കേരള വാർത്ത

ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതം: യൂസഫലി

ദുബായ്: ശശി തരൂരിനെ സിപിഎമ്മിലെത്തിക്കാൻ താൻ ചർച്ച നടത്തിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വ്യവസായി എം.എ യൂസഫലി. ‘ശശി തരൂർ ഇത്തവണ ദുബായിലെത്തിയപ്പോൾ ഞാൻ കണ്ടിട്ടില്ല. ആറു മാസം മുമ്പ് വന്നപ്പോൾ എന്റെ വീട്ടിൽ വന്നിരുന്നു. ഞങ്ങൾ കാണാറുണ്ട്. എന്നാൽ ഇത്തരമൊരു വാർത്ത അടിസ്ഥാനമില്ലാത്തതാണ്. തെറ്റായ പ്രചാരണങ്ങൾ നടത്തരുത്’ യൂസഫലി പറഞ്ഞു.

കോൺഗ്രസിൽ അതൃപ്തനായിനിൽക്കുന്ന പ്രവർത്തകസമിതി അംഗം ശശി തരൂർ എം.പി. സി.പി.എമ്മുമായി അടുക്കുന്നെന്ന പ്രചാരണത്തിനിടെയായിരുന്നു യൂസഫലിയുമായി ബന്ധപ്പെടുത്തിയുള്ള പ്രചാരണങ്ങൾ. ദുബായിലെ ഒരു മലയാളിവ്യവസായി തരൂരിനെ സി.പി.എമ്മിലേക്ക് എത്തിക്കാൻ ചർച്ചനടത്തുന്നതായി ചില മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുകയുണ്ടായി. എന്നാൽ, ഇതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. സ്വകാര്യചടങ്ങിൽ പങ്കെടുക്കാനായിരുന്നു തരൂർ ദുബായിലെത്തിയത്.പാർട്ടി മാറുന്നെന്ന പ്രചാരണത്തോട് വിദേശത്തുനിന്ന് പ്രതികരിക്കുന്നില്ലെന്നാണ് ശശി പറഞ്ഞത്.

അതേസമയം, കോ​ൺ​ഗ്ര​സു​മാ​യി പ​രി​ഭ​വം തു​ട​ർ​ന്ന് ശ​ശി ത​രൂ​ർ. കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ന​യ രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ലും ത​രൂ​ർ പ​ങ്കെ​ടു​ത്തേ​ക്കി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​ങ്കെ​ടു​ക്കാ​നാ​യി ത​രൂ​രി​നു പാ​ർ​ട്ടി നേ​തൃ​ത്വം ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ, ത​രൂ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കി​ല്ലെ​ന്നും ബു​ധ​നാ​ഴ്ച ന​ട​ക്കാ​നി​രു​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള ച​ർ​ച്ചയ്​ക്കും ഇ​തു​വ​രെ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ദു​ബാ​യി​യി​ൽനിന്നു ഇ​ന്നു ഡ​ൽ​ഹി​യി​ൽ തി​രി​ച്ചെ​ത്തു​ന്ന ത​രൂ​രി​ന്‍റെ പ​രി​പാ​ടി​ക​ളി​ലു​ള്ള​ത് ബു​ധ​നാ​ഴ്ച പ​ങ്കെ​ടു​ക്കേ​ണ്ട പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് മാ​ത്ര​മാ​ണ്.

അ​തേ​സ​മ​യം, ത​രൂ​ർ സി​പി​എ​മ്മി​നു കൈ ​കൊ​ടു​ക്കു​മോ എ​ന്ന കാ​ര്യ​ത്തി​ൽ ആ​കാം​ക്ഷ തു​ട​രു​ക​യാ​ണ്. കൊ​ച്ചി​യി​ലെ മ​ഹാ പ​ഞ്ചാ​യ​ത്ത് യോ​ഗ​ത്തി​ൽ രാ​ഹു​ൽ അ​വ​ഗ​ണി​ച്ച​തി​ൽ ത​രൂ​ര്‍ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ തു​ട​രു​ക​യാ​ണ് ത​രൂ​ർ. എ​ന്നാ​ൽ, ത​രൂ​രി​ന്‍റെ അ​തൃ​പ്തി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് അ​ഭി​പ്രാ​യ​മു​ള്ള സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ത​രൂ​ര്‍ സി​പി​എ​മ്മി​നൊ​പ്പം പോ​കി​ല്ലെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്നു​മു​ണ്ട്.

എ​ല്ലാ ഭി​ന്ന​ത​യും മാ​റ്റി​വ​ച്ച് വ​യ​നാ​ട് ക്യാ​മ്പി​ലെ​ത്തി​യ ശ​ശി ത​രൂ​ര്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ല്ലാ​യി​ട​ത്തും പ്ര​ചാ​ര​ണ​ത്തി​ന് എ​ത്താ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു. പ​ക്ഷേ, കൊ​ച്ചി​യി​ൽ കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ മ​ഹാ പ​ഞ്ചാ​യ​ത്തോ​ടെ പ​ഴ​യ​തി​നേ​ക്കാ​ള്‍ കാ​ര്യ​ങ്ങ​ള്‍ വ​ഷ​ളാ​യി.

രാ​ഹു​ൽ ക​ണ്ട ഭാ​വം ന​ടി​ച്ചി​ല്ല, പേ​രു പ​റ​ഞ്ഞി​ല്ല, പ്ര​വ​ര്‍​ത്ത​ക സ​മി​തി അം​ഗ​മാ​യി​ട്ടും രാ​ഹു​ൽ വ​രു​ന്ന​തിനു മു​മ്പേ പ്ര​സം​ഗി​പ്പി​ച്ചു എ​ന്ന പ​രാ​തി​യാ​ണ് ത​രൂ​രി​നു​ള്ള​ത്. ത​ന്നെ അ​പ​മാ​നി​ച്ചെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​നോ​ട് പ​രാ​തി​പ്പെ​ട്ടു. ഇ​തി​നി​ടെ​യാ​ണ് ദു​ബാ​യി​യി​ലെ വ്യ​വ​സാ​യി വ​ഴി സി​പി​എം പാ​ല​മി​ട്ട​ത്. എ​ന്നാ​ൽ, അ​ക്കാ​ര്യം ത​രൂ​ര്‍ നി​ഷേ​ധി​ക്കു​ക​യാ​ണ്.

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

ആനുകാലികംകേരള വാർത്ത

ഫേസ്ബുക്കിൽ അധിക്ഷേപ പോസ്റ്റ്; പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നെ അപമാനിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടെന്നാരോപിച്ച് സ്‌കൂൾ പ്രൻസിപ്പലിനെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ മുഖ്യമന്ത്രി...

കേരള വാർത്തപ്രധാന വാർത്ത

സ്‌കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കുമെന്ന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ ആർ. ശ്രീലേഖ

തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് പ്രതിമാസം മൂന്ന് ദിവസത്തെ ആർത്തവ അവധി അനുവദിക്കുമെന്ന യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരേ...

കേരള വാർത്ത

പി എം ആർഷോ വിവാഹിതനാകുന്നു, വധു എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ

കണ്ണൂർ: എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി പി എം ആർഷോയും എസ് എഫ്...

കേരള വാർത്തപ്രധാന വാർത്ത

പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19ന്; ധനവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ ബജറ്റ് അവതരിപ്പിക്കും

തിരുവനന്തപുരം: കേരളത്തിൽ അധികാരമേറ്റ പുതിയ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് ജൂൺ 19-ന് നിയമസഭയിൽ അവതരിപ്പിക്കും...