കേരള വാർത്തചരമം

വ്യവസായ മേഖലയിലെ പ്രമുഖൻ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം അന്തരിച്ചു

കൊച്ചി: വ്യവസായ മേഖലയിലെ പ്രമുഖനും എറണാകുളം ലിസി ഹോസ്പിറ്റൽ മുൻ എക്സിക്യൂട്ടീവ് ഡയറക്ടറുമായ സേവ്യർ സെബാസ്റ്റ്യൻ പുല്ലാംകളം (96) അന്തരിച്ചു. എറണാകുളം ആലിൻചുവട് പുല്ലാംകളം (ആശിർവാദ്) വീട്ടിലായിരുന്നു അന്ത്യം.

കേരളത്തിലെ വിവിധ സ്ഥാപനങ്ങളിൽ ഉന്നത പദവികൾ വഹിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹം. കേരള കെമിക്കൽസ് ആൻഡ് പ്രോട്ടീൻസ് മാനേജിങ് ഡയറക്ടർ, സെയിൽ മാർക്കറ്റിങ് ജനറൽ മാനേജർ എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ലിസി ഹോസ്പിറ്റൽ, വൈക്കം ഇൻഡോ അമേരിക്കൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ എക്സിക്യൂട്ടീവ് ഡയറക്ടറായും കോട്ടയം എസ്എച്ച് മെഡിക്കൽ സെന്റർ ഡയറക്ടറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വരാപ്പുഴ കൊങ്ങോർപ്പിള്ളി വിതയത്തിൽ കുടുംബാംഗമായ തങ്കമ്മയാണ് ഭാര്യ. മക്കൾ: ആൽഫി, ആനി, അഞ്ജു.

മരുമക്കൾ: മാത്യു, ലൂയിസ്, രവി.

പരേതന്റെ സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കൊച്ചി വെണ്ണല സെന്റ് മാത്യൂസ് പള്ളിയിൽ നടക്കും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കേരള വാർത്തചരമം

ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി; സ്ഥാപന ഉടമയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

മൂവാറ്റുപുഴ : ഹാഫ് കുക്ഡ് ചപ്പാത്തി മെഷീനിൽ കൈ കുരുങ്ങി ഗുരുതരമായി പരുക്കേറ്റ വ്യാപാരിയായ വീട്ടമ്മ...

കേരള വാർത്തചരമം

സ്ഥലംമാറ്റത്തിന് പിന്നാലെ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂർ/കോഴിക്കോട് : ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്‌പെക്ടർ ആർ. ദീപലേഖ (52) പഞ്ചായത്ത് ആരോഗ്യ...

ആനുകാലികംകേരള വാർത്തകൗതുകങ്ങൾശാസ്ത്രീയം

കേരളത്തിലെ കടൽത്തീരത്ത് വയലറ്റ് നിറം; ഓണക്കാലത്ത് സംഭവിക്കാറുള്ള പ്രത്യേക പ്രതിഭാസമെന്ന് നാട്ടുകാർ

തിരുവനന്തപുരം: കോവളം കടൽത്തീരത്ത് കടൽച്ചൊറി എന്നറിയപ്പെടുന്ന ജെല്ലി മത്സ്യം വൻ തോതിൽ അടിയുന്നു. ഇന്നലെ കോവളത്തെ...