കായികം

ഒറ്റക്കൈയിൽ സഞ്ജുവിന്റെ അദ്ഭുത ക്യാച്ച്; ഞെട്ടിച്ച് മലയാളി താരം, വീഡിയോ

നാഗ്പുർ: ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തകർപ്പൻ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ആദ്യ മത്സരത്തിൽ 48 റൺസിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയർത്തിയ 239 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലൻഡിന് 20 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ 190 റൺസെടുക്കാനേ സാധിച്ചുള്ളൂ. മത്സരത്തിൽ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യക്ക് കരുത്തായത്. അഭിഷേകിനൊപ്പം ഓപ്പൺ ചെയ്‌തെങ്കിലും മലയാളി താരം സഞ്ജു സാംസണിന് തിളങ്ങാനായില്ല. എന്നാൽ മത്സരത്തിലെ സഞ്ജുവിന്റെ പറക്കും ക്യാച്ചാണ് ആരാധകർക്കിടയിലെ ചർച്ച.

ഓപ്പണറായി ഇറങ്ങിയ അഭിഷേക് ഏഴുപന്തിൽ നിന്ന് 10 റൺസ് മാത്രമാണ് എടുത്തത്. ഓപ്പണറുടെ റോളിൽ തിരിച്ചെത്തിയെങ്കിലും സഞ്ജുവിന് മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. അതേസമയം വിക്കറ്റ് കീപ്പറായി താരം തിളങ്ങി. താരത്തിന്റെ കിടിലൻ ക്യാച്ചോടെയാണ് ഇന്ത്യ കിവീസിനെ പ്രതിരോധത്തിലാക്കി തുടങ്ങിയത്. മത്സരത്തിന്റെ ആദ്യ ഓവറിലാണ് സഞ്ജുവിന്റെ സൂപ്പർ ക്യാച്ച്.

കിവീസ് ഓപ്പണർ ഡെവോൺ കോൺവേയുടെ ബാറ്റിൽ തട്ടിയ പന്ത് സഞ്ജുവിന്റെ കൈകളിലെത്തുകയായിരുന്നു. പന്ത് അൽപ്പം ദൂരെയായിരുന്നെങ്കിലും വിക്കറ്റിന്റെ പിറകിൽ നിന്നുകൊണ്ട് അദ്ഭുതകരമായി മലയാളി താരം ക്യാച്ചെടുത്തു. താരത്തിന്റെ ഒരു കൈകൊണ്ടുള്ള ക്യാച്ച് സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. സഞ്ജുവിനെ അഭിനന്ദിച്ചുകൊണ്ട് ഒട്ടേറെ ആരാധകരാണ് കമന്റ് ചെയ്തത്. ഇന്ത്യയുടെ ഗിൽക്രിസ്റ്റാണ് സഞ്ജുവെന്നും നൂറ്റാണ്ടിന്റെ ക്യാച്ചെന്നുമൊക്കെ പലരും വിശേഷിപ്പിക്കുന്നു.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അന്താരാഷ്ട്ര വാർത്തകായികംപ്രധാന വാർത്ത

ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ സർഫറാസ് ഖാൻ ഇടംനേടി

ന്യൂഡൽഹി: പരിക്കേറ്റ സായ് സുദർശന് പകരം മുംബൈ താരം സർഫറാസ് ഖാനെ ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ്...

അമേരിക്കൻ വാർത്തകായികം

ഐസിഇസിഎച്ച് ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു; ജോർജ് മാത്യുവും ജോജി ജോർജും മെൻസ് ഓപ്പൺ ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റൺ (ICECH) സംഘടിപ്പിച്ച ആറാമത് ബാഡ്മിന്റൺ ടൂർണമെന്റ്...