത് പുറത്തായി. അതോടെ ഇന്ത്യ നാലോവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 20 റൺസെന്ന നിലയിലായി. പിന്നീട് ക്രീസിലിറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും ചേർന്ന് ടീമിനെ കരകയറ്റി. ഇരുവരും ചേർന്ന് എട്ടോവറിൽ 53 റൺസിലെത്തിച്ചു.

പിന്നീട് വൈഭവ് സൂര്യവംശി ട്രാക്ക് മാറ്റിയതോടെ ഇന്ത്യൻ സ്‌കോർ ഉയർന്നു. ഒൻപതാം ഓവറിൽ 18 റൺസാണ് വൈഭവ് അടിച്ചെടുത്തത്. 11-ാം ഓവറിൽ താരം അർധസെഞ്ചുറിയും തികച്ചു. 32 പന്തിൽ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. ആയുഷ് മാത്രെയും വൈഭവിന് പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ചതോടെ 14-ാം ഓവറിൽ സ്‌കോർ നൂറുകടന്നു.

14 ഓവർ അവസാനിക്കുമ്പോൾ 107-1 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് വൈഭവ് കത്തിക്കയറി. ഇംഗ്ലണ്ട് ബൗളർമാരെ തലങ്ങും വിലങ്ങും വൈഭവ് പ്രഹരിച്ചു. 15-ാം ഓവറിൽ 15 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. 17-ാം ഓവറിൽ വൈഭവ് 22 റൺസ് അടിച്ചെടുത്തു. മൂന്ന് സിക്സറുകളും ഒരു ഫോറും താരം നേടി. അതോടെ ഇന്ത്യൻ സ്‌കോർ 150 കടന്നു. എന്നാൽ അർധസെഞ്ചുറി തികച്ചതിന് പിന്നാലെ ആയുഷ് മാത്രെ കൂടാരം കയറി. 51 പന്തിൽ 53 റൺസെടുത്താണ് താരം പുറത്തായത്. പിന്നാലെ വൈഭവിന്റെ സെഞ്ചുറിയുമെത്തി. 55 പന്തിലാണ് വൈഭവ് മൂന്നക്കം തൊട്ടത്. 20 ഓവറിൽ 167-2 എന്ന നിലയിലായിരുന്നു ഇന്ത്യ.

സെഞ്ചുറിക്ക് പിന്നാലെയും വൈഭവ് കത്തിക്കയറി. 21-ാം ഓവറിൽ 19 റൺസും 22-ാം ഓവറിൽ 26 റൺസുമാണ് വൈഭവ് അടിച്ചെടുത്തത്. ഇംഗ്ലണ്ട് ബൗളർമാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളൂ. 23-ാം ഓവർ കഴിയുമ്പോഴേക്കും താരം 150 റൺസും തികച്ചു. എന്നാൽ 175 റൺസിൽ നിൽക്കേ വൈഭവ് പുറത്തായി. അണ്ടർ-19 ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിൽ ഒന്ന് കാഴ്ചവെച്ചാണ് വൈഭവ് സൂര്യവംശിയെന്ന പതിന്നാലുകാരൻ മടങ്ങിയത്. 15 വീതം ഫോറുകളും സിക്‌സറുകളും അടങ്ങുന്നതായിരുന്നു ഇന്നിങ്‌സ്. വൈഭവ് പുറത്താകുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ.

പിന്നീട് നാലാം വിക്കറ്റിൽ ക്രീസിലൊന്നിച്ച വേദാന്ത് ത്രിവേദിയും വിഹാൻ മൽഹോത്രയും ടീമിനെ മുന്നൂറ് കടത്തി. പിന്നാലെ ഇരുവരും മടങ്ങി. വേദാന്ത് 32 റൺസും വിഹാൻ 30 റൺസുമെടുത്താണ് പുറത്തായത്. അഭിഗ്യാൻ കുൺഡു(40), ആർ.എസ്. ആംബ്രിഷ്(18), ഖിലാൻ പട്ടേൽ(3) എന്നിവർ പിന്നാലെ മടങ്ങി. കനിഷ്‌ക് ചൗഹാൻ 20 പന്തിൽ നിന്ന് 37 റൺസെടുത്തതോടെ ഇന്ത്യൻ സ്‌കോർ 411 ലെത്തി.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കേരള വാർത്തപ്രധാന വാർത്ത

‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം

ന്യൂഡല്‍ഹി: ഭരണഘടനയില്‍ ‘കേരള’ എന്ന പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്തശാസ്ത്രീയം

വ്യോമപ്രതിരോധ സംവിധാനമായ ‘അയൺ ഡോം’ സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ ഇസ്രയേൽ

മുംബൈ: വ്യോമപ്രതിരോധ സംവിധാനമായ അയൺഡോം സാങ്കേതിക വിദ്യ ഇന്ത്യയ്ക്ക് കൈമാറാൻ തയാറാണെന്ന് ഇസ്രയേൽ കോൺസൽ ജനറൽ...

കേരള വാർത്തപ്രധാന വാർത്ത

പി.എസ്.സി നിയമനത്തിന് പ്രായപരിധി 36 എന്നത് 40 ആയി ഉയര്‍ത്തി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. പി.എസ്.സി നിയമനത്തിന് അപേക്ഷിക്കാനുള്ള നിലവിലുള്ള...

പ്രധാന വാർത്ത

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; മുൻ അണ്ണാ ഡിഎംകെ നേതാവും ജയലളിതയുടെ വിശ്വസ്തയുമായിരുന്ന ശശികല രംഗത്ത്

ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന സൂചന നൽകി മുൻ...