ആനുകാലികംപ്രധാന വാർത്ത

ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നുവീണ് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻ.സി.പി. നേതാവുമായ അജിത് പവാർ (66) കൊല്ലപ്പെട്ടു. ബാരാമതി വിമാനത്താവളത്തിൽ  ലാൻഡ് ചെയ്യാൻ ശ്രമിക്കവെ വിമാനം തകർന്നുവീണ് കത്തിയമരുകയായിരുന്നു.  മുംബൈയിൽനിന്ന് പുറപ്പെട്ട വിമാനം ബുധനാഴ്ച രാവിലെ 8.49-ഓടെയാണ് അപകടത്തിൽപ്പെട്ടത്. 

ചൊവ്വാഴ്ച മുംബൈയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തശേഷം പ്രാദേശിക തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലികളിൽ സംസാരിക്കാനാണ് അദ്ദേഹം സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ ബാരാമതിയിലേക്ക് പുറപ്പെട്ടത്. 

അജിത് പവാറും അംഗരക്ഷകരും പൈലറ്റും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന അഞ്ചുപേരും മരിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. അപകടസ്ഥലത്തുനിന്ന് ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. 

മഹാരാഷ്ട്രയില്‍ നിന്ന് 260 കിലോ മീറ്റര്‍ അകലെയുള്ള ബാരാമതിയിലെ കര്‍ഷകരുടെ പരിപാടിയില്‍ പങ്കെടുക്കാനായി അജിത് പവാറും മറ്റ് അഞ്ചുപേരും യാത്ര ചെയ്യുകയായിരുന്നു. രാവിലെയാണ് മുംബൈയില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ യാത്ര തിരിച്ചത്. വിമാനം ലാന്റിംഗിനിടെയാണ് അപകടത്തില്‍ പെട്ടത്. വിമാനത്തിന് സാങ്കേതിക തകരാര്‍ ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം.അജിത് പവാറുള്‍പ്പെടെ 6 പേര്‍ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് മരണം സ്ഥിരീകരിച്ചു.

എന്‍സിപിയുടെ ശക്തി കേന്ദ്രമാണ് ബാരാമതി. ഇവിടെ തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോവുകയായിരുന്നു ഉപമുഖ്യമന്ത്രി. മഹാരാഷ്ട്രാ രാഷ്ട്രീയത്തിലെ അതികായനാണ് അജിത് പവാര്‍. ശരത് പവാറിന്റെ സഹോദര പുത്രന്‍. ശരത് പവാറിന്റെ രാഷ്ട്രീയ പിന്‍ഗാമിയായി വിലയിരുത്തിയിരുന്നുവെങ്കിലും പിന്നീട് ബിജെപിക്കൊപ്പമായി അജിത് പവാറിന്റെ യാത്ര. വലിയ അഴിമതി ആരോപണം അജിത് പവാറിനെതിരെ ഉയര്‍ന്നിരുന്നു.

ഇതെല്ലാം വകവയ്ക്കാതെ മുമ്പോട്ട് പോയി. ബിജെപിയില്‍ എത്തി ഉപമുഖ്യമന്ത്രിയുമായി. ഇതോടെ കൂടുതല്‍ കരുത്തനുമായി. എന്‍സിപിയെ പിളര്‍ത്തിയ അജിത് പവാറിന് പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നം അടക്കം കിട്ടിയിരുന്നു.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

ആനുകാലികം

ഐ.പി.എസ്.എഫ് 2026: സാംസ്കാരിക സമാപന സമ്മേളനം പ്രൗഢഗംഭീരമായി

എഡിൻബർഗ് (ടെക്സസ്): പ്രവാസി മലയാളി സമൂഹത്തിന്റെ സൗഹൃദവും കായികക്ഷമതയും വിളിച്ചോതി സംഘടിപ്പിച്ച ഇന്റർ പാരിഷ് സ്പോർട്സ്...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...