അമേരിക്കൻ വാർത്ത

കണക്റ്റികട്ട് മലയാളീ കൂട്ടായ്മ: ടീം ജാലകം കെ.എ.സി.ടി. യുടെ അമരത്തിലേക്ക്

കണക്റ്റികട്ട് : KACT മലയാളീ അസോസിയേഷന്‍ എക്‌സിക്യൂട്ടീവ്  കമ്മിറ്റിയിലേക്കുള്ള വാശിയേറിയ തിരഞ്ഞെടുപ്പില്‍, ടീം ജാലകം, പ്രസിഡന്റ് നാന്‍സി ആന്റണി യുടെയും, വൈസ് പ്രസിഡന്റ് സുബ്ബു് നാരായണന്റെയും നേതൃത്വത്തില്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു.

ദൈവത്തിന്റെ കയ്യൊപ്പു ഉള്ള ഒരു വിജയം ആണ് ഈ ഇലക്ഷന്‍ എന്ന് പ്രസിഡന്റ് സ്ഥാനാര്‍ഥി നാന്‍സി ആന്റണി ഓണ്‍ലൈന്‍ മീഡിയയോട്  പറഞ്ഞു. 

ഉമേഷ് അയ്യര്‍, ദീപ കൃഷ്ണ, സുരേഷ് ജയപ്രസാദ്, രജിത് ബാബു, ഷൈജു , ശരത് എന്നിവര്‍ ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ജാലക ശക്തികള്‍ ആണ്. എല്ലാവരെയും ചേര്‍ത്ത് പിടിച്ചു ഒത്തൊരുമയോടെയും കമ്മ്യൂണിറ്റി ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരു ജാലകം ഇതാ തുറന്നു കഴിഞ്ഞു.

പാനല്‍ സബ്മിഷന്‍ തുടങ്ങി ഇലക്ഷന്‍ ദിവസം വരെ ടീം ജാലകം പല പ്രതിസന്ധി ഘട്ടങ്ങളിലൂടെയും പരീക്ഷണത്തിലൂടെയും കടന്നു പോയെങ്കിലും, ടീമിനെ മുന്നോട്ടു നയിച്ചത് ശുഭാപ്തി വിശ്വാസവും കണക്റ്റികട്ട് മലയാളീ കൂട്ടായ്മയിലുള്ള അചഞ്ചലമായ വിശ്വാസവും ആയിരുന്നു. കടുത്ത മഞ്ഞിനേയും പല വിധത്തിലുള്ള അസൗകര്യങ്ങളെയും മാറ്റി വച്ച്, കൈകുഞ്ഞുങ്ങളുമായും, അസുഖത്തിനെപോലും വകവെക്കാതെ ആണ് മലയാളീ കൂട്ടായ്മ വോട്ട് ചെയ്യാന്‍ എത്തിയത്.

Related Articles

അമേരിക്കൻ വാർത്തകായികംപ്രധാന വാർത്ത

ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ഐസിസിയുടെ പൊളിച്ചെഴുത്ത്; തിരിച്ചടിയെന്ന് ക്രിക്കറ്റ് ബോർഡുകൾ

ന്യൂഡൽഹി: പുരുഷ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ യോഗ്യതാ പാതയിലും ടൂർണമെന്റ് ഫോർമാറ്റിലും ഐസിസി വരുത്തിയ മാറ്റങ്ങൾക്കെതിരെ...

അമേരിക്കൻ വാർത്തആനുകാലികംകായികംകൗതുകങ്ങൾ

തുടർച്ചയായി ആറ് സിക്‌സറുകൾ; കൗണ്ടി ക്രിക്കറ്റിൽ ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്

ലണ്ടൻ:കൗണ്ടി ക്രിക്കറ്റിൽ തുടർച്ചയായി ആറ് സിക്സറുകൾ പറത്തി ചരിത്രമെഴുതി ഇംഗ്ലീഷ് ബാറ്റർ ടോബി ആൽബർട്ട്. കൗണ്ടി...

അമേരിക്കൻ വാർത്ത

റഷ്യയിൽനിന്ന് ഇന്ത്യയിലേക്ക് റെയിൽപാത: സാധ്യത തേടി റഷ്യ; ലക്ഷ്യം ഹോർമുസ് ഒഴിവാക്കിയുള്ള വ്യാപാരം

മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലകളിലേക്കും നേരിട്ടുള്ള റെയിൽപാത നിർമ്മിക്കാൻ റഷ്യ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ. നിലവിൽ...

അമേരിക്കൻ വാർത്ത

മാജിക്, സംഗീതം, ഓണാഘോഷം, ജീവകാരുണ്യം ഒന്നിക്കുന്ന ‘എംക്യൂബ് ഷോ 2026 & പൊന്നോണം 26’ ഓഗസ്റ്റ് 30-ന് റോക്ക് ലാന്‍ഡില്‍

ന്യൂയോര്‍ക്ക് :  റോക്ലാന്‍ഡ് വൈസ് മെൻ സർവീസ് ക്ലബ്ബിന്റെ സഹകരണത്തോടെ കേരള ടൈംസ് എന്റർടെയ്ൻമെന്റ്സ് അവതരിപ്പിക്കുന്ന...