സിനിമ

അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ആരാധകനെ ആദരിച്ച് രജനീകാന്ത്; സ്വർണ്ണമാല സമ്മാനം

അഞ്ചുരൂപയ്ക്ക് പൊറോട്ട വിൽക്കുന്ന ഭക്ഷണശാല നടത്തുന്ന തന്റെ ആരാധകനെ നേരിൽ കണ്ട് രജനീകാന്ത്. പാവങ്ങളെ സഹായിക്കാൻ ആരാധകനായ മധുര സ്വദേശി രജനി ശേഖർ നടത്തുന്ന ശ്രമങ്ങളെ രജനീകാന്ത് അനുമോദിച്ചു. ആരാധകന് ഉപഹാരമായി സ്വർണ്ണമാലയും താരം നൽകി.

മധുരയിലാണ് രജനി ശേഖർ കട നടത്തുന്നത്. കുടുംബാംഗങ്ങൾക്കൊപ്പമാണ് രജനി ശേഖർ രജനീകാന്തിനെ കാണാനെത്തിയത്. ഇതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാണ്.

നേരത്തേയും സമാനമായി ആരാധകരോടുള്ള തന്റെ ആദരം താരം പ്രകടിപ്പിച്ചിരുന്നു. നെൽസൺ ദിലീപ്കുമാർ സംവിധാനംചെയ്യുന്ന ‘ജയിലർ 2’ ആണ് രജനിയുടെ ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഏപ്രിലിൽ സിബി ചക്രവർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഭാഗമാവും.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...