സിനിമ

‘ഈ കീർത്തിചക്രയിലേറെ അഭിമാനം’ ഭർത്താവിനെക്കുറിച്ച് ലെന

ഇന്ത്യയുടെ അഭിമാന പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിന്റെ തലവനായ പ്രശാന്ത് ബാലകൃഷ്ണന് കീര്‍ത്തിചക്ര  നൽകി രാജ്യം ആദരിച്ചിരിന്നു. പ്രശാന്തിന് ലഭിച്ച അംഗീകാരത്തിൽ സന്തോഷം പ്രകടിപ്പിച്ച് ന‍ടിയും പ്രശാന്തിന്റെ ഭാര്യയുമായ ലെന. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ഹൃദയസ്പർശിയായ അഭിനന്ദന കുറിപ്പ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട് .

‘എന്റെ ഭർത്താവിനെ ഓർത്ത് ഏറെ അഭിമാനിക്കുന്നു, കീർത്തി ചക്ര നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരിക്കുന്നു.’ എന്നാണ് പ്രശാന്തിനെ ടാഗ് ചെയ്തുകൊണ്ട് ലെന കുറിച്ചത്.  ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർക്കൊപ്പം അശോക് ചക്ര നേടിയ സഹപ്രവർത്തകൻ ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയ്ക്കും ലെന ആശംസകൾ നേർന്നു. ‘ശുഭാൻഷു ശുക്ലയ്ക്ക് അഭിനന്ദനങ്ങൾ’ എന്നാണ് ലെന തന്റെ പോസ്റ്റിൽ കുറിച്ചത്.

കഴിഞ്ഞ വർഷമാണ് ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായരും ലെനയും തമ്മിലുള്ള വിവാഹം നടന്നത്. രാജ്യത്തിന്റെ സുപ്രധാനമായ ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരെ രാജ്യം പരമോന്നത ധീരതാ പുരസ്‌കാരങ്ങൾ നൽകി ആദരിക്കുമ്പോൾ, അത് ഓരോ മലയാളിക്കും അഭിമാനമായി മാറുകയാണ്. നിരവധി സിനിമാ താരങ്ങളും ആരാധകരും പ്രശാന്തിനും ശുഭാൻഷുവിനും അഭിനന്ദനങ്ങളുമായി എത്തുന്നുണ്ട്.

Related Articles

കേരള വാർത്തകൗതുകങ്ങൾസിനിമ

ഫഹദ് ഫാസിൽ ചിത്രം “ഡോണ്ട് ട്രബിൾ ദി ട്രബിൾ” ലെ ഗാനത്തിന് ആവേശകരമായ സോംഗ് ലോഞ്ച്

കൊച്ചി സെന്റ്‌ തെരേസാസ് കോളേജിലെ പെൺകുട്ടികളുടെ ആവേശത്തോടൊപ്പം,പ്രേക്ഷകരുടെ പ്രിയ താരം ഫഹദ് ഫാസിലും എസ് എസ്...

കൗതുകങ്ങൾപ്രധാന വാർത്തസിനിമ

അമ്മയുടെ വേർപാടിൽ തകർന്നുപോയി; നദിയിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചിട്ടുണ്ടെന്ന് നടൻ ഗോവിന്ദ

അമ്മയുടെ വിയോഗം തന്നിൽ ഏൽപ്പിച്ച കടുത്ത മാനസിക ആഘാതത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഗോവിന്ദ. പ്രശ‌സ്ത...

കൗതുകങ്ങൾസിനിമ

കുഞ്ചാക്കോ ബോബൻ-മാർട്ടിൻ പ്രക്കാട്ട് കൂട്ടുകെട്ടിൽ ‘ഹെയ്ൽ മേരി’

‘ഓഫിസർ ഓൺ ഡ്യൂട്ടിക്ക്’ ശേഷം മാർട്ടിൻ പ്രക്കാട്ടും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പ്രക്കാട്ട്...