സിനിമ

പിക്ചർ അഭി ബാക്കി ഹെ ദോസ്ത് ! വേഷപ്പകർച്ചയുടെ 14 വർഷം, എഐ വീഡിയോ പങ്കുവെച്ച് ടൊവിനോ

മലയാളത്തിലെ മുൻനിര താരങ്ങളിലൊരാളാണ് ടൊവിനോ തോമസ് ഒട്ടേറെ മികച്ച കഥാപാത്രങ്ങളായി ശ്രദ്ധേയമായ സിനിമകളുടെ ഭാഗമായാണ് യുവ താരനിരയിലേക്ക് ടൊവിനോ എത്തിയത്. ഇപ്പോഴിതാ 14 വർഷം നീണ്ട തന്റെ സിനിമാ യാത്ര ഓർത്തെടുത്തുകൊണ്ട് ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ടൊവിനോ. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം മിന്നിമായുന്ന എഐ വീഡ‍ിയോയാണിത്. വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലുള്ള ടൊവിനോയെ വീഡിയോയിൽ കാണാം.

‌14 വർഷം മുമ്പ് ഇതേ ദിവസമാണ് ഞാൻ ആദ്യമായി ഒരു സിനിമാ ക്യാമറയ്ക്ക് മുന്നിലെത്തിയത്. ആ യാത്ര എവിടെയൊക്കെ എത്തുമെന്ന് അന്ന് അറിയില്ലായിരുന്നു. ഈ പാതയിൽ എന്നോടൊപ്പം സഞ്ചരിച്ച ഓരോരുത്തരോടും നന്ദി പറയുന്നു. എല്ലാവരെയും സ്നേഹിക്കുന്നു. ബുധനാഴ്ച ടൊവിനോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നു. ലേസി ഡിസൈനറാണ് എഐ വീഡിയോ ഒരുക്കിയത്. 

അതേസമയം ഇനിയും പലതും കാണാനിരിക്കുന്നതേയുള്ളൂ എന്ന സൂചന നൽകി ‘പിക്ചർ അഭി ബാക്കി ഹെ ദോസ്ത്” എന്ന് കൂടി കുറിച്ചാണ് ടോവിനോ പോസ്റ്റ് അവസാനിപ്പിച്ചത്.

2012 ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലാണ് ടൊവിനോ തോമസിന്റെ തുടക്കം. തൊട്ടടുത്ത വർഷങ്ങളിൽ പുറത്തിറങ്ങിയ എബിസിഡി, എന്ന് നിന്റെ മൊയ്തീൻ എന്നീ ചിത്രങ്ങളിലൂടെ ടൊവിനോ ആരാധകശ്രദ്ധ പിടിച്ചുപറ്റി. മായാനദി, മിന്നൽ മുരളി പോലുള്ള ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടു. എത്രയേറെ വ്യത്യസ്തങ്ങളായ രൂപഭാവങ്ങളിലാണ് ഈ ചിത്രങ്ങളിലെല്ലാം ടൊവിനോ പ്രത്യക്ഷപ്പെട്ടതെന്ന് അദ്ദേഹം പങ്കുവെച്ച എഐ വീഡിയോയിൽ കാണാം. ലോക- ചാപ്റ്റർ 1 ആണ് ടൊവിനോയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഡിജോ ജോസ് ആന്റണിയുടെ പള്ളിച്ചട്ടമ്പി‌ എന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരികയാണ്, അരുൺ അനിരുദ്ധൻ സംവിധാനം ചെയ്യുന്ന അതിരടി എന്ന ചിത്രത്തിലും ടൊവിനോ പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...