സിനിമ

‘പെണ്ണും പൊറാട്ടും’: രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും

രാജേഷ് മാധവന്റെ സംവിധാനത്തിൽ സുട്ടു എന്ന നായയും ഒപ്പം ഒരു കൂട്ടം പുതുമുഖങ്ങളും പ്രധാന കഥാപാത്രങ്ങളായി വരുന്ന ‘പെണ്ണും പൊറാട്ടും’ സിനിമയുടെ ടീസർ പുറത്തിറങ്ങി. “നിക്കാൻ പറ്റാത്തിടത്ത് നിന്ന് ഓടി പോകാനല്ലേ ഈ ലോകം ഇത്രേം വലുതായിരിക്കണേ”… എന്ന നായകനായ സുട്ടവിന്റെ ഡയലോഗിന് ശബ്ദം നൽകിയിരിക്കുന്നത് ടോവിനോ തോമസ് ആണ്. ഈ വരികളിൽ ഉണ്ട് ‘പെണ്ണും പൊറാട്ടും’ എന്ന സിനിമയുടെ ആത്മാവ്. നമ്മളിതുവരെ കാണാത്ത ഒരുകൂട്ടം നവാഗതരായ അഭിനേതാക്കളുടെ അതിഗംഭീരമായ പ്രകടനം ടീസറിലൂടെ നമുക്ക് കാണാം. ആദ്യമായി അഭിനയിക്കുകയാണെന്നു തോന്നാത്ത വിധമുള്ള ഈ അഭിനേതാക്കളുടെ അഭിനയ ചാരുതയും സംഭാഷണങ്ങളും ടീസറിനെ വ്യത്യസ്തമാക്കുന്നു.

മഹേഷിന്റെ പ്രതികാരം, ആൻഡ്രോയിഡ് കുഞ്ഞപ്പൻ, ന്നാ താൻ കേസ് കൊട് എന്നിങ്ങനെ വ്യത്യസ്‍തമായ സിനിമകളിലൂടെ ഒട്ടേറെ പുതുമുഖങ്ങളെയും നമുക്ക് സമ്മാനിച്ചിട്ടുള്ള നിർമാതാവ് സന്തോഷ് ടി. കുരുവിളയുടെ STK ഫ്രെയിംസ് ആണ് വീണ്ടും മറ്റൊരു വ്യത്യസ്തമായ സിനിമാ കാഴ്ചയുമായി എത്തുന്നത്.

ഇത് വരെ മലയാള സിനിമ കാണാത്ത എന്തോ ഒന്ന് ഈ സിനിമ നമുക്ക് തരും എന്നൊരു വിശ്വാസം ടീസർ കാണുമ്പോൾ പ്രേക്ഷകർക്ക് ലഭിക്കുന്നുണ്ട്. യുവാക്കളെയും കുടുംബങ്ങളെയും ഒരു പോലെ ആകർഷിക്കുന്ന രീതിയിലുള്ള ആക്ഷനും കോമഡിയും ഇമോഷൻസും നിറഞ്ഞു നിൽക്കുന്ന ഒരു സിനിമയായിരിക്കും ‘പെണ്ണും പൊറാട്ടും’ എന്ന് ചിത്രത്തിന്റെ ടീസർ വലിയ ഒരു സൂചന തരുന്നുണ്ട്. ഫെബ്രുവരി 13ന് ചിത്രം റിലീസ് ചെയ്യും.

എസ്ടികെ ഫ്രെയിംസ്, ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ സന്തോഷ് ടി. കുരുവിളയോടൊപ്പം ബിനു ജോർജ് അലക്സാണ്ടർ, ഷെറിൻ റേച്ചൽ സന്തോഷ് എന്നിവരും ചിത്രത്തിന്റെ നിർമ്മാണ പങ്കാളികളാണ്. ‘ഭീഷ്മ പർവ്വം’, ‘റാണി പത്മിനി’ തുടങ്ങിയ ഹിറ്റ് സിനിമകളുടെ രചനാ പങ്കാളിയായിരുന്ന രവിശങ്കറാണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത്.

അരുൺ സി. തമ്പി എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ ഈ ചിത്രത്തിന് വേണ്ടി സബിൻ ഉരളിക്കണ്ടി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ചമൻ ചാക്കോയാണ് എഡിറ്റിങ് കൈകാര്യം ചെയ്യുന്നത്. ഡോൺ വിൻസെന്റ് സംഗീതം പകരുമ്പോൾ വൈശാഖ് സുഗുണന്റേതാണ് വരികൾ. വിനോദ് പട്ടണക്കാടൻ കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും നിർവ്വഹിച്ചിരിക്കുന്നു. ശബ്ദലേഖന വിഭാഗത്തിൽ ശ്രീജിത്ത് ശ്രീനിവാസൻ (സിങ്ക് & സൗണ്ട് ഡിസൈൻ), വിപിൻ നായർ (സൗണ്ട് മിക്സിംഗ്) എന്നിവർ പ്രവർത്തിക്കുന്നു. വൈശാഖ് സനൽകുമാർ, ഡിനോ ഡേവിസ് എന്നിവർ ചേർന്നാണ് വസ്ത്രാലങ്കാരം ഒരുക്കിയിരിക്കുന്നത്. എഗ്ഗ് വൈറ്റ് വി.എഫ്.എക്സും (VFX) ലിജു പ്രഭാകർ കളറിംഗും നിർവഹിക്കുമ്പോൾ ആന്റണി സ്റ്റീഫനാണ് പബ്ലിസിറ്റി ഡിസൈൻ കൈകാര്യം ചെയ്യുന്നത്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

നിവിൻ പോളിക്കായി എം. ജി ശ്രീകുമാ‌റിന്റെ ശബ്‍ദത്തിൽ ബെത് ‌ലഹേം കുടുംബ യൂണിറ്റിലെ ‘മാന്ത്രികം’ എന്ന ഗാനം

നിവിൻ പോളിയും മമിത ബൈജുവും ആദ്യമായി ഒന്നിക്കുന്ന ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിലെ ആദ്യ...

കൗതുകങ്ങൾസിനിമ

മണിരത്നം സിനിമയുടെ ലൊക്കഷൻ ചിത്രങ്ങൾ ചോർന്നു; ’96’ ഓർമ്മിപ്പിച്ച് വിജയ് സേതുപതിയും സായ് പല്ലവിയും

കമൽ ഹാസൻ നായകനായ ‘തഗ് ലൈഫി’ന്റെ പരാജയത്തിന് ശേഷം തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് സംവിധായകൻ...

കേരള വാർത്തകൗതുകങ്ങൾപ്രധാന വാർത്തസിനിമ

16 വർഷത്തെ കാത്തിരിപ്പ്, മൂന്നുനിലയിൽ അഞ്ചുമുറിവീട്; കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന് സ്വപ്നസാക്ഷാത്കാരം

മലയാളികളുടെ പ്രിയനടൻ കൊച്ചിൻ ഹനീഫയുടെ വീടിന്റെ ഗൃഹപ്രവേശം നടന്നു. കൊച്ചി വെണ്ണലയിലാണ് വീട്. നടന്റെ മരണ...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഗായകനായി സൂര്യ, ചടുലച്ചുവടുകളുമായി മമിത; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിങ് സോങ്

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ എന്ന...