ചരമം

ജസ്റ്റിന്‍ പറമ്പത്ത് കാലിഫോര്‍ണിയയില്‍ അന്തരിച്ചു

ഫിലഡല്‍ ഫിയ: അനുഗ്രുഹീത കലാകാരനും സംഗീതഞ്ജനും അത്മായ യുവജന പ്രവര്‍ത്തകനും ആയിരുന്ന ജസ്റ്റിന്‍ പറമ്പത്ത് (ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് വാര്‍-ല്‍ സിവിലിയന്‍ എഞ്ചിനിയര്‍ – 43) കാലിഫോര്‍ണിയയില്‍ അന്തരിച്ചു.

ഫിലഡല്‍ ഫിയയിലെ ആദ്യകാല മലയാളികളില്‍ ഒരാളും മലങ്കര ആര്‍ച്ച് ഡയോസിസ് മുന്‍ കൗൺസില്‍ അംഗവുമായ റവ. ഡീക്കന്‍ ഷെവലിയര്‍ വര്‍ഗീസ് പറമ്പത്തിന്റെയും സാറാമ്മ പറമ്പത്തിന്റെയും പുത്രനാണ്.

ജെസിക്ക റെന്നിംഗര്‍, മാത്യു പറമ്പത്ത് എന്നിവര്‍ സഹോദരരാണ്. ജോര്‍ഡന്‍ റെന്നിംഗര്‍, ജോസലിന്‍ റെന്നിംഗര്‍ എന്നിവര്‍ സഹോദരീ പുത്രരാണ്.

ജസ്റ്റിന്‍ പറമ്പത്ത് മലങ്കര ആര്‍ച്ച് ഡയോസിസിലെ യുവജന പോഷക സംഘടനയായ എം. ജി. എസ്. ഒ. എസ്. എ ട്രഷററായി 2008 മുതല്‍ 2012 വരെ പ്രവര്‍ത്തിച്ചിരുന്നു. മികച്ച പിയാനിസ്റ്റ് ആയിരുന്നു. സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിക ആരാധന സംഗീതത്തില്‍ അടിസ്ഥാനമാക്കി വി. കുര്‍ബാനയുടെയും മറ്റു ശുശ്രുഷകളുടെയും ഗീതങ്ങള്‍ മനോഹരമായി ചിട്ടപ്പെടുത്തിയ ജസ്റ്റിന്റെ നേതുത്വത്തിലുള്ള ഗായകസംഘം നിരവധി വര്‍ഷങ്ങള്‍ അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സുകളിലും മറ്റു ചടങ്ങുകളിലും ഗാനശുശ്രൂഷ നിവഹിച്ചിരുന്നു. ഫിലഡല്ഫിയ സെന്റ് പീറ്റേഴ്‌സ് കത്തേഡ്രല്‍, സെന്റ് പോള്‍സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയം എന്നിവിടങ്ങളില്‍ അനേകവര്‍ഷം പിയാനിസ്റ്റായി നിസ്തുല സേവനം അനുഷ്ടിച്ചിരുന്നു.
ഫിലഡല്ഫിയയിലെ ഡ്രെക്‌സല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മെക്കാനിക്കല്‍ എഞ്ചിനിയറിംഗില്‍ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണ് ഡിപ്പാര്‍ട്ട്‌മെന്റ് ഒഫ് വാറില്‍ ചേരുന്നത്.

സംസ്‌കാരം പിന്നീട് ഫിലദല്ഫിയയില്‍ നടക്കും.

Report ബിജു ചെറിയാന്‍, ന്യുയോര്‍ക്ക്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....