അമേരിക്കൻ വാർത്ത

ചിക്കാഗോ മലയാളി അസോസിയേഷൻ കലാമേള മാർച്ച് 28 ന്

ചിക്കാഗോ: ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ കലാമേള -‘കലോത്സവ് 2026’ വരുന്ന 2026 മാർച്ച് 28 ന് ബെൽവുഡ് സിറോ മലബാർ ചർച്ചിന്റെ ആഡിറ്റോറിയത്തിൽ വെച്ച് നടത്തുന്നതിന് അസോസിയേഷൻ ബോർഡ് തീരുമാനിച്ചു .

ഈ കലാമേളയിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജോസ് മണക്കാട്ട് ,സെക്രട്ടറി ബിജു മുണ്ടക്കൽ ,ട്രെഷറർ അച്ചൻ കുഞ്ഞ് മാത്യു ,വൈസ് പ്രസിഡണ്ട് ലൂക്ക് ചിറയിൽ,ജോയിന്റ് സെക്രട്ടറി സാറ അനിൽ ,ജോയിന്റ് ട്രെഷറർ പ്രിൻസ് ഈപ്പൻ ,കലാമേള ചെയർപേഴ്സൺ ഷൈനി ഹരിദാസ് ,കോർഡിനേറ്റർമാരായ ജോജോ വെങ്ങാന്തറ ,മാത്യൂസ് എബ്രഹാം ,സുവനീർ കൺവീനർ മനോജ് അച്ചേട്ട് എന്നിവർ അറിയിച്ചു .

നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ കലാമാമാങ്കമായ ചിക്കാഗോ മലയാളി അസോസിയേഷന്റെ കലാമേള, മൽസരാർഥികളുടെ എണ്ണം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറ്റവും ശ്രദ്ധേയമായ ഒരു പരിപാടിയാണ് . ഇത്തവണത്തെ കലാമേളയിലും കൂടുതൽ മൽസരാർഥികളെ പ്രതീക്ഷിക്കുന്നതായി സംഘാടകർ പറഞ്ഞു .

കലാമേളയുടെ നിയമാവലി,രെജിസ്ട്രേഷൻ എന്നിവ സംബന്ധിച്ച വിവരങ്ങൾ എന്നിവ ചിക്കാഗോ മലയാളി അസോസിയേഷന്റെ വെബ് സൈറ്റിൽ ലഭ്യമാണ് .

കൂടുതൽ വിവരങ്ങൾക്ക് :
ജോസ് മണക്കാട്ട് : 847 830 4128 ബിജു മുണ്ടക്കൽ -773 673 8820
അച്ചൻ കുഞ്ഞ് മാത്യു : 847 912 2578 ഷൈനി ഹരിദാസ് -630 290 7143

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഈ വാരാന്ത്യത്തോടെ ഇറാനുമായി സമാധാന കരാറിന് യുഎസ്, ഒപ്പിടൽ ചടങ്ങിന് ജെ.ഡി വാൻസ് യൂറോപ്പിലേക്ക്

വാഷിങ്ടൻ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ”വലിയൊരു ഒത്തുതീർപ്പിൽ” എത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഈ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികംകായികം

ഇത്തവണ ലോകകപ്പിന്റെ കണ്ടെത്തലാകാൻ സാധ്യതയുള്ള യുവതാരങ്ങൾ

ഫുട്ബോൾ ലോകകപ്പിനെത്തുന്ന രാജ്യങ്ങൾ എല്ലാക്കാലവും താരോദയങ്ങൾക്കു വഴിയിടാറുണ്ട്. കൗമാര കാൽപന്ത് അദ്ഭുതങ്ങളായ ദിവ്യാസ്ത്രങ്ങളുമായി ഇത്തവണത്തെ ലോകകപ്പിനെത്തുന്ന...

അമേരിക്കൻ വാർത്ത

മാഗ് മലയാളം ക്ലാസ് പ്രവേശനോൽസവും പരിസ്ഥിതി ദിനാചരണവും

ഹ്യൂസ്റ്റൺ: കേരള സംസ്ഥാന തലത്തിലുള്ള സ്കൂൾ പ്രവേശനോൽസവത്തിന് സമാനമായി നോർത്ത് അമേരിക്കയിൽ മലയാളി ബാഹുല്യമുള്ള ഹ്യുസ്റ്റണിൽ...

അന്താരാഷ്ട്ര വാർത്തഅമേരിക്കൻ വാർത്തആനുകാലികം

ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ ആക്രമണം നടത്തിയത് ഇറാനെന്ന് ട്രംപ്

വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇന്ത്യൻ കപ്പലുകൾക്കുനേരെ കഴിഞ്ഞ രാത്രിയിൽ ആക്രമണം നടത്തിയത് ഇറാനാണെന്ന ആരോപണവുമായി യുഎസ് പ്രസിഡന്റ്...