ആനുകാലികംകേരള വാർത്ത

സമൂഹത്തിൽ അവബോധം കൂടി; അഞ്ചുവർഷത്തിനിടെ പോക്സോ കേസുകൾ കൂടിയത് 27%

കുട്ടികളുടെ സുരക്ഷയെക്കുറിച്ച് ആശങ്കയുയർത്തി സംസ്ഥാനത്ത് പോക്സോ കേസുകൾ കൂടുന്നു. പോലീസിന്റെ കണക്കുപ്രകാരം അഞ്ചുവർഷത്തിനിടെയുണ്ടായ വർധന 27.38 ശതമാനം. 2021-ൽ 3516 കേസുണ്ടായിരുന്നത് 2025-ൽ 4753 ആയി.

നിയമത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം കൂടിയതും വിദ്യാലയങ്ങളിൽ നടക്കുന്ന കൗൺസലിങ്ങിലും മറ്റും കുട്ടികൾ ലൈംഗികാതിക്രമംനേരിട്ട വിവരങ്ങൾ വെളിപ്പെടുത്താൻ തയ്യാറാകുന്നതും കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കൂടാൻ കാരണമാണ്.

ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കാൻ 2012-ലാണ് പ്രൊട്ടക്‌ഷൻ ഒാഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്(പോക്സോ) നിയമം നടപ്പാക്കിയത്. ലൈംഗികാതിക്രമം, പീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രീകരണം തുടങ്ങിയവ ഗുരുതരകുറ്റങ്ങളാണ്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നെന്നറിഞ്ഞാൽ പോലീസിലോ ചൈൽഡ് വെൽഫെയർ കമ്മിറ്റിയിലോ ഉടൻ റിപ്പോർട്ട് ചെയ്യണം. മറച്ചുവെക്കുന്നതും കുറ്റമാണ്.

കൂടുതൽ കേസുകൾ തലസ്ഥാനജില്ലയിൽ

2025-ൽ കൂടുതൽ പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 688. 502 കേസുകളുമായി കൊല്ലമാണ് തൊട്ടുപിന്നിൽ. മലപ്പുറത്ത് 464, കോഴിക്കോട്ട് 463. കുറവ് ഇടുക്കിയിലാണ്, 183. റെയിൽവേ പോലീസ് അഞ്ച് കേസെടുത്തു.

പോക്സോ കേസുകൾ

വർഷം- കേസുകൾ

2021- 3516

2022- 4518

2023- 4641

2024- 4594

2025- 4753

Related Articles

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

ആനുകാലികം

കേരള അസോസിയേഷൻ ഓഫ് ഡാളസ് 2026-ലെ എജ്യുക്കേഷൻ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു

ഡാളസ്: ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (IC&EC) കേരള അസോസിയേഷൻ ഓഫ് ഡാളസും (KAD)...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...