കൗതുകങ്ങൾസിനിമ

മുകേഷ് അംബാനിയുടെ ലാളിത്യത്തിൽ അമ്പരന്ന് നടി റിച്ച പനായി; വൈറലായി ആ സെൽഫി

മുകേഷ് അംബാനിയുടെ ലാളിത്യത്തെയും വിനയത്തെയും പ്രശംസിച്ചുകൊണ്ട് നടിയും സംരംഭകയുമായ റിച്ച പനായി പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. സ്വിറ്റ്‌സർലൻഡിലെ വിനോദസഞ്ചാര കേന്ദ്രമായ ജസ്റ്റാഡിൽ വെച്ചാണ് റിച്ച അപ്രതീക്ഷിതമായി മുകേഷ് അംബാനിയെയും കൊച്ചുമകൾ ആദിയയെയും കണ്ടുമുട്ടിയത്. തന്റെ സ്വിസ് യാത്രയുടെ ഏറ്റവും മനോഹരമായ തുടക്കമാണിതെന്നും ഇത്രയും വിനയാന്വിതനായ ഒരു വ്യക്തിയെ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ടെന്നും റിച്ച കുറിച്ചു. മുകേഷ് അംബാനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ‘താങ്ക്യൂ മുകേഷ് സർ’ എന്നാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

‘‘യാത്രയുടെ എത്ര മനോഹരമായ തുടക്കം! ഇത്രയും വിനയാന്വിതനും സിമ്പിളുമായ മുകേഷ് സാറിനെ നേരിൽ കാണാൻ സാധിച്ചതിൽ വലിയ സന്തോഷം,’’ എന്ന അടിക്കുറിപ്പോടെയാണ് റിച്ച ചിത്രം പോസ്റ്റ് ചെയ്തത്. നിമിഷനേരം കൊണ്ട് വൈറലായ ചിത്രത്തിന് താഴെ ‘‘ജീവിതകാലം മുഴുവൻ ഓർത്തുവയ്ക്കാവുന്ന നിമിഷം’’, “അപൂർവങ്ങളിൽ അപൂർവമായ കണ്ടുമുട്ടൽ” എന്നിങ്ങനെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എട്ടു ലക്ഷത്തിനു മുകളിൽ ആളുകളാണ് ചിത്രം ലൈക് ചെയ്തിരിക്കുന്നത്.

സിനിമാ മോഡലിങ് രംഗത്തുനിന്ന് ബിസിനസ് സംരംഭകയായി മാറിയ വ്യക്തിയാണ് റിച്ച പനായി. ഉത്തർപ്രദേശ് സ്വദേശിയായ റിച്ച ഫ്ലൈറ്റ് അറ്റൻഡന്റായാണ് കരിയർ ആരംഭിച്ചത്. പിന്നീട് 2011-ൽ മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ റിച്ച നിരവധി തെന്നിന്ത്യൻ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ പ്രകാരം നിലവിൽ ഒരു കഫേയുടെ സ്ഥാപകയായി തന്റെ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കുന്ന തിരക്കിലാണ് താരം. 

അംബാനി കുടുംബം വിദേശയാത്രകൾക്കിടയിൽ സാധാരണക്കാരോട് കാണിക്കുന്ന ലാളിത്യം ഇതിനുമുമ്പും വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം സ്വിറ്റ്‌സർലൻഡിൽ വച്ച് ആനന്ദ് അംബാനിയെയും രാധിക മെർച്ചന്റിനെയും കണ്ടുമുട്ടിയ ഒരു ഇന്ത്യൻ ദമ്പതികളുടെ ചിത്രവും സമാനമായ രീതിയിൽ വൈറലായിരുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ അതിസമ്പന്നരിൽ ഒരാളായിട്ടും പൊതുവിടങ്ങളിൽ യാതൊരു ജാഡയുമില്ലാതെ ഇടപെടുന്ന മുകേഷ് അംബാനിയുടെ രീതിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് റിച്ചയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്.

Related Articles

ആനുകാലികംകൗതുകങ്ങൾ

കൽഹാരിയിൽ കേരളത്തിന്റെ കലാപാരമ്പര്യത്തിന് ചരിത്രനേട്ടം; രണ്ട് ഗിന്നസ്സ് റെക്കോർഡുകൾ ഒരേവേദിയിൽ

ചെണ്ടമേളത്തിലും മോഹിനിയാട്ടത്തിലും ലോക റെക്കോർഡ്; ഫൊക്കാന കൺവൻഷൻ ചരിത്രത്തിൽ ഇടം നേടി. പെൻസിൽവേനിയ: ഒരു വേദിയിൽ,...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

അന്താരാഷ്ട്ര വാർത്തകൗതുകങ്ങൾ

2026ലെ ബാബ വാംഗയുടെ രണ്ട് പ്രവചനങ്ങൾ നടന്നു; വരാനിരിക്കുന്നത് ഭയാനകമായ മൂന്നെണ്ണം, തെളിവ് നിരത്തി അനുയായികൾ

2026 പകുതിയായപ്പോൾ അന്തരിച്ച ബൾഗേറിയൻ ജ്യോതിഷി ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും ചർച്ചയാകുന്നു. വാംഗയുടെ ഇക്കൊല്ലത്തെ...