സിനിമ

താടിയില്ലാതെ,​ മീശ പിരിച്ച് ന്യൂലുക്കിൽ മോഹൻലാൽ,​ വീഡിയോ പുറത്തുവിട്ട് ആശിർവാദ് സിനിമാസ്

തുടരും എന്ന ബ്ലോക്ക് ബസ്റ്ററിന് ശേഷ മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 23ന് തൊടുപുഴയിൽ ആരംഭിച്ചിരുന്നു. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന് എൽ366 എന്നാണ് വർക്കിംഗ് ടൈറ്റിൽ നൽകിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷം താടി പൂർണമായി എടുത്ത് കട്ടി മീശ വച്ച് മോഹൻലാൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജനുവരി 23ന് തന്റെ പുതിയ ലുക്ക് മോഹൻലാൽ പുറത്തുവിട്ടിരുന്നു. ഈ ലുക്ക് നിമിഷനേരം കൊണ്ട് വൈറലാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ പുതിയ ലുക്കിലുള്ള മോഹൻലാലിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ആശീർവാദ് സിനിമാസ്. വീഡിയോയിൽ ഷേവ് ചെയ്ത് മീശ മാത്രം വച്ച ഗെറ്റപ്പിലാണ് മോഹൻലാൽ. ആശിർവാദ് സിനിമാസിന്റെ പിറന്നാളിന് കേക്ക് മുറിച്ച് സന്തോഷം പങ്കുവയ്ക്കുന്ന മോഹൻലാലിനൊപ്പം ഭാര്യ സുചിത്രയും ആന്റണി പെരുമ്പാവൂരുമൊക്കെയുണ്ട്. ന്യൂ ലുക്കിലുള്ള മോഹൻലാലിന്റെ ആദ്യത്തെ വീഡിയോ ആയതിനാൽ ആരാധകരും ഇത് ഏറ്റെടുത്തിട്ടുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...