അമേരിക്കൻ വാർത്തപ്രധാന വാർത്ത

പത്മ പുരസ്കാര നിറവിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ

വാഷിങ്ടൻ: ഇന്ത്യയുടെ 2026-ലെ പത്മ പുരസ്കാര പട്ടികയിൽ മൂന്ന് ഇന്ത്യൻ അമേരിക്കക്കാർ ഇടംപിടിച്ചു. റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട 131 അംഗ പട്ടികയിലാണ് ഇവർ ഉൾപ്പെട്ടിരിക്കുന്നത്. ടെന്നിസ് ഇതിഹാസം വിജയ് അമൃതരാജ്, പ്രമുഖ ഓങ്കോളജിസ്റ്റ് ഡോ. നോറി ദത്തത്രേയുഡു, ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. പ്രതീക് ശർമ എന്നിവരാണ് ആദരിക്കപ്പെട്ടവർ.

ഇന്ത്യൻ ടെന്നിസിനെ ആഗോളതലത്തിൽ ശ്രദ്ധേയനാക്കിയ വിജയ് അമൃതരാജിന് പത്മഭൂഷൺ പുരസ്കാരം. 16 സിംഗിൾസ് കിരീടങ്ങൾ നേടിയിട്ടുള്ള അദ്ദേഹം ഡേവിസ് കപ്പിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കയിൽ പ്രശസ്തനായ സ്പോർട്സ് ബ്രോഡ്കാസ്റ്ററാണ്. നേരത്തെ പത്മശ്രീയും ഇന്റർനാഷനൽ ടെന്നിസ് ഹാൾ ഓഫ് ഫെയിം ബഹുമതിയും വിജയ് അമൃതരാജിന് ലഭിച്ചിട്ടുണ്ട്.

ക്യാൻസർ ചികിത്സാരംഗത്തെ ലോകപ്രശസ്തനായ റേഡിയേഷൻ ഓങ്കോളജിസ്റ്റായ ഡോ. നോറി ദത്തത്രേയുഡുക്ക് പത്മഭൂഷൺ. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷനൽ അറ്റോമിക് എനർജി ഏജൻസിയുടെ കൺസൾട്ടന്റായും യുഎസ് നാഷനൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്ലിനിക്കൽ ട്രയൽസ് ഇൻവെസ്റ്റിഗേറ്ററായും ഡോ. നോറി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

വൈദ്യശാസ്ത്ര രംഗത്തെ മികച്ച സംഭാവനകൾക്ക് ഡോ. പ്രതീക് ശർമയ്ക്ക് പത്മശ്രീ. ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ രോഗങ്ങൾ, ക്യാൻസർ എന്നിവ നേരത്തെ കണ്ടെത്തുന്നതിനും അത്യാധുനിക എൻഡോസ്കോപ്പിക് ചികിത്സാ രീതികൾ വികസിപ്പിക്കുന്നതിനും ഡോ. പ്രതീക് നടത്തിയ പരീക്ഷണങ്ങൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടവയാണ്.

Related Articles

പ്രധാന വാർത്ത

സൗത്ത് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രഥമ ഓണാഘോഷവും വാര്‍ഷികാഘോഷങ്ങളുടെ കിക്കോഫും വിസ്മയമായി

ഹ്യൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യു.എസ്. ചേംബര്‍ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തില്‍ ഹ്യൂസ്റ്റണ്‍ മേഖലയിലെ പ്രഥമ ഓണാഘോഷവും...

അന്താരാഷ്ട്ര വാർത്തപ്രധാന വാർത്ത

ഒരു പതിറ്റാണ്ടിനിടെ കൊളംബിയയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഭൂചലനം; 7.4 തീവ്രത; നഗരങ്ങള്‍ തകര്‍ന്നു

ബൊഗോട്ട: തിങ്കളാഴ്ച പുലര്‍ച്ചെ പടിഞ്ഞാറന്‍ കൊളംബിയയിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണസംഖ്യ 177 ആയി ഉയര്‍ന്നു. സര്‍ക്കാര്‍...

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

പ്രധാന വാർത്ത

ഡാളസ് സെന്റ് മേരീസ് പള്ളിയില്‍ ശൂനോയോ പെരുന്നാളിന് ശ്രേഷ്ഠ ബാവ പങ്കെടുക്കും

ഡാളസ്: വിശുദ്ധ കന്യകമറിയാമിന്റെ നാമത്തില്‍ സ്ഥാപിതമായ കരോള്‍ട്ടിന്‍ സെന്റ് മേരീസ് മലങ്കര യാക്കോബായ സുറിയാനിപ്പള്ളിയുടെ പ്രധാന...