ചരമം

മറിയാമ്മ ബെഞ്ചമിന്‍ (അമ്മുക്കുട്ടി) ഫ്‌ളോറിഡയില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ദീര്‍ഘകാലം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ സ്ഥിരതാമസമായിരുന്ന മാത്യു ബെഞ്ചമിന്റെ സഹധര്‍മ്മിണി മറിയാമ്മ ബെഞ്ചമിന്‍ (അമ്മുക്കുട്ടി-81) ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലുള്ള സ്വവസതിയില്‍ വെച്ച് അന്തരിച്ചു.

ഇന്‍ഡ്യന്‍ എയര്‍ഫോഴ്‌സിലെ റിട്ടയേഴ്ഡ് ഉദ്യോഗസ്ഥനും സ്റ്റാറ്റന്‍ ഐലന്റിലെ സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായിരുന്ന മാത്യു ബെഞ്ചമിന്‍ ഭര്‍ത്താവും, എലിസബേത്ത് (ഷേര്‍ലി), റെജീന(ഷെഫി), ആനി(ഷീബ), മനോജ് എന്നിവര്‍ ജാമാതാക്കളും ജോനാഥന്‍(വിമന്‍), മൈക്കിള്‍(വിനയ്), ജൂണിയര്‍, ജെസീക്ക എന്നിവര്‍ കൊച്ചുമക്കളുമാണ്. ടായി ആണ് ഗ്രേറ്റ് ഗ്രാന്റ് ചൈല്‍ഡ്. ജോസഫ് വര്‍ഗീസ്, ആലീസ് ചെറിയാന്‍, ഏബ്രഹാം ജോസഫ് എന്നിവര്‍ പരേതയുടെ സഹോദരങ്ങളാണ്.

1976 ല്‍ ന്യൂയോര്‍ക്കിലേക്ക് കുടിയേറിയ ശ്രീമതി മറിയാമ്മ ബെഞ്ചമിന്‍ മന്‍ഹാട്ടനിലെ കൊളംബിയ പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ രജിസ്റ്റേര്‍ഡ് നഴ്‌സ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ചു. സ്റ്റാറ്റന്‍ ഐലന്റ് മലയാളി അസോസിയേഷന്റെ സജീവ പ്രവര്‍ത്തകരായിരുന്നു ബെഞ്ചമിന്‍ കുടുംബം.

2007ലാണ് കുടുംബം ഫ്‌ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിലേക്ക് താമസം മാറ്റുന്നത്. സീറോ മലബാര്‍ കാത്തോലിക്ക ദേവാലയത്തിലെ സജീവാംഗമായിരുന്നു പരേത.

പൊതുദര്‍ശനവും അനുസ്മരണ ശുശ്രൂഷയും 29 വ്യാഴാഴ്ച ഫ്‌ളോറയില്‍ നടന്നു. 31-തീയതി ശനിയാഴ്ച രാവിലെ റോയല്‍ പാം ബീച്ചിലുള്ള ഔവര്‍ ലേഡി ക്യൂന്‍ ഓഫ് ദി അപ്പസ്‌തോലിക് കത്തോലിക്ക ദേവാലയത്തില്‍ വെച്ച് മൃതസംസ്‌ക്കാര ശുശ്രൂഷകളും തുടര്‍ന്ന് പീസ് കാത്തലിക് സെമിത്തേരിയില്‍ സംസ്‌ക്കാരവും നടക്കും.

Report ബിജു ചെറിയാന്‍ ന്യൂയോര്‍ക്ക്

Related Articles

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ചരമം

ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ അന്തരിച്ചു

ന്യൂയോര്‍ക്ക് : ഡോ. വര്‍ഗീസ് ടി. മാത്യു ന്യൂയോര്‍ക്കില്‍ (81) അന്തരിച്ചു. ഭാര്യ അങ്കമാലി, മേയ്ക്കാട്...

ചരമം

ഇവാഞ്ചലിക്കൽ സഭയിലെ മുതിർന്ന വൈദീകൻ റെവ.എം.വി. എബ്രഹാം അന്തരിച്ചു

ഫിലാഡൽഫിയ: ഫിലാഡൽഫിയയിലെ ആദ്യകാല വൈദികനും, ഇവാഞ്ചെലിക്കൽ സഭയിലെ മുതിർന്ന വൈദീകനുമായ തുരുത്തിക്കാട്, മധുരംപൊയ്ക്കൽ    റെവ....