ആനുകാലികംകേരള വാർത്തപ്രധാന വാർത്ത

ഇന്ത്യ – യുഎഇ കരാർ കർശനമാക്കിയത് പരിശോധന കടുപ്പിച്ചു; കോൺഫിഡന്റ് ഗ്രൂപ്പിനും വിഷമതകൾ നേരിട്ടു

കൊച്ചി∙ പൂർണമായി നിയമപരമല്ലാത്ത സാമ്പത്തിക ഇടപാടുകൾ തടയാനും അന്വേഷിക്കാനുമുള്ള ഇന്ത്യ – യുഎഇ കരാർ നടപടികൾ കർശനമാക്കിയത് റിയൽ എസ്റ്റേറ്റ് മേഖലയിലടക്കം പല സംരംഭകരെയും പ്രതിസന്ധിയിലാക്കിയതായി സൂചന. കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ.റോയിയെയും ഇതു ബാധിച്ചിരുന്നതായി മേഖലയിലുള്ളവർ പറയുന്നു.

ഇന്ത്യയിലെ ബിസിനസിൽനിന്നുള്ള ലാഭമാണു യുഎഇയിൽ മുതൽമുടക്കുന്നതെന്ന വിവരമാണു റോയി അവിടെ അധികൃതർക്കു നൽകിയിരുന്നത്. മുതൽമുടക്കുകളുടെ ഉറവിടമന്വേഷിക്കാൻ കരാർ പ്രകാരം യുഎഇ അധികൃതർ ഇന്ത്യയുടെ സഹകരണം തേടിയിരുന്നു. മാസങ്ങളായി കോൺഫിഡന്റ് ഗ്രൂപ്പ് അടക്കം പല റിയൽ എസ്റ്റേറ്റ് സ്ഥാപനങ്ങളിലും ആദായനികുതി അധികൃതർ നടത്തുന്ന പരിശോധന ഇതനുസരിച്ചുള്ള അന്വേഷണത്തിന്റെകൂടി ഭാഗമാണെന്നാണു വിവരം.

സാമ്പത്തിക ഇടപാടുകളും അതിലെ വീഴ്ചകളും തടയാനും വിവരങ്ങൾ പരസ്പരം കൈമാറാനുമുള്ള സഹകരണ കരാറിൽ ഇന്ത്യയും യുഎഇയും 2018ൽ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ നടത്തിപ്പു കുറെക്കൂടി കാര്യക്ഷമമാക്കാനുള്ള നടപടികൾ കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും സ്വീകരിച്ചു. യുഎഇ അവരുടെ ആന്റി മണി ലോണ്ടറിങ് നിയമം 2025ൽ പത്താം നമ്പർ ഫെഡറൽ ഡിക്രി വഴി കർശനമാക്കി. ഇന്ത്യയിൽനിന്നുള്ള വ്യക്തിയോ സ്ഥാപനമോ യുഎഇയിൽ മുതൽമുടക്കുന്ന പണം നിയമപ്രകാരമുള്ളതല്ലെന്നു സംശയം തോന്നിയാൽ അതിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാൻ അവർക്കു കരാർ പ്രകാരം ഇന്ത്യയുടെ സഹകരണം തേടാം.

വിദേശ സംരംഭങ്ങളിൽ തിരിച്ചടി നേരിട്ടെന്നാണ് ഡയറിക്കുറിപ്പിൽ റോയി എഴുതിയിരിക്കുന്നത്. കുടുംബത്തോടു ക്ഷമ ചോദിക്കുന്നുവെന്നും ഡയറിയിലുണ്ട്. പണം നൽകാനുള്ളവരുടെ വിവരങ്ങളും എഴുതിയ റോയി, കമ്പനിയെ എങ്ങനെ നയിക്കണമെന്നും ഡയറിയിൽ നിർദേശിച്ചിട്ടുണ്ട്.

കമ്പനിയുടെ കാലങ്ങളായുള്ള നിക്ഷേപകരെ സംരക്ഷിക്കണം, അവരെ വഞ്ചിക്കരുതെന്നും ഡയറിക്കുറിപ്പിലുണ്ട്. 9 പേജുകളിലായി എഴുതിയിരിക്കുന്ന കുറിപ്പ് കുടുംബാംഗങ്ങൾക്ക് ലഭിച്ചുവെന്നാണ് വിവരം. ഇതോടെ റോയി ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായാണ് സംശയം. ജനുവരി 31ന് സഹോദനെ വിളിച്ച് റോയി സംസാരിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമെന്നാണ് നിഗമനം. 

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...