അമേരിക്കൻ വാർത്ത

ലാനയുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം 30 ന്; പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ നിര്‍വഹിക്കും

ഡാളസ് : ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക( ലാന)യുടെ 2026 വർഷത്തെ പ്രവർത്തന ഉദ്ഘാടനം ജനുവരി 30 ന് വൈകിട്ട് 8 മണിക്ക്  ( 8PM CST / 9 PM EST, ഇന്ത്യൻ സമയം ജനുവരി 31, 7.30 AM ) നടത്തപ്പെടുന്നതാണ്  . പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. ലാന അംഗങ്ങളായ, സുകുമാർ കാനഡ, Dr. എൽസ നീലിമ മാത്യു, ഉഷ നായർ, ബിന്ദു ടിജി എന്നിവരുടെ കാവ്യാലാപനം  ഈ ചടങ്ങിൽ അവതരിപ്പിക്കും.

അമേരിക്കയിലെയും, കാനഡയിലെയും വിവിധ നഗരങ്ങളിലെ ലാന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സൂം മീറ്റിംഗ് വഴിയാണ് ഉദ്ഘാടനം ക്രമീകരിച്ചിരിക്കുന്നത്. പുതുമയാർന്ന നിരവധി പ്രോഗ്രാമുകളാണ് ഈ വർഷം  ലാന വിഭാവനം ചെയ്തിരിക്കുന്നതെന്നും   അവയെ ഏകോപിപ്പിച്ചു നടത്തുന്നതിനായി ലാനാ പ്രോഗ്രാം  കമ്മറ്റിക്ക് രൂപം നൽകിയിട്ടുണ്ടെന്നും ലാനാ പ്രസിഡന്റ്‌ സാമൂവേൽ  യോഹന്നാൻ അറിയിച്ചു.

ഷാജു ജോൺ (പ്രോഗ്രാം കമ്മിറ്റി  ചെയർ,ഡാലസ് ),  സാമൂവേൽ  യോഹന്നാൻ (ലാനാ പ്രസിഡണ്ട്, ഡാലസ്),   ഷിബു പിള്ള ( ലാന വൈസ് പ്രസിഡന്റ്, നാഷ്‌വിൽ), ശ്രീമതി  നിർമ്മല ജോസഫ് (ലാന സെക്രട്ടറി ,ന്യൂയോർക്ക്), സന്തോഷ് പാലാ ( ലാന ജോയിന്റ് സെക്രട്ടറി ന്യൂയോർക്ക്), ഹരിദാസ് തങ്കപ്പൻ ( ലാന ട്രഷറർ, ഡാലസ് )  ജേക്കബ് ജോൺ  (ലാന ജോയിന്റ് ട്രെഷറർ,  ന്യൂയോർക്ക്)   ബിന്ദു ടിജി (കാലിഫോണിയ), ഷിനോ കുര്യൻ (വാഷിംഗ്ടൺ ഡി സി)  എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.

സാഹിത്യം  ആഴത്തിൽ കൊണ്ടുനടക്കുന്ന കുടിയേറ്റ മനസ്സുകളുടെ ആത്മാവാണ്‌ ‘ ലാനാ’. തങ്ങളുടെ  ഉള്ളിലുള്ള ഭാവനകളെയും സർഗ്ഗാത്മകതകളെയും

നിറംപിടിപ്പിക്കാനും, വിരിയിച്ചെടുക്കുന്നതിലും അർത്ഥപൂർണ്ണമായ ഒരു മണ്ഡലം ‘ലാനാ’ ഒരുക്കിപോരുന്നു. തുടർന്നും ആഴമേറിയ പ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്ന ‘ലാനാ’ എല്ലാ സാഹിത്യ പ്രേമികളെയും പ്രസ്തുത പരിപാടി ലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രോഗ്രാം കമ്മറ്റി അറിയിച്ചു.

Zoom  id: 833 2075  1933.

Report അനശ്വരം മാമ്പിള്ളി

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...