അമേരിക്കൻ വാർത്ത

ഡാലസ് കേരള അസോസിയേഷൻ ടാക്സ് സെമിനാർ ഫെബ്രുവരി 15ന്

ഡാലസ് : കനത്ത മഞ്ഞുവീഴ്ചയെയും മോശം കാലാവസ്ഥയെയും തുടർന്ന് ഡാലസ് കേരള അസോസിയേഷനും (KAD) ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സെന്ററും (ICEC) സംയുക്തമായി നടത്താനിരുന്ന വാർഷിക ടാക്സ് സെമിനാർ മാറ്റിവച്ചു. ജനുവരി 31ന് നടക്കേണ്ടിയിരുന്ന പരിപാടിയാണ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചത്.

സെമിനാർ ഫെബ്രുവരി 15ന് നടക്കും. ഗാർലൻഡിലെ കെ.എ.ഡി/ഐ.സി.ഇ.സി ഹാളിൽ വൈകിട്ട് 4 മണി മുതൽ 5:30 വരെയാണ് പരിപാടി ക്രമീകരിച്ചിരിക്കുന്നത്. അസോസിയേഷൻ അംഗങ്ങളുടെയും പ്രസംഗകരുടെയും സുരക്ഷ മുൻനിർത്തിയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് ഭാരവാഹികൾ അറിയിച്ചു. ടാക്സ് സംബന്ധമായ സംശയങ്ങൾക്കും പുതിയ നിയമങ്ങളെക്കുറിച്ച് അറിയുന്നതിനുമായി സംഘടിപ്പിക്കുന്ന ഈ സെമിനാറിൽ എല്ലാവരും സഹകരിക്കണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മൻജിത് കൈനിക്കര (സെക്രട്ടറി) 972 679 8555

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...